Post Header (woking) vadesheri

മമ്മിയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം മമ്മിയൂർ നവ്യാനഗറിലെ വരലക്ഷ്മി ദുർഗപ്രസാദിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട് വൃത്തിയാക്കാൻ എത്തിയ ജോലിക്കാരിയാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. പുറകിലെ ഗ്രിൽ തുറന്ന നിലയിൽ കിടക്കുന്നത് കണ്ടാണ് സംശയം തോന്നിയത്.

Poonthanam

ഉടൻ തന്നെ വീട്ടുകാരെയും വാർഡ് കൗൺസിലർ കെ.സി സുനിലിനെയും വിവരം അറിയിച്ചു. വിവരം അറിഞ്ഞ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിലെ മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ എല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. മുന്നിലെ സിസിടിവി ക്യാമറ താഴ്ത്തിയ ശേഷം വാതിലെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം.

Vasudev Inn
Rugmani 700-200


മോഷണത്തിനായി തിരച്ചിൽ നടത്തവേ വീടിനുള്ളിലെ സാധനങ്ങൾ അലങ്കോലപ്പെടുത്തിയെങ്കിലും വിലപിടിച്ച സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്ന്ഫിംഗർ പ്രിന്റും ഡോഗ്സ്കോഡും പരിശോധന നടത്തും.

അതെ സമയം വില പിടിപ്പുള്ള സാധനങ്ങൾ ഒന്നും ന ഷ്ടപെടാതിരുന്നത് വീട്ടുകാരുടെ ഭാഗ്യമാണ് കഴിഞ്ഞ ദിവസം തൃശൂർ മെയിൻ റോഡിൽ പള്ളി റോഡിന് സമീപം രണ്ട് കടകളിൽ മോഷണം നടന്നിരുന്നു അതിലെ പ്രതികളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല . ഭരണം മാറിയിട്ടും പഴയ ആലസ്യത്തിൽ നിന്ന് ഗുരുവായൂർ പോലീസ് മുക്തരായിട്ടില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം, ക്ഷേത്ര ദർശനത്തിന് എത്തുന്നവർ ദേവസ്വം റോഡിൽ നിറുത്തുന്ന ഇരു ചക്ര വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ അടപ്പിക്കുന്നതിൽ ആണ് പൊലീസിന് താല്പര്യമത്രെ ഒരേ സമയം ഒരു പാട് പേർക്ക് പിഴയിടാം എന്നതാണ് ഇത് കൊണ്ടുള്ള നേട്ടം റോഡിൽ ഇറങ്ങി വാഹനത്തിന് കൈ കാണിക്കേണ്ട ആവശ്യവുമില്ല . മാസത്തിൽ പിടിക്കേണ്ട കേസുകളുടെ എണ്ണം തികക്കാനും കഴിയും

First Paragraph Jitesh panikar (working)