Madhavam header
Above Pot

പൈതൃകം ഗുരുവായൂരിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വ്യഴാഴ്‌ച .

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ സ്വന്തമായി വാങ്ങിയ പുതിയ ഓഫീസ് വ്യഴാഴ്‌ച രാവിലെ 10-ന് സ്വാമി ഉദിത് ചൈതന്യജി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കുമെന്ന് പൈതൃകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ പ്രശസ്ത കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ. പ്രകാശ്, ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം അഡ്വ: കെ.വി. മോഹനകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടതിഥികളായി സംബന്ധിയ്ക്കും. മന്ദിരോദ്ഘാടനത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന ലോകപൈതൃക ദിനാചരണത്തിന് സമാരംഭം കുറിയ്ക്കും. ഉദ്ഘാടന ത്തോടനുബന്ധിച്ച് രാവിലെ മൂന്നിന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നാരായണീയ പാരായണം, വിഷ്ണു സഹസ്രനാമാര്‍ച്ചന എന്നിവയും ആരംഭിയ്ക്കും. രാവിലെ 5-മണിയ്ക്ക് പൈതൃകം ഓഫിസിൽ ഗണപതിഹോമവും, രാവിലെ 9.30-ന് മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്നും നാമജപ ഘോഷയാത്രയും തുടര്‍ന്ന് പൈതൃകം ഗുരുവായൂരിന്റെ ഓഫിസ് ഉദ്ഘാടനവും നടക്കും. സമാപന ദിവസമായ 17-ന് രുഗ്മിണി റീജന്‍സിയില്‍ വൈകീട്ട് 4-ന്‌ചേരുന്ന കുടുംബസദസ്സില്‍ ഈ വര്‍ഷത്തെ പൈതൃകദിന പുരസ്‌ക്കാരം ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മണലൂര്‍ ഗോപിനാഥിന് സമ്മാനിയ്ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ വൈശ്രവണത്ത് നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ അഡ്വ: രവി ചങ്കത്ത്, ട്രഷറര്‍ കെ.കെ. ശ്രീനിവാസന്‍, ജനറല്‍ സെക്രട്ടറി മധു കെ. നായര്‍, കണ്‍വീനര്‍ ശ്രീകുമാര്‍ പി. നായര്‍ തുടങ്ങിയവർ പങ്കടുത്തു . മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തിന് മുന്‍വശം സോളാര്‍ അപ്പാര്‍ട്ട്‌മെന്റിലെ താഴത്തെ നിലയിലാണ് പൈതൃകത്തിന്റെ പുതിയ ഓഫിസ് .

Vadasheri Footer