Above Pot

കരുതൽ ധനശേഖരം കൈമാറിയാൽ ആർബിഐ യുടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താഴും : ര​ഘു​റാം രാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ശേ​ഖ​രം കൈ​മാ​റു​ന്ന​ത് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി​യേ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. റേ​റ്റിം​ഗ് താ​ഴ്ത്തു​ന്ന​ത് രാ​ജ്യ​ത്തെ മൊ​ത്തം സ​ന്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നു രാ​ജ​ന്‍ പ​റ​ഞ്ഞു.
റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മൂ​ന്ന് എ ​റേ​റ്റിം​ഗ് താ​ഴു​ന്ന​ത് വ​ലി​യ അ​പ​ക​ട​മാ​കും. ഇ​പ്പോ​ള്‍ പ്ര​ശ്ന​മാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ട് റേ​റ്റിം​ഗ് താ​ഴ്ത്താ​ന്‍ പോ​ലും ഈ ​ന​ട​പ​ടി വ​ഴി​തെ​ളി​ച്ചേ​ക്കാ​മെ​ന്നും രാ​ജ​ന്‍ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ഇ​ട​പാ​ടു​ക​ള്‍​ക്ക് രാ​ജ്യ​ത്തി​ന്‍റെ കേ​ന്ദ്ര ബാ​ങ്കി​ന്‍റെ കൂ​ടി​യ റേ​റ്റിം​ഗ് വ​ള​രെ പ്ര​ധാ​ന​മാ​ണ്. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ലാ​ഭ​വും അ​ധി​ക​ക​രു​ത​ലും മാ​ത്ര​മേ സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​വൂ എ​ന്നും മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

താ​ന്‍ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന മൂ​ന്നു വ​ര്‍​ഷം അ​തു​വ​രെ​യു​ള്ള ഏ​റ്റ​വും കൂ​ടി​യ ഡി​വി​ഡ​ന്‍റ് ആ​ണ് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യ​ത്. അ​ത​ല്ല പ്ര​ശ്നം. ലാ​ഭ​ത്തേ​ക്കാ​ളേ​റെ കൊ​ടു​ക്ക​രു​തെ​ന്നു മാ​ലി​ഗാം സ​മി​തി നേ​ര​ത്തെ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ക​രു​ത​ല്‍ ധ​ന​ശേ​ഖ​ര​ത്തി​ല്‍​നി​ന്ന് 1.76 ല​ക്ഷം കോ​ടി രൂ​പ​യാ​ണു റി​സ​ര്‍​വ് ബാ​ങ്ക് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു കൈ​മാ​റു​ന്ന​ത്. ഘ​ട്ടം ഘ​ട്ട​മാ​യി തു​ക കൈ​മാ​റാ​നാ​ണു റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ തീ​രു​മാ​നം. രാ​ജ്യം ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലാ​ണ് എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ ത​ള്ളു​ന്പോ​ഴാ​ണ് ആ​ര്‍​ബി​ഐ​യു​ടെ സ​ഹാ​യം.

Astrologer

buy and sell new

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ക​രു​ത​ല്‍ ധ​ന​ത്തി​ലും സ്വ​യം​ഭ​ര​ണ​ത്തി​ലും കൈ​ക​ട​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​മാ​ണ് നേ​ര​ത്തെ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ലി​ന്‍റെ രാ​ജി​യി​ലേ​ക്കു​വ​രെ ന​യി​ച്ച​ത്. സ​ര്‍​ക്കാ​രി​ന്‍റെ ക​മ്മി കു​റ​യ്ക്കാ​നും പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍​ക്കു മൂ​ല​ധ​നം ന​ല്‍​കാ​നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മി​ച്ച​ധ​ന​ത്തി​ല്‍ കേ​ന്ദ്രം ക​ണ്ണു​വ​യ്ക്കു​ക​യാ​യി​രു​ന്നു. 3.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് റി​സ​ര്‍​വ് ബാ​ങ്കി​ല്‍​നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. മൊ​ത്തം മി​ച്ച​ധ​ന​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ല്‍ കൂ​ടു​ത​ല്‍ വ​രും ഇ​ത്. ഈ ​തു​ക സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യാ​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ റി​സ​ര്‍​വ് ബാ​ങ്കി​നു ക​ഴി​യാ​തെ​പോ​കു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ റേ​റ്റിം​ഗ് താ​ഴു​മെ​ന്നും ബാ​ങ്ക് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചു. ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി. ഈ ​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​ര്‍​ബി​ഐ യോ​ഗം ചേ​ര്‍​ന്നാ​ണു സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ ബി​മ​ല്‍ ജെ​ലാ​ന്‍ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്.

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )

Vadasheri Footer