Post Header (woking) vadesheri

കാളിയ നര്‍ത്തന ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ ഗീതാ യജ്ഞം.

Above Post Pazhidam (working)

ഗുരുവായൂര്‍: കാളിയ നര്‍ത്തന ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ ശനി ഞായർ ദിവസങ്ങളിലായി ഗുരുവായൂരിൽ ശ്രീമദ് ഭഗവദ്ഗീത പാരായണവും, ശ്രീമൻ നാരായണീയ പാരായണവും സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Poonthanam

ശനിയാഴ്ച വൈകീട്ട് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നും നാദസ്വരം, കാവടി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷ യാത്രക്ക് ശേഷം ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് , ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

Vasudev Inn
Rugmani 700-200

ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ സന്നിഹിതരാകും. ചെന്നൈ ചിന്മയ മിഷന്‍ സ്വാമിജി, ബ്രഹ്മചാരി ആനന്ദ് ചൈതന്യ മുഖ്യാതിഥിയാകും. ഇന്ത്യയ്ക്കകത്തും, പുറത്തുനിന്നുമുള്ള 1600 ഓളം പേര്‍ പാരായണ യജ്ഞത്തില്‍ പങ്കെടുക്കും .

വാര്‍ത്താസമ്മേളനത്തില്‍ കാളിയ നര്‍ത്തന ശ്രീകൃഷ്ണ ട്രസ്റ്റ് ഭാ രവാഹികളായ പി. ശ്രീനിവാസന്‍, ഗിരിജ പരമേശ്വരന്‍, വേണി സുബ്രഹ്മണ്യയ്യര്‍ എന്നിവര്‍ പങ്കെടുത്തു .

First Paragraph Jitesh panikar (working)