Category Archives: Business

ടിആര്‍പി എന്ന തട്ടിപ്പിന് ഇരയായി ദൂരദര്‍ശന്‍ തകര്‍ന്നു : ഡയറക്ടര്‍ കെ ആര്‍ ബീന

തിരുവനന്തപുരം: ബാര്‍ക്ക് ടി ആര്‍ പി റേറ്റിങ്ങില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച്‌ തുറന്നെഴുതുകയാണ് തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ ആര്‍ ബീന. സെന്‍സസ് പ്രകാരം ഏകദേശം 80 കോടി ജനങ്ങള്‍ക്കാണ് ടെലിവിഷന്‍ പരിപാടികള്‍ കാണാനുള്ള അവസരം ഉള്ളത്. BARC sample 40000 ആണെന്ന് തോന്നുന്നു. എങ്ങനെയാണ് പിന്നെ ഓരോ പരമ്ബരയും അല്ലെങ്കില്‍ പരിപാടിയും കോടി കണക്കിന് പ്രേക്ഷകര്‍ കാണുന്നതായി ആഴ്‍ച്ച കണക്കുകള്‍ വരുന്നത്? എന്ന് ബീന തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

>

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു കാലത്ത് ഏറ്റവും അധികം കാണാന്‍ കൊതിച്ച സാധനമാണ് People Meter. സത്യമായും അത് എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഒരുപാട് നാള്‍ ഞങള്‍ പരസ്യ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ ഏറെ ഭയപെട്ടിരുന്ന നിഗൂഢത ചൂഴ്ന്നു നിന്ന സാധനം. പരസ്യ കമ്ബനികള്‍ പല സ്ഥലത്തും കണ്ടതായി എന്നോട് പറഞ്ഞു. ഒരാള്‍ പറഞ്ഞത് എറണാകുളത്തെ ഒരു സമ്ബന്നര്‍ താമസിക്കുന്ന കോളനിയില്‍ ഉണ്ട് എന്നാണ് ഏറെ ഗവേഷണം നടത്തിയാണ് അത് കണ്ട് പിടിച്ചത്. പക്ഷേ കാര്യമില്ല. മാഡം അത് കാണാന്‍ കഴിയില്ല. കാണണം എന്ന ആഗ്രഹം അനുദിനം വര്‍ദ്ധിച്ചു വന്നു കാരണം ദൂരദര്‍ശന്റെ പ്രേക്ഷകരുടെ താഴുന്ന സംഖ്യകള്‍ തന്നെ . വളരെ കലാമൂല്യമുള്ള പ്രഗല്‍ഭരായ സംവിധായകര്‍ നിര്‍മിച്ച കഴിവുള്ള കലാകാരന്മാര്‍ അഭിനയിച്ച പരമ്ബരകള്‍ പോലും ജനങ്ങള്‍ കാണുന്നില്ല എന്ന് ടെലിവിഷന്‍ ഓഡിയന്‍സ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുമ്ബോള്‍ അതിനു ആധാരമായ People Meter കാണാന്‍ ആഗ്രഹിച്ചു പോകുന്നത് സ്വാഭാവികം മാത്രം .TAM ആണ് ഈ people meter survey നടത്തിയിരുന്നത്. ഇപ്പോള്‍ അന്വേഷണ വിധേയമായ BARC അഥവാ Broadcast Audience Research Council of India ഉപയോഗിക്കുന്നത് Bar O Meter ആണത്രേ! അതും ഞാന്‍ കണ്ടിട്ടില്ല. സെന്‍സസ് പ്രകാരം ഏകദേശം 80 കോടി ജനങ്ങള്‍ക്കാണ് ടെലിവിഷന്‍ പരിപാടികള്‍ കാണാനുള്ള അവസരം ഉള്ളത്. BARC sample 40000 ആണെന്ന് തോന്നുന്നു. എങ്ങനെയാണ് പിന്നെ ഓരോ പരമ്ബരയും അല്ലെങ്കില്‍ പരിപാടിയും കോടി കണക്കിന് പ്രേക്ഷകര്‍ കാണുന്നതായി ആഴ്‍ച്ച കണക്കുകള്‍ വരുന്നത്? ഞങ്ങളുടെ CEO ആയിരുന്നു Jawahar Sarkar ഈ അടുത്ത കാലത്ത് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു: people meter കാണാന്‍ വേണ്ടി അദ്ദേഹം നടത്തിയ ഭഗീരഥ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. ടെലിവിഷന്‍ തുറന്നു വേണമത്രേ ഈ ഉപകരണം ഘടിപ്പിക്കാന്‍. ഞെട്ടിപ്പോയി ഞാന്‍ വിചാരിച്ചത് ടിവി കാണുന്ന പ്രേക്ഷകന്റെ ശരീരത്തില്‍ ഘടിപ്പിച്ചു ഓരോ പരിപാടി കാണുമ്ബോഴും ഉണ്ടാകുന്ന pulse read ചെയ്ത് ആയിരിക്കും points രേഖപ്പെടുത്തുക എന്നായിരുന്നു. ടിവി യില്‍ ഘടി പ്പിച്ച്‌ എങ്ങനെയാണ് ഒരു കാഴ്ചക്കാരന്റെ താല്‍പര്യങ്ങള്‍ അളക്കുക? എന്റെ പരസ്യ ഏജന്‍സി സുഹൃത്ത് കണ്ട് പിടിച്ചത് പോലെ സാരിയും മറ്റും പാരിതോഷികങ്ങള്‍ ആയി നല്‍കി വരുത്തുന്നതാണോ പോയിന്റുകള്‍? എന്തായാലും ഒരു മിഠായി പോലും നല്‍കാന്‍ കഴിയാത്ത ദൂരദര്‍ശന്‍ TRP യില് പിന്നോട്ട് പോയി. ഞങ്ങളുടെ പരസ്യ ഏജന്‍സികള്‍ നിര്‍മ്മാതാക്കളെ കൈയൊഴിഞ്ഞു. അവരില്‍ പലരും വന്‍ കടബാധ്യത വന്നു അദൃശ്യരായി. ചിലര്‍ ആത്മഹത്യ ചെയ്തു. ഞങള്‍ നിസ്സഹായരായ കാഴ്ചക്കാര്‍ ആയി. പതുക്കെ പതുക്കെ ദൂരദര്‍ശന്‍ എന്ന പൊതുമേഖലാ ടെലിവിഷന്‍ ചാനല്‍ TRP എന്ന തട്ടിപ്പിന് ഇരയായി തകര്‍ന്നു. അഭിമാനത്തോടെ പറയട്ടെ ഞങള്‍ ഒരിക്കലും അവിഹിതം വിറ്റോ unverified news കൊടുത്തോ കാഴ്ചക്കാരെ കബളിപ്പിക്കല്‍ നടത്താറില്ല. സര്‍കാര്‍ അനുകൂല channel ആണ് എന്ന് മുദ്ര കുത്തി പടിയിറക്കാം അതില്‍ പരിഭവമില്ല. പക്ഷേ ആരും കാണുന്നില്ല എന്ന് TRP അടിസ്ഥാനമാക്കി പറയുമ്ബോള്‍ അതില്‍ വാണിജ്യം മാത്രം. കേരളത്തില്‍ വലിയ പരസ്യ കമ്ബോളം ഇല്ല. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ തുലോം കുറവാണ്. ഉപഭോക്തൃ സംസ്ഥാനം ആയതു കൊണ്ട് പരസ്യങ്ങള്‍ വരും. അത് പിടിക്കാന്‍ ടെലിവിഷന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കും. നിലനില്‍പ്പിനു വേണ്ടി. അതും മനസ്സിലാക്കാം. പക്ഷേ കുതന്ത്രങ്ങള്‍ ജനങ്ങള്‍ അറിയണ്ടേ? അതിന് വേണ്ടി മാത്രം ആവശ്യപെടുന്നു മലയാളം ടെലിവിഷന്‍ ചാനലുകള്‍ TRP വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന കാണാകളികള്‍ എന്തൊക്കെ? അന്വേഷണം വേണം. നല്ല പരിപാടികള്‍ മികച്ച പരമ്ബരകള്‍ കഴമ്ബുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ കാണട്ടെ .പൊതുജനങ്ങള്‍ സ്വതന്ത്രരായി വിലയിരുത്തട്ടെ. അതായിരിക്കണം TRP. വരട്ടെ അന്വേഷണങ്ങള്‍. മാധ്യമ സിംഹങ്ങള്‍ മാളം വിട്ടു പുറത്ത് വരട്ടെ. ശുഭ ദിനം.

സൗത്ത് ഇന്ത്യൻ ബാങ്ക് എം ഡി ആയി മുരളി രാമകൃഷ്ണനെ നിയമിച്ചു .

മുംബൈ: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായി മുരളീ രാമകൃഷ്ണന്റെ നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് നിയമനം. ഐസിഐസിഐ ബാങ്കില്‍നിന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ ആയി വിരമിച്ച മുരളി രാമകൃഷ്ണന്‍ ജൂലൈയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അഡൈ്വസര്‍ ആയി ചേര്‍ന്നിരുന്നു.

മുരളീ രാമകൃഷ്ണന്റെ നിയമനം ആര്‍ബിഐ അംഗീകരിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിം​ഗിൽ അറിയിച്ചു. ഐസിഐസിഐ ബാങ്കിന്റെ സീനിയർ ജനറൽ മാനേജർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് എത്തിയത്. ഹോങ്കോങ് ഐസിഐസിഐ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു മുരളി രാമകൃഷ്ണന്‍. കെമിക്കല്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം ഐഐഎം ബാംഗ്ലൂരില്‍ നിന്നും ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. 

സ്വകാര്യ ബാങ്കിൽനിന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തിയാണു മുരളി രാമകൃഷ്ണന്‍. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാരഥികളായി നിയമിക്കപ്പെട്ടിട്ടുള്ളവരൊക്കെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിൽനിന്നോ മറ്റ് ദേശസാൽകൃത ബാങ്കുകളിൽനിന്നോ തിരഞ്ഞെടുക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥരായിരുന്നു.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് , ഉടമകളായ നാല് പേരെയും കോടതി റിമാന്‍ഡ്‌ ചെയ്തു

തിരുവല്ല: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി. 

2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്‍റേഴ്‍സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിൽ.  

എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പിനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ല. പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ മാനേജിങ് പാർട്ണർ പ്രഭാ തോമസ് എന്നിവരുടെ മക്കളായ റീനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകർ. നിക്ഷേപകരിൽനിന്ന് സ്വീകരിച്ച പണം ഇരുവരും ചേർന്ന് വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി.

കരുതൽ ധനശേഖരം കൈമാറിയാൽ ആർബിഐ യുടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താഴും : ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ശേ​ഖ​രം കൈ​മാ​റു​ന്ന​ത് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. റേ​റ്റിം​ഗ് താ​ഴ്ത്തു​ന്ന​ത് രാ​ജ്യ​ത്തെ മൊ​ത്തം സ​ന്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു രാ​ജ​ന്‍ പ​റ​ഞ്ഞു. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മൂ​ന്ന് എ ​റേ​റ്റിം​ഗ് താ​ഴു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​കും. ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് റേ​റ്റിം​ഗ് താ​ഴ്ത്താ​ന്‍ പോ​ലും ഈ ​ന​ട​പ​ടി വ​ഴി​തെ​ളി​ച്ചേ​ക്കാ​മെ​ന്നും രാ​ജ​ന്‍ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ഇ​ട​പാ​ടു​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന്‍റെ കേ​ന്ദ്ര ബാ​ങ്കി​ന്‍റെ കൂ​ടി​യ റേ​റ്റിം​ഗ് വ​ള​രെ പ്ര​ധാ​ന​മാ​ണ്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ലാ​ഭ​വും അ​ധി​ക​ക​രു​ത​ലും മാ​ത്ര​മേ സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​വൂ എ​ന്നും മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

താ​ന്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന മൂ​ന്നു വ​ര്‍​ഷം അ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ ഡി​വി​ഡ​ന്‍റ് ആ​ണ് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ​ത്. അ​ത​ല്ല പ്ര​ശ്നം. ലാ​ഭ​ത്തേ​ക്കാ​ളേ​റെ കൊ​ടു​ക്ക​രു​തെ​ന്നു മാ​ലി​ഗാം സ​മി​തി നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ക​രു​ത​ല്‍ ധ​ന​ശേ​ഖ​ര​ത്തി​ല്‍​നി​ന്ന് 1.76 ല​ക്ഷം കോ​ടി രൂ​പ​യാ​ണു റി​സ​ര്‍​വ് ബാ​ങ്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു കൈ​മാ​റു​ന്ന​ത്. ഘ​ട്ടം ഘ​ട്ട​മാ​യി തു​ക കൈ​മാ​റാ​നാ​ണു റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ തീ​രു​മാ​നം. രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണ് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ ത​ള്ളു​ന്പോ​ഴാ​ണ് ആ​ര്‍​ബി​ഐ​യു​ടെ സ​ഹാ​യം.

buy and sell new

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ത്തി​ലും സ്വ​യം​ഭ​ര​ണ​ത്തി​ലും കൈ​ക​ട​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​മാ​ണ് നേ​ര​ത്തെ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ലേ​ക്കു​വ​രെ ന​യി​ച്ച​ത്. സ​ര്‍​ക്കാ​രി​ന്‍റെ ക​മ്മി കു​റ​യ്ക്കാ​നും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍​ക്കു മൂ​ല​ധ​നം ന​ല്‍​കാ​നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മി​ച്ച​ധ​ന​ത്തി​ല്‍ കേ​ന്ദ്രം ക​ണ്ണു​വ​യ്ക്കു​ക​യാ​യി​രു​ന്നു. 3.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് റി​സ​ര്‍​വ് ബാ​ങ്കി​ല്‍​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൊ​ത്തം മി​ച്ച​ധ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ​രും ഇ​ത്. ഈ ​തു​ക സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യാ​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ റി​സ​ര്‍​വ് ബാ​ങ്കി​നു ക​ഴി​യാ​തെ​പോ​കു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ റേ​റ്റിം​ഗ് താ​ഴു​മെ​ന്നും ബാ​ങ്ക് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി. ഈ ​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ര്‍​ബി​ഐ യോ​ഗം ചേ​ര്‍​ന്നാ​ണു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ബി​മ​ല്‍ ജെ​ലാ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്.

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു.

ഗുരുവായൂർ : ഇന്ത്യന്‍ എഫ്‌എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു. കമ്പനി സ്ഥാപകനായ എം പി രാമചന്ദ്രന്‍റെ മകളാണ് എം ആര്‍ ജ്യോതി. അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് നിയമനം പ്രാപല്യത്തില്‍ വരുന്നത്. 5000 രൂപ പ്രാരംഭ നിക്ഷേപവുമായി ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരിയിൽ പ്രവര്‍ത്തനമാരംഭിച്ച ജ്യോതി ലബോറട്ടറീസ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 1769 കോടി രൂപയുടെ വിറ്റുവരവും 193 കോടി രൂപയുടെ അറ്റാദായവുമാണ് നേടിയത്. പുതുമയിലൂടെ ബ്രാന്‍ഡുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും തുടര്‍ച്ചയായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാകും കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്ന് നിലവില്‍ കമ്ബിനിയുടെ ഡയറക്ടറും, ചീഫ് മാര്‍ക്കറ്റിങ് ഓഫീസറുമായ ജ്യോതി പറഞ്ഞു.

ഒരു കോടി രൂപയുടെ സ്വർണവുമായി പോയിരുന്ന കല്യാൺ ജ്വല്ലേഴ്‌സ് വാഹനം തട്ടിയെടുത്തു .

തൃശ്ശൂർ : കല്യാണ്‍ ജുവലറി ഗ്രൂപ്പിന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി പരാതി. കോയമ്ബത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടു പോയത്. 98.05 ലക്ഷം വലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് കമ്ബനി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ജനുവരി ഏഴിന് രാവിലെ 11.30 നായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങള്‍ കൊണ്ടുപോയത്. വാളയാര്‍ അതിര്‍ത്തിക്ക് സമീപം ചാവടിയില്‍ വെച്ച്‌ ഒരുസംഘം ആഭരണങ്ങള്‍ കൊണ്ടുപോയ വാഹനങ്ങള്‍ തടഞ്ഞ് ഡ്രൈവര്‍മാരെ വാഹനത്തില്‍ നിന്ന് ബലം പ്രയോഗിച്ച്‌ പുറത്താക്കി വാഹനങ്ങളുമായി കടന്നുകളഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്ബനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കമ്ബനി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കമ്ബനി പൊലീസില്‍ പരാതി നല്‍കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്

ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള പാദത്തിലെ മൊത്ത ആഭ്യന്തര (ജിഡിപി) ഉല്‍പ്പാദനം 7.1 മാത്രമാണ്. ജൂണില്‍ അവസാനിച്ച് 2017-18 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി 8.2 ശതമാനമായിരുന്നു. വിവിധ റേറ്റിംഗ് ഏജന്‍സികളുടെ പ്രവചനം ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയില്‍ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരില്‍ ഞെട്ടല്‍ ഉളവാക്കി. കഴിഞ്ഞ വര്‍ഷം ഇതേസമയം രാജ്യത്തിന്‍റെ ജിഡിപി 6.3 ശതമാനമായിരുന്നു. എന്നാല്‍, അന്ന് ഇന്ത്യന്‍ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്‍റെയും പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. ഉല്‍പ്പാദന മേഖല സെപ്റ്റംബര്‍ പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മൈനിംഗ്, ക്വാറി മേഖലകളുടെ വളര്‍ച്ച 2.4 ശതമാനത്തില്‍ ഒതുങ്ങി. നിര്‍മ്മാണ മേഖലയില്‍ 7.8 ശതമാനം വളര്‍ച്ചയും ഫാമിംഗ് സെക്ടറില്‍ 3.8 ശതമാനം വളര്‍ച്ച നിരക്കും രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ നിന്ന് ജിഡിപി നിരക്കില്‍ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യ ചൈനയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ച പ്രകടിപ്പിക്കുന്ന സമ്പദ്‍വ്യവസ്ഥയായി ഇപ്പോഴും തുടരുകയാണ്.