Category Archives: Food

എളുപ്പത്തിൽ തയ്യാറാക്കാം ഇളനീർ പുഡ്ഡിങ്

ഇളനീര്‍ പ്രകൃതിയൊരുക്കിയ ശീതള പാനീയം എന്നാണ് അറിയപ്പെടുന്നത്. രുചി മാത്രമല്ല ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇളനീര്‍. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കാനും ഇളനീര്‍ അഥവാ കരിക്ക് നല്ലതാണ്. മധുരമുണ്ടെങ്കിലും പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ് ഇതില്‍. എന്നാല്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ക്ലോറൈഡ് എന്നീഘടകങ്ങള്‍ ധാരാളമുണ്ട് താനും. ആന്റി ഓക്‌സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും സാന്നിധ്യം ഉന്‍മേഷം പ്രാധാനം ചെയ്യുകയും രോഗങ്ങളോട് പൊരുതി നില്‍ക്കുകയും ചെയ്യുന്നു. ഇളനീര്‍ കൊണ്ട് നാവില്‍ വെള്ളമോടുന്ന നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഇതാ ഇളനീര്‍ പുഡ്ഡിങ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കൂ.

ആവശ്യമായ ചേരുവകള്‍

1. ഇളനീര്‍ കാമ്ബ് – രണ്ടു കരിക്കിന്റേത്

2. ചൈനാ ഗ്രാസ് – 15 ഗ്രാം

3. ഇളനീര്‍ വെള്ളം – 1 കപ്പ്

4. പശുവിന്‍പാല്‍ – 1 ലിറ്റര്‍

5. കട്ടിയുള്ള തേങ്ങാപ്പാല്‍ – 250 മില്ലി

6. തിക്ക് ക്രീം – 150 മില്ലി

7. കണ്ടെന്‍സ്ഡ് മില്‍ക്ക് – മധുരത്തിന്

തയ്യാറാക്കുന്ന വിധം

ഇളനീരിന്റെ കാമ്ബും വെള്ളവും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിച്ചെടുക്കുക. ഒരുലിറ്റര്‍ പാല്‍ തിളപ്പിച്ച്‌ അതിലേക്ക് 15 ഗ്രാം ചൈനാ ഗ്രാസ് ചേര്‍ത്ത് അലിയിച്ചെടുക്കുക.

buy and sell new

ചൈനാ ഗ്രാസ് എല്ലാം നന്നായി അലിഞ്ഞുവന്നാല്‍ തീ ഓഫാക്കുക. ശേഷം അടിച്ചുവച്ചിരിക്കുന്ന ഇളനീരും തേങ്ങാപ്പാലും (വേണമെങ്കില്‍) മധുരത്തിനനുസരിച്ച്‌ മില്‍ക്ക് മെയ്ഡും ചേര്‍ക്കുക. നന്നായി മിക്സ് ചെയ്തതിന് ശേഷം അതിലേക്ക് തിക്ക് ക്രീം ചേര്‍ക്കുക. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഈ മിക്സ് പുഡ്ഡിങ് സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാത്രങ്ങളിലേക്ക് മാറ്റാം. ഇതിന് പുറത്ത് തൊലികളഞ്ഞ് നുറുക്കിയ ബദാം വെച്ച്‌ അലങ്കരിക്കാം. രണ്ടുമണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെച്ച്‌ സെറ്റ് ചെയ്യുക. പിന്നീട് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ

<p >IA 796 / 19

IA 2019 / 18

08 / 09 / 18

പ്രകാശൻ ………………………… ……………അന്യായം…. -ഹർജിക്കാരൻ .

നസീർ s/o കരീം കീടത്തയിൽ ഹൗസ് പുന്നയൂർക്കുളം അംശം ദേശം ചാവക്കാട് താലൂക്ക് ……………………………… എതൃ കക്ഷി പ്രതി .

.

മേൽ നമ്പ്ര് ഹർജി ഉത്തരവ് പ്രകാരം മേൽ നമ്പറിലെ പ്രതിക്കുള്ള സമൻസും അന്യായത്തോടൊപ്പം ബോധിപ്പിച്ച ജപ്തി കൽപന നോട്ടീസും പതിച്ചു നടത്തു വാൻ മേൽ നമ്പർ കേസ് 14 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്

കീടനാശിനിയുടെ സാന്നിധ്യം , ആച്ചി മുളക്‌പൊടി നിരോധിച്ചു

തൃശൂർ : തമിഴ് നാട്ടിലെ പ്രശസ്ത ബ്രാൻഡ് ആയ ആച്ചി മുളക്‌പൊടി കേരളത്തിൽ നിരോധിച്ചു നിരോധിച്ചു .തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ പരിശോധനയ്ക്കയച്ച സാമ്പിളിൽ കീടനാശിനികളായ ഇത്തിയോൺ ആൻഡ് പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതൽ കണ്ടെത്തിയതിനാൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരം ആച്ചി മുളക്‌പൊടി നിരോധിച്ചതായി തൃശൂർ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ അറിയിച്ചു. ഫുഡ് അനലിസ്റ്റ് ആർ എ എൽ കൊച്ചിയുടെ പരിശോധന റിപ്പോർട്ട് പ്രകാരമാണ് തമിഴ്‌നാട് തിരുവള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആച്ചി മുളക് പൊടിയുടെ വിൽപന നിരോധിച്ചത്.

buy and sell new

ഇഡലി നാലു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാമെന്ന് മുബൈയിലെ ഫിസിക്സ് പ്രഫസർ

മുബൈ: മലയാളികളുടെയും ,ദക്ഷിണേന്ത്യ ക്കാരുടെയും ഇഷ്ടഭക്ഷണമായ ഇഡലി ഒരു രാസ പഥാര്‍ത്ഥവും ചേര്‍ക്കാതെ 4 വര്‍ഷത്തോളം സൂക്ഷിക്കാന്‍ സാധിക്കും എന്ന് വൈശാലി ബംബൊലെ എന്ന ഫിസിക്സ് പ്രഫസറുടെ കണ്ടെത്തല്‍. ഇഡലി, ഉപ്പ്മാവ് തുടങ്ങി ആവിയില്‍ ഉണ്ടാക്കുന്ന ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ മൂന്നു മുതല്‍ നാലു വര്‍ഷംവരെ ഒരു കേടുംകൂടാതെ സൂക്ഷിക്കാനാകും എന്നാണ് മുംബൈ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രഫസറായ വൈശാലി ബംബൊലെയും സംഘവും കണ്ടെത്തിയിരിക്കുന്നത്.

2013ല്‍ ആരംഭിച്ച പഠനമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇലക്‌ട്രോണ്‍ ബീം റേഡിയേഷന്‍ എന്ന പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് എന്ന് വൈശാലി ബൊംബൊലെ പറയുന്നു. പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തില്‍നിന്നുമാണ് ഇലക്‌ട്രോണിക് ബീം റേഡിയേഷന്‍ ഈ രംഗത്ത് പ്രയോജനപ്പെടുത്താന്‍ സാധിച്ചത് എന്നും ഇവര്‍ പറയുന്നു. ‘2013 മുതല്‍ ഇതിനയുള്ള പഠനത്തിലായിരുന്നു. പല ആഹാര സാധനങ്ങളിലും പരീക്ഷണം നടത്തിയിരുന്നു എങ്കിലും ഇഡലി, ഉപ്പ്മാവ്, ദോൿല തുടങ്ങി ആവിയില്‍ തയ്യാറക്കുന്ന ഭക്ഷണങ്ങളിലാണ് പരിക്ഷണം വിജയം കണ്ടത്’ എന്നും വൈശാലി വ്യക്തമാക്കി. ഭക്ഷണത്തില്‍ യാതൊരുവിധ കെമിക്കലുകളോ, പ്രിസര്‍വേറ്റീവ്സോ ചേര്‍ക്കാതെയാണ് കേടു കൂടാതെ സൂക്ഷിക്കാനാകുന്നത്. ഭക്ഷണത്തിന്റെ രുചിയിലോ മണത്തിലോ വ്യത്യാസങ്ങള്‍ വരില്ല എന്നും ഗവേഷകര്‍ അവകശപ്പെടുന്നു.

ഈ കണ്ടെത്തെല്‍ സമീപ ഭാവിയില്‍ സൈനിക രംഗത്തും. ബഹിരാകശ ദൈത്യങ്ങളിലും, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഹപ്പെടുത്താം എന്ന് വൈശാലെ ബംബൊലെ പറയുന്നു. റെഡി ടു ഈറ്റ് ഫുഡ് ഐറ്റംസ് എക്സ്പോര്‍ട്ട് ചെയ്യാവുന്ന തരത്തിലേക്ക് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനാകുമോ എന്നതാണ് പഠനത്തിന്റെ അടുത്ത ഘട്ടം.