Category Archives: Health

കൺസോൾ ചാവക്കാട് ഡയാലിസിസ് കൂപ്പൺ വിതരണം

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്കരോഗികൾക്ക് എല്ലാ മാസവും നൽകി വരുന്ന ഡയാലിസിസ് സഹായത്തിന്റെ കൂപ്പൺ വിതരണം കൺസോൾ ഖത്തർ ചാപ്റ്റർ പ്രതിനിധിയായ ഷെജി വലിയകത്ത് (വൈസ് പ്രസിഡന്റ്‌, ഇന്ത്യൻ ബിസിനസ്‌ & പ്രൊഫഷണൽ കൌൺസിൽ, ഖത്തർ) സൂo ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. കൺസോൾ ഡയാലിസിസ് ഫണ്ടിലേക്കു 75 ഡയാലിസിസ്നുള്ള തുക അദ്ദേഹം നൽകി. . പ്രസിഡന്റ്‌ അബ്ദുൽ ലത്തീഫ് അമ്മേങ്ങര അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോ ഓർഡിനേറ്റർ ഹക്കിം ഇമ്പാർക്ക്, ട്രസ്റ്റി സി എം ജെനിഷ്, വി. എം സുകുമാരൻ ,അബുദാബി ചാപ്റ്റർ മൊയ്‌ദീൻ ഷാ, ഖത്തർ ചാപ്റ്റർ പ്രധിനിധികളായ ഷാജി ആലിൽ, പി. വി. സുധീർ ഞങ്ങൾ ചാവക്കാട്ടുകാർ പ്രസിഡന്റ്‌ അക്‌ബർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതവും ബിൽഡിംഗ്‌ കമ്മിറ്റി ചെയർമാൻ പി. പി. അബ്ദുൽ സലാം നന്ദി പറഞ്ഞു.

ഹോം ഐസോലേഷൻ: റൂം ക്വാറൻൈറൻ കൃത്യമായി പാലിക്കണം

തൃശൂർ : രോഗ ലക്ഷണങ്ങളില്ലാതെ വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതർ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. റൂം ക്വാറന്റൈൻ ക്യത്യമായി പാലിക്കണം. ദിവസവും രണ്ടു തവണ നാഡിമിടിപ്പും രക്തത്തിലെ ഓക്‌സിജന്റെ അളവും പരിശോധിച്ച് രേഖപ്പെടുത്തി വെയ്ക്കണം. നാഡിമിടിപ്പ് മിനിട്ടിൽ 90 ൽ കൂടുതലോ ഓക്‌സിജന്റെ അളവ് 94% താഴെയോ വരികയാണെങ്കിൽ ആരോഗ്യകേന്ദ്രം അധിക്യതരെ ഉടൻ തന്നെ വിവരം അറിയിക്കേണ്ടതാണ്.

ശ്വാസതടസ്സം, നെഞ്ചുവേദന, മയക്കം, ചുമയ്ക്കുമ്പോൾ രക്തത്തിന്റെ അംശം, അതിയായ ക്ഷീണം, രക്തസമ്മർദം കുറഞ്ഞ് മോഹാലസ്യം ഉണ്ടാകുക, കിതപ്പ് ഇവയിൽ ഏതെങ്കിലും അപകട സൂചനകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രത്തിലോ ആരോഗ്യ പ്രവർത്തകരെയോ വിവരമറിയിക്കണം.

ഇന്ത്യയില്‍ ക്ലിനിക്കല്‍ ട്രയല്‍ നാമമാത്രം : ഡോ.സന്തോഷ് നായര്‍

തൃശൂര്‍ : ആഗോളതലത്തില്‍ നടക്കുന്ന ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ വെറും 2% മാത്രമെ ഇന്ത്യയില്‍ നടക്കുന്നുള്ളൂ എന്ന് മിഡ് ഫ്ളോറിഡ കാന്‍സര്‍ സെന്‍റ റിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റും തൃശ്ശൂര്‍ സ്വദേശിയുമായ ഡോ.സന്തോഷ് നായര്‍. അമല മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ ട്രയല്‍സിനെ അധികരിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒരു ഭാഗം വസിക്കുന്ന ഇന്ത്യയില്‍ മാറിമാറി വരുന്ന രോഗാവസ്ഥകളും കൂടിയതോതിലുള്ള അര്‍ബുദ നിരക്കും ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച പുതിയ നിയമാവലികള്‍ രോഗികളുടെ അവകാശങ്ങളും സംരക്ഷണവും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ഉറപ്പുവരുത്തുന്നതിനാല്‍ ക്ലിനിക്കല്‍ ട്രയല്‍സുകളിലെ പങ്കാളിത്തത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ചടങ്ങില്‍ അമല ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.അനില്‍ ജോസ്, മെഡിക്കല്‍ ഓങ്കോ ളജിസ്റ്റ് ഡോ.സൗരഭ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

രോഗികള്‍ക്ക് പലിശരഹിത വായ്പയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കൊച്ചി: രോഗികള്‍ക്ക് ചികിത്സാച്ചെലവ് നേരിടുന്നതിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്‌സി) ആരംഭിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സമയോചിതമായ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആസ്റ്റര്‍ ഈസി കെയര്‍, ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമുകള്‍, ചാരിറ്റി എന്നീ സേവനങ്ങളാണ് ആസ്റ്റര്‍ ഫിനാന്‍സ് സെന്റര്‍ ലഭ്യമാക്കുക.

ബജാജ് ഫിന്‍സേര്‍വ്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ച് രോഗികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ ലളിതമായ മാസത്തവണ വ്യവസ്ഥയില്‍ തിരിച്ചടയ്ക്കാവുന്ന സാമ്പത്തിക സേവനമാണ് ആസ്റ്റര്‍ ഈസി കെയര്‍. വായ്പയുടെ പലിശ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറാണ് അടയ്ക്കുക. പെട്ടെന്ന് കണ്ടെത്തുന്ന രോഗങ്ങളോ അപകടങ്ങളോ ഉണ്ടാകുന്ന നിര്‍ധനരായ ആളുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഇത്. സാമ്പത്തിക പരാധീനത മൂലം മാറ്റിവെച്ചിരിക്കുന്ന ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത് പ്രയോജനകരമാണ്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ചില ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ആസ്റ്റര്‍ ഈസി കെയര്‍ രോഗികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയിട്ടുണ്ട്.

അര്‍ഹരായ നിര്‍ധന രോഗികള്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറും ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും നിലവില്‍ നല്‍കിവരുന്ന പൂര്‍ണവും ഭാഗികവുമായ സബ്‌സിഡികള്‍ ഇനി ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ വഴിയാകും നല്‍കുക. ഇതിന് പുറമേ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ഗ്ലോബല്‍ പ്രോഗ്രാം നിര്‍ധനരായ രോഗികളെ സഹായിക്കാനായി വിവിധ സ്രോതസ്സുകള്‍ വിനിയോഗിക്കുന്നതായിരിക്കും.

ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റല്‍ ബംഗലൂരു, ആസ്റ്റര്‍ ആധാര്‍ ഹോസ്പിറ്റല്‍ കോല്‍ഹാപൂര്‍, ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റല്‍ ഹൈദരാബാദ്, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ ഗുണ്ടൂര്‍, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ വിജയവാഡ, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ എംജി റോഡ്, വിജയവാഡ, ആസ്റ്റര്‍ രമേശ് ഹോസ്പിറ്റല്‍ ഓങ്കോള്‍, ഡിഎം വിംസ് വയനാട് എന്നിവ കൂടാതെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ആസ്റ്റര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റല്‍ ബംഗലൂരു എന്നിവിടങ്ങളില്‍ ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാകും.

കുന്നംകുളത്ത് കുഷ്ഠരോഗത്തിനെതിരെ അശ്വമേധം വിളബര ജാഥ

കുന്നംകുളം: കുഷ്ഠരോഗത്തിനെതിരെ അശ്വമേധം വിളബര ജാഥ കുന്നംകുളം താലുക്ക് ആശുപതിയിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതരവിന്ദ്രൻ-ഉദ്ഘാടനം ചെയ്തു സുപ്രണ്ട് താജ് പോൾ പനക്കൽ , സുദേശൻ.കെ ആർ .വത്സമ്മ , വിജി ഗംഗാധരൻ. പി ആർ ഒ സുരേഷ്.ആരോഗ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാൻ സുമ ഗംഗാധരൻ. മിഷ സെബാസ്റ്റ്യൻ.കൗൺസിലർ സോമൻ.എന്നിവർ സംസാരിച്ചു. റാലിയിൽ ആശാ പ്രവർത്തകർ വിവേകാനന്ദ കോളേജിലെഎൻ എസ് എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു

ഗുരുവായൂർ ക്ഷേത്രനടയിൽ ഹോമിയോ ഡിസ്‌പെൻസറി തുറന്നു

ഗുരുവായൂർ : ശബരിമല ഭക്തർക്കായി ക്ഷേത്ര നടയിൽ ജില്ലാ ഹോമിയോ വിഭാഗം നടത്തുന്ന ഡിസ്പെന്സറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹനദാസ് നിർവഹിച്ചു . ഭരണ സമിതി അംഗങ്ങളായ പി ഗോപി നാഥ് , ഉഴമലയ്ക്കൽ വേണുഗോപാൽ ,അഡ്മിനിസ്ട്രേറ്റർ വി എസ് ശിശിർ ,ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു . ഗുരുവായൂർ ഡിസ്പെന്സറിയുടെ കൺവീനർ ഡോ ശ്രീലത ഡോ സി ബി വത്സൻ ,ഡോ ശ്യാമള ഗുരുവായൂർ ഹോമിയോ ആശുപത്രിയിലെ ഡോ ഗ്രീഷ്മ ഫാർമസിസ്റ്റ് മോഹനൻ ഒളരി എന്നിവരും പങ്കെടുത്തു .

കൺസോൾ ,പ്രമേഹ ദിനത്തിൽ വാഹന പ്രചരണ റാലി സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ രോഗമുക്ത സമൂഹത്തെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹരോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണ ശബ്ദ സന്ദേശവും, ലഘുലേഖ വിതരണവും, നിർവഹിക്കുന്നതിനുള്ള വാഹന പ്രചരണ റാലി പോലീസ് സബ് ഇൻസ്പെക്ടർ KG ജയപ്രദീപ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു ചാവക്കാട് മുനിസിൽ കൗൺസിൽ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ .മഹേന്ദ്രൻ ലഖുലേഖ വിതരണോത്ഘാടനം നിർവഹിച്ചു പ്രസിഡൻ്റ്എം .കെ നൗഷാദ് അലി അദ്ധ്യക്ഷനായി ജന: സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു ട്രഷറർ പിവി അബ്ദുമാസ്റ്റർ ഹക്കീം ഇമ്പാറക്, കെ ശംസുദ്ധീൻ, പി.പി അബ്ദുസലാം, വി എം സുകുമാരൻ മാസ്റ്റർ, പി എം അബ്ദുൽ ഹബീബ്, സി എം ജനീഷ് ,അബ്ദുൽ ലത്തീഫ് ആമേങ്കര , കെ എം റഹമത്തലി, ചാവക്കാട് ഗവ: ഹൈസ്കൂൾ പ്രിൻസി: ബീന വി എസ് , പ്രദീപ് ടി ആർ തുടങ്ങിയവർ സംബന്ധിച്ചു

പുന്നയൂരിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു .

ചാവക്കാട് : പുന്നയൂർ കുഴിങ്ങര മുസ്ലിം യൂത്ത്‌ ലീഗ് യുവജന യാത്രയുടെ പ്രചരണാർത്ഥം സി എച്ച് എം കലാ സാംസ്കാരിക സമിതിയും കുന്നംകുളം റാബ് ഐ കെയറും സംയുക്തമായി സംഘടിപ്പിച്ച നേത്ര ചികിത്സ ക്യാമ്പ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്റ ശംസുദ്ധീൻ ഉൽഘാടനം ചെയ്തു. മുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി അഷ്കർ കുഴിങ്ങര യൂത്ത്‌ ലീഗ് പഞ്ചായത്തു സെക്രട്ടറി നൗഫൽ കുന്നമ്പത് സീ എച് എം ഭാരവാഹികളായ റഷീദ് വി ഫാസിൽ എം ശറഫുദ്ധീൻ എം സി ഹൈദർ പി ജാബിർ കെ പി എന്നിവർ സംസാരിച്ചു