Category Archives: Entertainment

കേരള കലാമണ്ഡലം കലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലം വര്‍ഷംതോറും നല്‍കിവരുന്ന ഫെലോഷിപ്പ്/ അവാര്‍ഡ്/ എന്‍ഡോവ്‌മെന്റ് എന്നീ പുരസ്‌കാര ഇനങ്ങളിലേക്ക് 2019ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കഥകളിയില്‍ ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ളയും മദ്ദളത്തില്‍ കലാമണ്ഡലം നാരായണന്‍ നായരും ഫെലോഷിപ്പിന് അര്‍ഹരായി. കലാമണ്ഡലം ബി ശ്രീകുമാര്‍ (കഥകളി വേഷം), പാലനാട് ദിവാകരന്‍ (കഥകളിസംഗീതം), കലാമണ്ഡലം വിജയകൃഷ്ണന്‍ (ചെണ്ട), കലാമണ്ഡലം ഹരിദാസ്, ഉണ്ണായിവാര്യര്‍ കലാനിലയം (മദ്ദളം), കലാമണ്ഡലം കുഞ്ഞികൃഷ്ണന്‍ (ചുട്ടി), കലാമണ്ഡലം ഗോപിനാഥന്‍ നമ്പ്യാര്‍ (മിഴാവ്), കലാമണ്ഡലം സുജാത (മോഹിനിയാട്ടം), പി കെ കൃഷ്ണന്‍ (തുള്ളല്‍), കെ എസ് വയലാ രാജേന്ദ്രന്‍ (നൃത്തസംഗീതം), കാക്കയൂര്‍ അപ്പുക്കുട്ടമാരാര്‍ (പഞ്ചവാദ്യം-ഇടയ്ക്ക), കോട്ടയ്ക്കല്‍ ശശിധരന്‍ (മികച്ച കലാഗ്രന്ഥം), ജിഷ്ണു കൃഷ്ണന്‍ (ഡോക്യുമെന്ററി), ചാലക്കുടി മുരളി (സമഗ്ര സംഭാവന പുരസ്‌കാരം), ദൃശ്യ ഗോപിനാഥ് (യുവപ്രതിഭ അവാര്‍ഡ്) എന്നിവര്‍ക്കാണ് കലാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അവാര്‍ഡുകള്‍ നല്‍കുന്നത്.

എന്റോവ്‌മെന്റ് ഇനത്തില്‍ കലാമണ്ഡലം എം പി എസ് നമ്പൂതിരി (മുകുന്ദ രാജ സ്മൃതി പുരസ്‌കാരം), കലാനിലയം എസ് അപ്പുമാരാര്‍ (കലാരത്‌നം പുരസ്‌കാരം), രതീഷ്ഭാസ് (പൈങ്കുളം രാമചാക്യാര്‍ സ്മാരക പുരസ്‌കാരം), കുറിച്ചിത്താനം ജയകുമാര്‍ (വടക്കന്‍ കണ്ണന്‍ നായര്‍ ആശാന്‍ സമൃദ്ധി പുരസ്‌കാരം), താഴത്ത് ചക്കാലയില്‍ കുഞ്ഞന്‍പിള്ള (കെ എസ് ദിവാകരന്‍ നായര്‍ സ്മാരക സൗകന്ധികം പുരസ്‌കാരം), എ വി അശ്വതി, കപില വേണു എന്നിവര്‍ക്ക് (ഡോ. ബി എസ് ശര്‍മ എന്‍ഡോവ്‌മെന്റ്), കലാമണ്ഡലം രാജീവ് (ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാന്‍ എന്‍ഡോവ്‌മെന്റ്), കെപി ചന്ദ്രിക (കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക അവാര്‍ഡ്), പി ടി കൃഷ്ണപ്രിയ (ബ്രഹ്മശ്രീ പകരാവൂര്‍ ചിത്രം നമ്പൂതിരിപ്പാട് ജന്മ ശതാബ്ദി സ്മാരക എന്‍ഡോവ്‌മെന്റ്) എന്നിവയ്ക്കും അര്‍ഹരായി.

കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോക്ടര്‍ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരന്‍ എന്നിവരും കലാ നിരൂപകന്‍ എം വി നാരായണന്‍, പ്രൊഫസര്‍ ജോര്‍ജ് എസ് പോള്‍, കെ ബി രാജാനന്ദ്, സുകുമാരി നരേന്ദ്ര മേനോന്‍, കലാമണ്ഡലം സുഗന്ധി എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണയസമിതിയാണ് ഫെല്ലോഷിപ്പും അവാര്‍ഡും എന്‍ഡോവ്‌മെന്റും നിര്‍ണയിച്ചത്. ക്യാഷ് പ്രൈസും കീര്‍ത്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. കേരള കലാ മണ്ഡലം വാര്‍ഷികവും വള്ളത്തോള്‍ ജയന്തിയോടുമനുബന്ധിച്ച് നവംബര്‍ 8ന് മണക്കുളം മുകുന്ദ രാജ സ്മൃതി സമ്മേളനത്തില്‍ എന്റോവ്‌മെന്റ്ുകളും നവംബര്‍ 9-ന് വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഫെലോഷിപ്പുകളും അവാര്‍ഡുകളും സമര്‍പ്പിക്കും. വിശദ വിവരങ്ങള്‍ക്ക് www.kalamandalam.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടിആര്‍പി എന്ന തട്ടിപ്പിന് ഇരയായി ദൂരദര്‍ശന്‍ തകര്‍ന്നു : ഡയറക്ടര്‍ കെ ആര്‍ ബീന

തിരുവനന്തപുരം: ബാര്‍ക്ക് ടി ആര്‍ പി റേറ്റിങ്ങില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച്‌ തുറന്നെഴുതുകയാണ് തിരുവനന്തപുരം ദൂരദര്‍ശന്‍ ഡയറക്ടര്‍ കെ ആര്‍ ബീന. സെന്‍സസ് പ്രകാരം ഏകദേശം 80 കോടി ജനങ്ങള്‍ക്കാണ് ടെലിവിഷന്‍ പരിപാടികള്‍ കാണാനുള്ള അവസരം ഉള്ളത്. BARC sample 40000 ആണെന്ന് തോന്നുന്നു. എങ്ങനെയാണ് പിന്നെ ഓരോ പരമ്ബരയും അല്ലെങ്കില്‍ പരിപാടിയും കോടി കണക്കിന് പ്രേക്ഷകര്‍ കാണുന്നതായി ആഴ്‍ച്ച കണക്കുകള്‍ വരുന്നത്? എന്ന് ബീന തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

>

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു കാലത്ത് ഏറ്റവും അധികം കാണാന്‍ കൊതിച്ച സാധനമാണ് People Meter. സത്യമായും അത് എന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ ഒരുപാട് നാള്‍ ഞങള്‍ പരസ്യ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ ഏറെ ഭയപെട്ടിരുന്ന നിഗൂഢത ചൂഴ്ന്നു നിന്ന സാധനം. പരസ്യ കമ്ബനികള്‍ പല സ്ഥലത്തും കണ്ടതായി എന്നോട് പറഞ്ഞു. ഒരാള്‍ പറഞ്ഞത് എറണാകുളത്തെ ഒരു സമ്ബന്നര്‍ താമസിക്കുന്ന കോളനിയില്‍ ഉണ്ട് എന്നാണ് ഏറെ ഗവേഷണം നടത്തിയാണ് അത് കണ്ട് പിടിച്ചത്. പക്ഷേ കാര്യമില്ല. മാഡം അത് കാണാന്‍ കഴിയില്ല. കാണണം എന്ന ആഗ്രഹം അനുദിനം വര്‍ദ്ധിച്ചു വന്നു കാരണം ദൂരദര്‍ശന്റെ പ്രേക്ഷകരുടെ താഴുന്ന സംഖ്യകള്‍ തന്നെ . വളരെ കലാമൂല്യമുള്ള പ്രഗല്‍ഭരായ സംവിധായകര്‍ നിര്‍മിച്ച കഴിവുള്ള കലാകാരന്മാര്‍ അഭിനയിച്ച പരമ്ബരകള്‍ പോലും ജനങ്ങള്‍ കാണുന്നില്ല എന്ന് ടെലിവിഷന്‍ ഓഡിയന്‍സ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുമ്ബോള്‍ അതിനു ആധാരമായ People Meter കാണാന്‍ ആഗ്രഹിച്ചു പോകുന്നത് സ്വാഭാവികം മാത്രം .TAM ആണ് ഈ people meter survey നടത്തിയിരുന്നത്. ഇപ്പോള്‍ അന്വേഷണ വിധേയമായ BARC അഥവാ Broadcast Audience Research Council of India ഉപയോഗിക്കുന്നത് Bar O Meter ആണത്രേ! അതും ഞാന്‍ കണ്ടിട്ടില്ല. സെന്‍സസ് പ്രകാരം ഏകദേശം 80 കോടി ജനങ്ങള്‍ക്കാണ് ടെലിവിഷന്‍ പരിപാടികള്‍ കാണാനുള്ള അവസരം ഉള്ളത്. BARC sample 40000 ആണെന്ന് തോന്നുന്നു. എങ്ങനെയാണ് പിന്നെ ഓരോ പരമ്ബരയും അല്ലെങ്കില്‍ പരിപാടിയും കോടി കണക്കിന് പ്രേക്ഷകര്‍ കാണുന്നതായി ആഴ്‍ച്ച കണക്കുകള്‍ വരുന്നത്? ഞങ്ങളുടെ CEO ആയിരുന്നു Jawahar Sarkar ഈ അടുത്ത കാലത്ത് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു: people meter കാണാന്‍ വേണ്ടി അദ്ദേഹം നടത്തിയ ഭഗീരഥ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. ടെലിവിഷന്‍ തുറന്നു വേണമത്രേ ഈ ഉപകരണം ഘടിപ്പിക്കാന്‍. ഞെട്ടിപ്പോയി ഞാന്‍ വിചാരിച്ചത് ടിവി കാണുന്ന പ്രേക്ഷകന്റെ ശരീരത്തില്‍ ഘടിപ്പിച്ചു ഓരോ പരിപാടി കാണുമ്ബോഴും ഉണ്ടാകുന്ന pulse read ചെയ്ത് ആയിരിക്കും points രേഖപ്പെടുത്തുക എന്നായിരുന്നു. ടിവി യില്‍ ഘടി പ്പിച്ച്‌ എങ്ങനെയാണ് ഒരു കാഴ്ചക്കാരന്റെ താല്‍പര്യങ്ങള്‍ അളക്കുക? എന്റെ പരസ്യ ഏജന്‍സി സുഹൃത്ത് കണ്ട് പിടിച്ചത് പോലെ സാരിയും മറ്റും പാരിതോഷികങ്ങള്‍ ആയി നല്‍കി വരുത്തുന്നതാണോ പോയിന്റുകള്‍? എന്തായാലും ഒരു മിഠായി പോലും നല്‍കാന്‍ കഴിയാത്ത ദൂരദര്‍ശന്‍ TRP യില് പിന്നോട്ട് പോയി. ഞങ്ങളുടെ പരസ്യ ഏജന്‍സികള്‍ നിര്‍മ്മാതാക്കളെ കൈയൊഴിഞ്ഞു. അവരില്‍ പലരും വന്‍ കടബാധ്യത വന്നു അദൃശ്യരായി. ചിലര്‍ ആത്മഹത്യ ചെയ്തു. ഞങള്‍ നിസ്സഹായരായ കാഴ്ചക്കാര്‍ ആയി. പതുക്കെ പതുക്കെ ദൂരദര്‍ശന്‍ എന്ന പൊതുമേഖലാ ടെലിവിഷന്‍ ചാനല്‍ TRP എന്ന തട്ടിപ്പിന് ഇരയായി തകര്‍ന്നു. അഭിമാനത്തോടെ പറയട്ടെ ഞങള്‍ ഒരിക്കലും അവിഹിതം വിറ്റോ unverified news കൊടുത്തോ കാഴ്ചക്കാരെ കബളിപ്പിക്കല്‍ നടത്താറില്ല. സര്‍കാര്‍ അനുകൂല channel ആണ് എന്ന് മുദ്ര കുത്തി പടിയിറക്കാം അതില്‍ പരിഭവമില്ല. പക്ഷേ ആരും കാണുന്നില്ല എന്ന് TRP അടിസ്ഥാനമാക്കി പറയുമ്ബോള്‍ അതില്‍ വാണിജ്യം മാത്രം. കേരളത്തില്‍ വലിയ പരസ്യ കമ്ബോളം ഇല്ല. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ തുലോം കുറവാണ്. ഉപഭോക്തൃ സംസ്ഥാനം ആയതു കൊണ്ട് പരസ്യങ്ങള്‍ വരും. അത് പിടിക്കാന്‍ ടെലിവിഷന്‍ ചാനലുകള്‍ പരസ്പരം മത്സരിക്കും. നിലനില്‍പ്പിനു വേണ്ടി. അതും മനസ്സിലാക്കാം. പക്ഷേ കുതന്ത്രങ്ങള്‍ ജനങ്ങള്‍ അറിയണ്ടേ? അതിന് വേണ്ടി മാത്രം ആവശ്യപെടുന്നു മലയാളം ടെലിവിഷന്‍ ചാനലുകള്‍ TRP വര്‍ധിപ്പിക്കാന്‍ ചെയ്യുന്ന കാണാകളികള്‍ എന്തൊക്കെ? അന്വേഷണം വേണം. നല്ല പരിപാടികള്‍ മികച്ച പരമ്ബരകള്‍ കഴമ്ബുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ കാണട്ടെ .പൊതുജനങ്ങള്‍ സ്വതന്ത്രരായി വിലയിരുത്തട്ടെ. അതായിരിക്കണം TRP. വരട്ടെ അന്വേഷണങ്ങള്‍. മാധ്യമ സിംഹങ്ങള്‍ മാളം വിട്ടു പുറത്ത് വരട്ടെ. ശുഭ ദിനം.

കലാമണ്ഡലം ഭരണസമിതിയിലേക്ക് പത്മശ്രീ ജേതാക്കള്‍

തൃശൂർ : കേരള കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ എന്നിവരെ നോമിനേറ്റ് ചെയ്തു. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ നല്‍കിയ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ശുപാര്‍ശയോടെ ഗവര്‍ണറാണ് ഇവരെ നോമിനേറ്റ് ചെയ്തത്. മൂന്ന് വര്‍ഷമാണ് കാലാവധി.

സിനിമാ താരം ശെന്തിൽ കൃഷ്ണ (രാജാമണി) വിവാഹിതനായി

ഗുരുവായൂർ : സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു

buy and sell new

ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു. ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു

തൃശൂർ : സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ഈ വർഷത്തെ സ്വാതി സംഗീത പുരസ്‌കാരം കർണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ 3 കോടി രൂപ നൽകുമെന്ന് മന്ത്രി പുരസ്‌കാര ദാന ചടങ്ങിൽ പറഞ്ഞു.

ഗ്രാമങ്ങളിൽ കലയെ വളർത്താൻ നാട്ടരങ്ങ് കലാപരിപാടികൾക്കായി 10 ലക്ഷം രൂപയും വിവിധ കലാകാരന്മാരെ കണ്ടെത്തി 15000 രൂപയുടെ സഹായധനവും അനുവദിക്കും. സംഗീതത്തിന്റെ എല്ലാ മേഖലയിലും മികവു തെളിയിച്ച ടി വി ഗോപാലകൃഷ്ണൻ ഏതു തലമുറയിലേയും കലാകാരന്മാർക്ക് മികച്ച അനുഭവ പാഠമാണെന്നും സ്വാതി തിരുനാളിനെ പോലെയുള്ള മികച്ച ഭരണാധികാരികളെ അനുകരിക്കുകയാണ് പുതിയ തലമുറയിലെ ഭരണാധികാരികളും കലാകാരന്മാരും ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

new consultancy

കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർ പേഴ്‌സൺ കെ പി എ സി ലളിത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മുഖ്യാതിഥിയായി. സംഗീത നാടക അക്കാദമി വൈസ് പ്രസിഡണ്ട് സേവ്യർ പുൽപ്പാട്ട് പ്രശംസാപത്രം വായിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, രാജശ്രീ വാര്യർ എന്നിവർ സംസാരിച്ചു. ടി.വി ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

buy and sell new

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഹിന്ദിയിലും തെലുങ്കിലുമായി മേജര്‍ വരുന്നു

കൊച്ചി: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിന്ദിയിലും തെലുങ്കിലുമായി സിനിമ വരുന്നു. മേജര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി (ജിഎംബി) ചേര്‍ന്നാണ് സോണി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്നത്. ടോളീവുഡില്‍ സോണി പിക്‌ച്ചേഴ്‌സിന്റെ അരങ്ങേറ്റം കുറിക്കുന്നത് കൂടിയായിരിക്കും മേജര്‍. പൃഥ്വിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ച്ചേഴ്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് മേജര്‍.

തെലുങ്കിലെ യുവതാരം ആദിവി സേഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍,മേയ് മാസങ്ങളില്‍ ആരംഭിക്കും. ഗൂഡാച്ചാരി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകന്‍ ഷഷികിരണ്‍ ടിക്കയാണ് മേജറിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ത്യക്കാരെ മാത്രമല്ല അതിര്‍ത്തിക്കപ്പുറമുള്ളവരെയും പ്രചോദിപ്പിക്കാനാകുന്ന ശക്തമായ കഥയാണ് മേജറിന്റേതെന്ന് സോണി പിക്‌ച്ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് മേധാവിയും എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റുമായ ലെയ്ന്‍ ക്ലൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ജിഎംബിയിലൂടെ താനും മഹേഷ് ബാബുവും ആഗ്രഹിച്ചിരുന്നതെന്ന് ജിഎംബി മാനേജിംഗ് ഡയറക്ടര്‍ നമ്രത ഷിരോദ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ ഒരു ഹീറോയെക്കുറിച്ചുള്ള ജീവിതകഥ സിനിമയാക്കാന്‍ കഴിയുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും അവര്‍ പറഞ്ഞു. മേജര്‍ അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു.

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കടുത്ത മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, സൗബിന്‍ ഷാഹിറും പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയ മികവാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിന്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുകയും ചെയ്തു. മികച്ച സ്വഭാവ നടനായി ജോജു ജോര്‍ജിനെ തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ ആണ്. വിജയ് യേശുദാസിനെ മികച്ച ഗായകനായി ജൂറി തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിനാണ്.

അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ഞായറാഴ്ച തിരിതെളിയും

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന പതിനൊന്നാമത് അ ന്താരാഷ്ട്ര നാടകോത്സവ ത്തിന് ജനുവരി 20, ഞായറാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന് സംഗീത നാടക അക്കാദമി അങ്കണ ത്തിലെ ആക്ടര്‍ മുരളി തിയറ്ററില്‍ സാംസ്കാരികവകു പ്പ് മ ന്ത്രി എ. കെ ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍പേഴ്സണ്‍ കെ.പി.എ.സി ലളിത ചടങ്ങില്‍ അദ്ധ്യ ക്ഷത വഹിക്കും. കൃഷിവകു പ്പ് മ ന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നട ത്തും.

പൊതുവിദ്യാഭ്യാസവകു പ്പ് മ ന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവല്‍ പുസ്തകം ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ അരുന്ധതി നാഗിന് നല്‍കി പ്രകാശനം ചെയ്യും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ പുറ ത്തിറക്കുന്ന വാര്‍ ത്ത പത്രികയുടെ പ്രകാശനം കോര്‍ പ്പറേഷൻ മേയര്‍ അജിത വിജയ സാംസ്കാരിക വകു പ്പ് ഡയറക്റ്റര്‍ കെ. ആര്‍ ശിവദാസൻ നായര്‍ക്ക് നല്‍കി നിര്‍വഹിക്കും. അക്കാദമിയുടെ 2019ലെ അമ്മ ന്നൂര്‍ പുരസ്കാരം നാടക പ്രവര്‍ ത്തകൻ പ്രസന്നയ്ക്ക് മ ന്ത്രി എ.കെ ബാലൻ സമ്മാ നിക്കും. ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ജി കുമാരവര്‍മ്മ പ്രശസ്തിപത്രം വായിക്കും. ജില്ലാ പഞ്ചായ ത്ത് പ്രസിഡന്‍റ മേരി തോമസ്, സാംസ്കാരിക വകു പ്പ് സെക്രട്ടറി റാണി ജോര്‍ജ്, സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ , ലളിതകല അക്കാദമി ചെയര്‍മാൻ നേമം പുഷ്പരാജ്, കലാമണ്ഡലം വൈസ് ചാൻ സലര്‍ ഡോ. ടി.കെ നാരായണൻ എന്നിവര്‍ ആശംസകള്‍ അര്‍ പ്പിക്കും. ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ എം.കെ റെയ്ന പ്രഭാഷണം നട ത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി എൻ . രാധാകൃഷ്ണൻ നായര്‍ സ്വാഗതവും അക്കാദമി നിര്‍വാഹക സമിതി അംഗം ഫ്രാൻ സിസ് ടി മാവേലിക്കര നന്ദിയും പറയും.

സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗ്ണ്ട് എന്നിവിടങ്ങളിലെ ആറു വേദികളി ലായാണ് മേള അരങ്ങേറുക. രാസയ്യ ലോഹനാഥൻ സംവിധാനം ചെയ്ത ബിറ്റര്‍ നെക്ടര്‍ ആണ് മേളയിലെ ആദ്യ നാടകം. ജനകാരാലിയ തിയറ്റര്‍ വേദിയില്‍ എ ത്തിക്കുന്ന നാടകം കെ. ടി മുഹമ്മ ദ് റീജിയണല്‍ തി യറ്ററിലാണ് അരങ്ങേറുക. ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാ വുക. വാട്ടര്‍ പ പ്പറ്റ് ഷോ (വിയറ്റ്നാം), ദി വെല്‍ (ഇറാൻ ), ദി റിച്വല്‍ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), മിഡ്സമ്മ ര്‍ നൈറ്റ്സ് ഡ്രീം (ഇറാ3), ഡാര്‍ക്ക് തിങ്സ് (ന്യൂഡല്‍ഹി), പ്രൈവസി (ഹരിയാണ), കറു പ്പ് (പോണ്ടി ച്ചരി), അലി-ബിയോ് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്സൈറ്റി അറ്റ് പെനാല്‍റ്റി കിക്ക്, ശാകു ന്തളം-എ ടേല്‍ ഓഫ് ഹ്, നൊണ (കേരളം) എന്നിവയാണ് മറ്റു നാടകങ്ങള്‍. നാടകാവതരണങ്ങള്‍ക്കൊ പ്പം സംവാദ സദസുകളും സെമിനാറുകളും മേളയുടെ ഭാഗമായി അരങ്ങേറും. മേള 26 ന് സമാപിക്കും. വാര്‍ ത്താ സമ്മേ ളന ത്തില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എ3.രാധാകൃഷ്ണൻ നായര്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ജി. കുമാരവര്‍മ്മ , കേരള സംഗീത നാടക അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മധു. പി, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്ന ത്ത്, ടെക്നിക്കല്‍ ഡയറക്റ്റര്‍ ശ്രീജി ത്ത് രമണൻ എന്നിവര്‍ പങ്കെടു ത്തു.

പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അരങ്ങിലെത്തിച്ചു നാടകോത്സവത്തിനു ശുഭാരംഭം

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വരവറിയിച്ചു നടന്ന ഘോഷയാത്രയിൽ പ്രളയനാന്തര കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അവതരിപ്പിച്ചു സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൂട്ടം സാംസ്‌കാരിക നഗരിയെ നാടകത്തിന്റെ ആഘോഷത്തിലേക്ക് ആനയിച്ചു. പ്രളയനാന്തരം നാടകോത്സവം നേരിടുന്ന പ്രതിസന്ധികളും അതിനെ മറികടന്നു ഒരു വൻ പർവതം കണക്കെ നാടകോത്സവം നാടിൻറെ ആഘോഷമായി മാറുന്നതുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ചത് ഒരു ദശാബ്ദം പിന്നിടുന്ന നാടകോത്സവത്തിനു പുതിയ അനുഭവമായി. നാടകത്തിലെ കഥാപാത്രങ്ങൾ സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാദമി വരെ ഘോഷയാത്രയായി നടന്നെത്തിയ ശേഷമായിരുന്നു അവതരണം. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. സംഗീത നാടക അക്കാദമി അങ്കണത്തിൽ എത്തിച്ചേർന്ന ഘോഷയാത്രക്ക് ശേഷം അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഫെസ്റ്റിവൽ പതാക ഉയർത്തി.. 20-ന് മന്ത്രി എ.കെ. ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടകസംഘം അവതരിപ്പിക്കുന്ന ’ബിറ്റർ നെക്ടർ’ അരങ്ങേറും. 19 ന് ശനിയാഴ്ച ശ്രീലങ്കൻ നാടക സംഘം എത്തിച്ചേരും.

നാടകോത്സവത്തിന്റെ കേളികൊട്ടായി സഞ്ചരിക്കുന്ന നാടകാവതരണം

തൃശൂർ: പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 17 ന് വൈകിട്ട് നാലിന് നടക്കും. ഘോഷയാത്ര കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖൻ ഫ്ലാഗ്ഗ് ഓഫ് ചെയ്യും. സാഹിത്യ അക്കാദമി മുതൽ സംഗീത നാടക അക്കാഡമി വരെയുള്ള ദൂരത്തിൽ ഘോഷയാത്രയോടൊപ്പം സഞ്ചരിക്കുന്ന നാടകവും അരങ്ങേറും. സ്കൂൾ ഓഫ് ഡ്രാമയിലെ 45 ഓളം വരുന്ന വിദ്യാർത്ഥികൾ വിവിധ കഥാപാത്രങ്ങളായി സഞ്ചരിക്കുന്ന നാടകത്തിലൂടെ ഘോഷയാത്രയോടൊപ്പം അണിചേരും. സംഗീത നാടക അക്കാദമി അങ്കണത്തിൽ എത്തിച്ചേരുന്ന ഘോഷയാത്രക്ക് ശേഷം അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ ഫെസ്റ്റിവൽ പതാക ഉയർത്തും. 20-ന് മന്ത്രി എ.കെ. ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ആദ്യ നാടകമായി ശ്രീലങ്കയിൽനിന്നുള്ള ജനകാരാലിയ നാടകസംഘം അവതരിപ്പിക്കുന്ന ’ബിറ്റർ നെക്ടർ’ അരങ്ങേറും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ.ആറ്‌ വിദേശനാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക. വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്‌നാം), ദി വെൽ (ഇറാൻ), ദി റിച്വൽ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), ‘മിഡ്സമ്മർ നൈറ്റ്’സ് ഡ്രീം (ഇറാൻ), ഡാർക്ക് തിങ്സ് (ന്യൂഡൽഹി), പ്രൈവസി (ഹരിയാണ), കറുപ്പ് (പോണ്ടിച്ചേരി), അലി-ബിയോണ്ട് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്സൈറ്റി അറ്റ് പെനാൽറ്റി കിക്ക്, ശാകുന്തളം-എ ടേൽ ഓഫ് ഹണ്ട്, നൊണ (കേരളം) എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക.