Category Archives: Guruvayoor

എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ : നഗരസഭയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിച്ചു . കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങ് ചെയർപേഴ്സൺ എം രതി ഉദ്ഘാടനം ചെയ്തു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . ഐ എ എസ് റാങ്ക് നേടിയ ഗുരുവായൂർ സ്വദേശിനി റുസൈമ ഫാത്തിമ മുഖ്യാതിഥിയായിരുന്നു . സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ , എം എ ഷാഹിന , കൗൺസിലർമാരായ സുനിത അരവിന്ദൻ , രതി ജനാർദ്ദനൻ , ടി കെ സ്വരാജ് , പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു . വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായ ഷൈലജ ദേവൻ സ്വാഗതവും ബഷീർ പൂക്കോട് നന്ദിയും പറഞ്ഞു .

ഐ .എം .എ. ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി

ഗുരുവായൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗുരുവായൂർ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് മാസ്കുകളും സാനിറ്റൈസറുകളു നൽകി. ഐ എം എ സെക്രട്ടറി ഡോക്ടർ ജിജു മാധ്യമ പ്രവർത്തകൻ ജോഫി ചൊവ്വന്നൂരിന് കൈമാറി. ഡോക്ടർ ആർ കുൽക്കർണി, ഡോക്ടർ സി.കെ സതീശൻ എന്നിവരും സംബന്ധിച്ചു.

ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്

ചാവക്കാട് : ഒരുമനയൂർ സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സി എ അബ്ദുൽ റസാഖ്. കടപ്പുറം മണ്ഡലം കോൺഗ്രസ് വൈ .പ്രസിഡൻറ് ഐ എൻ ടി യു സി ബ്ളോക്ക് സിക്രട്ടറി എന്നീ ചുമതലകൾ കൂടി വഹിക്കുന്നു

തെരുവ് വിളക്കുകൾ കത്താത്തിൽ പ്രതിഷേധിച്ചു

ഗുരുവായൂർ : നഗരസഭാ 14-)0 വാർഡിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളോളമായി തെരുവുവിളക്കുകൾ കത്താത്തതിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു..തെരുവ് വിളക്കുകൾ കത്തിക്കുവാൻ അടിയന്തിരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭാ സെക്രട്ടറിക്ക് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.. വാർഡ് പ്രസിഡന്റ്‌ പ്രമീള ശിവശങ്കരൻ,ഷൈൻ മനയിൽ, ജയരാജ്‌ മേനോൻ,ജിതിൻ സി.ജി എന്നിവർ നേതൃത്വം നൽകി

താമരയൂര്‍ ഹരിദാസ്‌ നഗര്‍ റോഡ്‌ നവീകരണം , നിര്‍മാണോദ്ഘാടനം നടത്തി

ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡില്‍ താമരയൂര്‍ – ഹരിദാസ് നഗറില്‍ 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തല റോഡെന്നതിലുപരി താമരയൂര്‍, പേരകം, വാഴപ്പുള്ളി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുരുവായൂര്‍ – പൊന്നാനി സംസ്ഥാന പാതയിലെത്താനുള്ള പ്രധാന മാര്‍ഗമാണിത്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമായതിനാല്‍ മഴക്കാലത്ത് ഗതാഗതം ദുഷ്‌കരമാകാറുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് റോഡ് പാടെ തകര്‍ന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപയും മുനിസിപ്പൽ ഫണ്ടായ 5 ലക്ഷം രൂപയും ഈ റോഡിന് അനുവദിച്ചിട്ടുണ്ട്. പ്രകൃതിദത്തവും ശാസ്ത്രീയവുമായ കാനയും ഡ്രൈനേജും ഉള്‍പ്പെടെയാണ് റോഡ് നവീകരിക്കുന്നത്. ഗുരുവായൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കപ്പെട്ട വാർഡാണ് താമരയൂർ. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി.കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ടി.ടി.ശിവദാസൻ, കെ.പി.വിനോദ്, ബഷീർ പൂക്കോട്, സ്വരാജ് കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.

അനില്‍കുമാറും വീണയും വിവാഹിതരായി

ഗുരുവായൂര്‍ : ഗുരുവായൂര്‍  വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍  റോഡില്‍  ഗോപാല കൃഷ്ണ  അപ്പാര്‍ട്ട്മെന്റില്‍  താമസിക്കുന്ന അനില്‍കുമാറും ,കോഴിക്കോട്  തളികുളങ്ങര മാധവത്തില്‍  വീണയും  ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വെച്ച് വിവാഹിതരായി . . ദേവസ്വം ഡപ്യുട്ടി  അഡ്മിനിസ്ട്രെറ്റര്‍ കെ ആര്‍ സുനില്‍ കുമാര്‍ , ക്ഷേത്രം ഡി എ  ശങ്കര്‍ ,സരിത സുരേന്ദ്രന്‍ റിട്ടയേര്‍ഡ് ഡി എ  സോമന്‍   തുടങ്ങി യവര്‍  വധൂ വരന്മാരെ ആശീര്‍വദിക്കാന്‍ എത്തിയിരുന്നു

ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം കെ വി അബ്ദുൾ ഖാദർ എം എൽ എ നിർവ്വഹിച്ചു . ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ , ജൈവ – അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കൽ , ഇതിനാവശ്യമായ യൂസർ ഫീസ് ഈടാക്കൽ , മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കൽ , അജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനുള്ള ഹരിത കർമ്മ സേനയുടെ പ്രവർത്തനം തുടങ്ങിയവ വിലയിരുത്തിയാണ് ശുചിത്വ പദവി ലഭ്യമാകുന്നത് . നഗരസഭ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ എം രതി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്സൺ എം എ ഷാഹിന , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ , നഗരസഭ കൗൺസിലർ ടി കെ വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു . നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി വി ജിജു നന്ദിയും പറഞ്ഞു .

ഗുരുവായൂരിലെ അശരണർക്ക്‌ കെ.എസ്.യൂ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷണം വിതരണം ചെയ്തു

ഗുരിവായൂർ : കൊറോണ സാഹചര്യം നിലനിൽക്കെ ലോക്ക്ഡൗൻ കഴിഞ്ഞപ്പോൾ അശരണർക്ക് പ്രഖ്യാപിച്ച പദ്ധതികൾ ഗുരുവായൂർ നഗരസഭ കാറ്റിൽ പറത്തിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ കൈതാങ്ങാകുകയാണ് കെ.എസ്.യു . ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഷഹസാദ് കൊട്ടിലിങ്ങലിന്ടെ നേതൃത്വത്തിൽ എട്ടാം ദിനവും തിരുവോണ നാളിൽ ഭക്ഷണ വിതരണം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കെ.എസ്.യു പ്രവർത്തകരായ വിഷ്ണു തിരുവെങ്കിടം , മനീഷ് , സ്റ്റാൻജോ ,യദുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

കൗൺസിലർ ശോഭ ഹരി നാരായണൻ വാർഡിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 18-ാം വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ വാർഡിലെ ആരോഗ്യ പ്രവർത്തകരേയും , പോലീസിനേയും ആദരിച്ചു. ആശാ വർക്കർ അശ്വതി, ആരോഗ്യ പ്രവർത്തക ഗ്രീഷ്മ എന്നിവരെ പൊന്നാടയണി ച്ചും,ഓണ കോടി നൽകിയും ആദരിച്ചു. ഗുരുവായൂർ ടെംബിൾപോലീസ് എസ്.എച്ച് ഒ. പ്രേമാനന്ദ കൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു വാർഡ്തല സമതിയിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പ്രശോഭിന്നഫേസ് ഷീല്‍ഡ് നല്‍കിയും ആദരിച്ചു. ,എ എസ് ഐ ഗിരി, സി.പി.ഒ സതീഷ്, പൊതുപ്രവർത്തകൻ മാരായ അനിൽമഞ്ചറമ്പത്ത് ,സുഭാഷ് മണ്ണാരത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

ചാവക്കാട് : കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിന് എതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .തുടർന്നു നടന്ന യോഗം ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി .വി .ബദറുദ്ധീൻ ഉല്‍ഘാടനം ചെയ്തു . ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ് പാലയൂർ അധ്യക്ഷത വഹിച്ചു യോഗത്തിൽ കെ .വി .സത്താർ .പി വി .മനാഫ് ,അഷ്‌റഫ്‌ ബ്ലാങ്ങാട് ,സുമേഷ് കൊളാടി ,സുൽഫിക്കർപുന്ന ,സെസൺ മറോക്കി ,എച് എം നൗഫൽ ,തബഷീർ മഴുവഞ്ചേരി ,കെ .എം .ശിഹാബ് മുഹമ്മദ് ഗൈസ് നവാസ് തെക്കുംപുറം എന്നിവർ സംസാരിച്ചു .പ്രകടനത്തിന് ദസ്തഗീർ മാളിയേക്കൽ ,പി വി പീറ്റർ, റിഷി ലാസ്സർ ,ഗഫാർ ,അശ്വിൻ ,മുജീബ് സി .എം .അഷ്‌റഫ്‌ കെ .പി ,വിജു ,ജോബി ഫസൽ, ബൈജു തെക്കൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി . zumba adv