Madhavam header
Above Pot

ആയിരം ഗ്രോ ബാഗില്‍ ജൈവ പച്ചക്കറി കൃഷിയുമായി യുവ കര്‍ഷകന്‍.

ഗുരുവായൂര്‍ : ആയിരം ഗ്രോ ബാഗില്‍ ജൈവ പച്ചക്കറി കൃഷിയുമായി യുവ കര്‍ഷകന്‍. മറ്റം ചാണയില്‍ മോഹനന്റെ മകന്‍ സുമേഷാണ് വ്യത്യസ്തമായ കൃഷി പരിക്ഷണത്തിനിറങ്ങിയിരിക്കുന്നത്. മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്ത് കഴിഞ്ഞ ആറ് പതിറ്റാണ്ടായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന ഭൂമിയിലാണ് സുമേഷ്, ഗ്രോ ബാഗ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കാര്‍ഷികവൃത്തിയോടുള്ള താല്പര്യമാണ് സുമേഷിനെ തികച്ചും വ്യത്യസ്തവും, സാമ്പത്തിക ചെലവേറിയതുമായ ഈ കൃഷിരീതിയിലേക്ക് നയിച്ചത്. കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി, ഗോ ബാഗുകള്‍ തയ്യാറാക്കി ബുധനാഴ്ച്ച മുതലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. സാഹിബ വെണ്ട, ഹൈബ്രിഡ് കാന്താരി, സിറ മുളക്, ഭാസ്‌കര്‍ മുളക്, ഗുണ്ട് മുളക്, തക്കാളി എന്നി ഹൈബ്രീഡ് വിഭാഗത്തിലുള്ള പച്ചക്കറി തൈകളാണ് തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നേതൃത്വം നല്‍കുന്ന ”ഞങ്ങളും കൃഷിയിലേക്ക്”പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗ്രോ ബാഗ് കൃഷിയുടെ തൈ നടീല്‍ കര്‍മ്മം, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി. പ്രമോദ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ടി.ഒ. ജോയ്, കൃഷി ഓഫീസര്‍ അനൂപ് വിജയന്‍, യുവ കര്‍ഷകന്‍ സി.എം. സുമേഷ് എന്നിവര്‍ സംസാരിച്ചു

Vadasheri Footer