Header 1 vadesheri (working)

കാരക്കാട് മുള്ളുവേലിൽ ശിവശങ്കരൻ നായർ നിര്യാതനായി

ഗുരുവായൂര്‍: കാരക്കാട് മുള്ളുവേലിൽ ശിവശങ്കരൻ നായർ (58) നിര്യാതനായി. ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: സുധാദേവി. മക്കൾ: പ്രണവ്, പ്രവീണ.

പെരുവല്ലൂരിൽ കാർ മരത്തിലിടിച്ച് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

ഗുരുവായൂർ : പെരുവല്ലൂരിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് ഗുരുവായൂർ കാരക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു .ഗുരുവായൂർ കാരക്കാട് സ്വദേശിപൊന്തു വീട്ടിൽ ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് കൊല്ലപ്പെട്ടത് .…

കെവിൻ വധം : പുറത്താക്കിയ എസ് ഐ യെ തിരിച്ചെടുത്തു , അറിഞ്ഞില്ലെന്ന് ഡിജിപി

കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരം താഴ്ത്തി. സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വകുപ്പ് തല…

കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന ലോഡ്ജുകൾക്കെതിരെ കർശന നടപടി : നഗര സഭ

ഗുരുവായൂർ : ഗുരുവായൂരിലെ സ്വാകാര്യ ലോഡ്ജുകളിൽ നിന്ന് കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൈപ്പുകൾ അടച്ചു .പടിഞ്ഞാറേ നടയിൽ രാജവൽസം ലോഡ്ജിൽ നിന്നും കിഴക്കേ നടയിൽ ബാബു ലോഡ്ജിൽ നിന്നും…

ഹൈക്കോടതി വിധിക്കെതിരായി ,അനധികൃത നിർമാണത്തിന്റെ അനുമതിക്കായി ദേവസ്വം വീണ്ടും ശ്രമം തുടങ്ങി .

ഗുരുവായൂർ : ഹൈക്കോടതി വിധിക്കെതിരാണെന്ന് കണ്ട് നഗര സഭ നിറുത്തി വെപ്പിച്ച ദേവസ്വത്തിന്റെ അനധികൃത നിർമാണ വീണ്ടും ആരംഭിക്കാൻ തകൃതിയായ ശ്രമം . നഗര സഭയുടെ ഭരണ തലപ്പത്ത് പുതിയ അധ്യക്ഷ വന്നതിനു പിന്നാലെയാണ് പുതിയ നീക്കം ദേവസ്വത്തിന്റെ…

ലോഡ്ജിലെ കക്കൂസ് മാലിന്യം കാനയിലേക്ക് ,പ്രതിപക്ഷം ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനെ ഘരാവോ…

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ മൂക്കിന്താഴെ സ്ഥിതിചെയ്യുന്ന സ്വകാര്യ ലോഡ്ജില്‍നിന്നും കക്കൂസ് മാലിന്യം പൊതുകാനയിലേയ്ക്ക് ഒഴുക്കുന്നത് തടയാന്‍ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപിച്ചു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോഗ്യ സ്റ്റാന്റിങ്ങ്…

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് 5,43,47,500 രൂപ ലഭിച്ചു

ഗുരുവായൂർ : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ട് രണ്ടു വർഷമായെങ്കിലും, ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ ഇപ്പോഴും നിരോധിത നോട്ടുകൾ ഭക്തർ നിക്ഷേപിക്കുന്നു . 1,47,500 രൂപയുടെ നിരോധിത നോട്ടുകൾ ആണ്…

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍…

ചാവക്കാട് പുന്നയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദ്ദിച്ചു

ചാവക്കാട്: പുന്നയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദ്ദിച്ചു.പുന്ന സമര്‍പ്പണം നഗര്‍ താമരശ്ശേരി വേലായുധന്റെ മകന്‍ രമേഷി(40)നാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം.രമേഷിന്റെ വീടിന് സമീപം…

ഗുരുവായൂരിൽ കുടിവെള്ള ടാങ്കറുകൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ…