Category Archives: News

സോളാർ കേസ് ,രാഷ്ട്രീയ അധമന്മാരെ പുറത്താക്കാൻ ജനങ്ങൾ തയ്യാറാകണം ; ഷിബു ബേബി ജോൺ

തിരുവനന്തപുരം∙ സോളർ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ പത്തനാപുരം എംഎൽഎയ്ക്കെതിരെ മുൻമന്ത്രി ഷിബു ബേബി ജോൺ. രൂക്ഷമായ ഭാഷയിലാണ് ഷിബു ബേബി ജോൺ പ്രതികരിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസിനു പിന്നിലെ സൂത്രധാരന്മാരാരെല്ലാമെന്നത് പകല്‍ പോലെ വ്യക്തമായിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സോളര്‍ കേസില്‍ സുപ്രധാന വെളിപ്പെടുത്തലുമായി പത്തനാപുരം എംഎല്‍എയുടെ വിശ്വസ്തനായിരുന്ന ശരണ്യ മനോജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും അറിയാമായിരുന്നത് പോലെ ഉമ്മന്‍ ചാണ്ടിയുടെ നിരപരാധിത്വം വളരെ വൈകിയാണെങ്കിലും തെളിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നു ഷിബു പറയുന്നു.

അദ്ദേഹത്തെയും മറ്റ് മന്ത്രിമാരെയും കരിവാരി തേക്കാന്‍ ശ്രമിച്ചതോ, നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞ് ജനങ്ങളെയൊന്നടങ്കം കബളിപ്പിച്ചതിലോ അല്ല ഇന്ന് വേദന തോന്നുന്നത്. പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ച ഉമ്മന്‍ ചാണ്ടിക്കെതിരെ പോലും വ്യാജ മൊഴി കൊടുക്കാന്‍ ഇരയെ നിര്‍ബന്ധിക്കുകയും അധികാര സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി എന്ത് തെമ്മാടിത്തരത്തിനും തയ്യാറാവുകയും ചെയ്യുന്ന രാഷ്ട്രീയ നരാധമന്മാര്‍ കേരളത്തിന്റെ രാഷ്ട്രീയ ശൃംഖലയിലെ കണ്ണിയായി ഇന്നും തുടരുന്നുണ്ട് എന്നോര്‍ക്കുമ്പോഴാണ്.

പരാതിക്കാരിയുടെ കത്ത് തിരുത്തി ഉമ്മന്‍ചാണ്ടിയെ പോലെ വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള ശുദ്ധനായ ഒരു നേതാവിനെ താറടിച്ച് അത് വഴി മറുകണ്ടം ചാടി എല്‍ഡിഎഫിലേക്ക് ചേക്കേറി പദവികള്‍ സ്വന്തമാക്കാനും മാത്രം നിഷ്ഠൂരവും ക്രൂരവുമായ രാഷ്ട്രീയ ബുദ്ധിയുള്ളയൊരാളെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ കാവലാളായി കാണാന്‍ സാധിക്കുന്നത്. ഇടതുമുന്നണിയിൽ പോയി മുന്നാക്കക്ഷേമ കോർപറേഷന്റെ അധ്യക്ഷ സ്ഥാനം ചോദിച്ചുവാങ്ങിയതും ഈ കൃത്രിമ നിർമാണത്തിന്റെ പ്രത്യുപകാരമായിട്ടായിരുന്നു. പരാതിക്കാരിയുടെ യഥാർഥ കത്ത് ശരണ്യ മനോജിന്റെ പക്കലാണെന്ന് ബാലകൃഷ്ണപിള്ള തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നതിനാൽ ഇക്കാര്യത്തിൽ ശരണ്യ മനോജിനെ അവിശ്വസിക്കേണ്ട കാര്യമില്ല.

എല്ലാ നിയമവിരുദ്ധതയ്ക്കും കൂട്ടു നില്‍ക്കുന്നയാളെ എങ്ങനെയാണ് ജനപ്രതിനിധിയെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നത്. നടിയെ ആക്രമിച്ച കേസിലും വാസ്തവത്തില്‍ പ്രദീപ് കൊട്ടാത്തല വെറും ഉപകരണം മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ്. സിനിമാലോകത്ത് യാതൊരു ഉന്നത ബന്ധങ്ങളുമില്ലാത്ത പ്രദീപിനെ ഉപയോഗിച്ച് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച സിനിമാക്കാരനായ രാഷ്ട്രീയക്കാരൻ ആരെന്ന് പകൽ പോലെ വ്യക്തമാണ്. ഇത്തരത്തിൽ ഇരയെ മറന്ന് വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് നായാട്ടിനിറങ്ങുന്ന അധമന്മാരെ വലിച്ചു പുറത്തെറിയാന്‍ ജനങ്ങള്‍ തന്നെ തീരുമാനമെടുക്കണം. ഇത്തരം മാലിന്യങ്ങളെ പുറത്താക്കിയാൽ മാത്രമെ ജനാധിപത്യം വൃത്തിയാക്കപ്പെടുകയുള്ളുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ന്യൂന മർദ്ദം , കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെർപ്പെടുത്തി

<തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ നാളെ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കെർപ്പെടുത്തി. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ നാളെ രാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്..

ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിൽ കാലവസ്ഥ മുന്നറിയിപ്പുകള്‍ അനുസരിച്ച് അനുസരിച്ച് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത ആവശ്യമുള്ളത്. എന്നിരുന്നാലും തിരുവനന്തപുരം മുതൽ എറണാകുളം വരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ ശ്രദ്ധയോടെ വീക്ഷിക്കണമെന്നും നിർദേശമുണ്ട്.

അതിതീവ്ര മഴ സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത മഴ മലയോര മേഖലയെയും ബാധിച്ചേക്കാം എന്നത് കൊണ്ട് തന്നെ തെക്കൻ കേരളത്തിലെ മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ഗുരുവായൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി സംഗമം രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു

ഗുരുവായൂർ: ഐക്യജനാധിപത്യ മുന്നണി നഗരസഭ സ്ഥാനാർത്ഥി സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്തു.അഴിമതി -ജന വിരുദ്ധ സർക്കാരിനെതിരെ ജനങ്ങൾക്ക് പ്രതികരിയ്ക്കുവാനുള്ള ഏറ്റവും നല്ല സുവർണ്ണാവസരമാണ് നഗരസഭാ തെരെഞ്ഞെടുപ്പ് എന്നും, പ്രതിക്ഷേധത്തിധ ത്തിനുള്ള അവസരം ശരിയായി വിനിയോഗിയ്ക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രകടനപത്രിക പ്രകാശനം ലീഗ് സംസ്ഥാന സെക്രട്ടറി സി.ച്ച്.റഷീദുമായി ചേർന്ന് രമേശ് ചെന്നിത്തല നിർവഹിച്ചു-43 സ്ഥാനാർത്ഥികളെയും ഷാൾ അണിയിച്ച് വേദിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.ടി.സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡണ്ടു്.എം.പി.വിൻസൻ്റ്, കെ.പി.സി.സി. ഭാരവാഹികളായ ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, ഷാജി കോടങ്ങണ്ടത്ത്;തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ആർ.രവികുമാർ ,ബാലൻ വാറനാട്ട്, ആർ.എ.അബൂബക്കർ ,ബാബു ആളൂർ, ജലീൽ പൂക്കോട്, അരവിന്ദൻ പല്ലത്ത്, ജോയ് ചെറിയാൻ, ടി.എ.ഷാജി എന്നിവർ സംസ്ഥാരിച്ചു.

കെഎ​സ്‌എ​ഫ്‌ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി : ആനത്തല വട്ടം ആനന്ദൻ

തി​രു​വ​ന​ന്ത​പു​രം: കെഎ​സ്‌എ​ഫ്‌ഇ​യി​ല്‍ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ ചൊ​ല്ലി സി​പി​എ​മ്മി​ല്‍ ഭി​ന്ന​ത. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​നാ​ണ് റെ​യ്ഡി​നെ​തി​രേ ഒ​ടു​വി​ല്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. റെ​യ്ഡി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണു റെ​യ്ഡെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​രോ​പി​ച്ചു. ആ​രാ​ണ് പ​രാ​തി​ക്കാ​രെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ണം. സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ര്‍​ക്കു​ക​യാ​ണു ല​ക്ഷ്യം. വി​ജി​ല​ന്‍​സി​നെ അ​വ​ര്‍ ആ​യു​ധ​മാ​ക്കു​ക​യാ​ണെ​ന്നും ആ​ന​ത്ത​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടു. ഓ​പ്പ​റേ​ഷ​ന്‍ ബ​ച​ത് എ​ന്ന പേ​രി​ല്‍ ക​ഐ​സ്‌എ​ഫ്‌ഇ ശാ​ഖ​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ന്‍​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന. ചി​ട്ടി ന​ട​ത്തി​പ്പി​ലും പ​ണ​യ ഉ​രു​പ്പ​ടി​യാ​യ സ്വ​ര്‍​ണം സൂ​ക്ഷി​ക്കു​ന്ന​തി​ലും 35 ശാ​ഖ​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ല്‍, ക​ഐ​സ്‌എ​ഫ്‌ഇ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ​തി​രേ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് രം​ഗ​ത്തു​വ​ന്ന​തോ​ടെ റെ​യ്ഡ് രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി വ​ള​ര്‍​ന്നു. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടു. ക്ര​മ​ക്കേ​ടു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച വി​ജി​ല​ന്‍​സ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ക്കു​ന്നി​ല്ലെ​ന്ന് ക​ഐ​സ്‌എ​ഫ്‌ഇ ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പോ​സ് തോ​മ​സ് വി​ശ​ദീ​ക​രി​ച്ചു.

ചി​ട്ടി ഇ​ട​പാ​ടു​ക​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ളെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​ഐ​സ്‌എ​ഫ്‌ഇ​യു​ടെ 600 ശാ​ഖ​ക​ളി​ല്‍ 40 സ്ഥ​ല​ങ്ങ​ളി​ലാ​ണ് വി​ജി​ല​ന്‍​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 35 ബ്രാ​ഞ്ചു​ക​ളി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ പ​ണം വ​ക​മാ​റ്റു​ന്ന​താ​യും വ​ലി​യ ചി​ട്ടി​ക​ള്‍ വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. നാ​ല് ശാ​ഖ​ക​ളി​ല്‍ സ്വ​ര്‍​ണ​പ്പ​ണ​യ​ത്തി​ന് ഈ​ടാ​യി വാ​ങ്ങു​ന്ന സ്വ​ര്‍​ണം സു​ര​ക്ഷി​ത​മ​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി. കൃ​ത്യ​മാ​യ വ​രു​മാ​ന സ്രോ​ത​സി​ല്ലാ​തെ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ മാ​സ​അ​ട​വു​ക​ള്‍ വ​രു​ന്ന ചി​ട്ടി​ക​ളി​ല്‍ ചേ​രു​ന്ന ചി​റ്റാ​ള·ാ​ര്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​താ​യാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ സം​ശ​യം.

മ​ള്‍​ട്ടി ഡി​വി​ഷ​ന്‍ ചി​ട്ടി​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ത​ന്നെ ബി​നാ​മി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​ന്നു. പി​രി​ക്കു​ന്ന തു​ക കൃ​ത്യ​മാ​യി ട്ര​ഷ​റി​യി​ലോ, ബാ​ങ്കു​ക​ളി​ലോ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നി​രി​ക്കെ ഇ​ത് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ ലം​ഘി​ക്കു​ന്നു. ചി​ല​യി​ട​ത്ത് ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലും ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലും ചി​ട്ടി തു​ട​ങ്ങി​യ​ശേ​ഷം പ​ണം അ​ട​യ്ക്കാ​തെ ചി​ട്ടി മു​ട​ക്കി​യി​ട്ടി​രി​ക്കു​ന്നു. ബി​നാ​മി പേ​രു​ക​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍ ചി​ട്ടി പി​ടി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരിച്ച മുഖമണ്ഡപം സമർപ്പിച്ചു.

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍റെ ശ്രീകോവിലു മുന്നിലെ മുഖമണ്ഡപം ചെമ്പ് പൊതിഞ്ഞ് സമര്‍പ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. മുബൈ സ്വദേശി . സരോജിനി വെങ്കിടരാമന്‍റെ വഴിപാടായിട്ടാണ് 3 ലക്ഷം രൂപ ചെലവില്‍ മുഖമണ്ഡപം നവീകരിച്ചത്. 2021 വര്‍ഷത്തെ ചുമര്‍ ചിത്രങ്ങള്‍ അടങ്ങിയ ബഹു.വര്‍ണ്ണ കലണ്ടറിന്‍റെയും പ്രകാശനം തന്ത്രി നിര്‍വ്വഹിച്ചു. ഭക്തജനങ്ങള്‍ക്ക് 30 രൂപ നിരക്കില്‍ കലണ്ടര്‍ ദേവസ്വം കൗണ്ടറില്‍ നിന്നും ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഓമനക്കുട്ടന്‍ അറിയിച്ചു.

എം.ആര്‍ മുരളി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

ഷൊർണൂർ : മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി സി.പി.ഐ.എം നേതാവ് എം.ആര്‍ മുരളിയെ തെരഞ്ഞെടുത്തു. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എം.ആര്‍ മുരളി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മുരളി മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നാമനിര്‍ദേശപത്രികാ സമര്‍പ്പണം അവസാനിച്ചതോടെ മുരളി മത്സരരംഗത്തില്ലെന്നുറപ്പായി. ഇതിന് പിന്നാലെയാണ് മുരളിയെ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ടി.പി. ചന്ദ്രശേഖരന്‍ ചെയര്‍മാനും എം.ആര്‍. മുരളി സെക്രട്ടറിയുമായാണ് ഒരു കാലത്ത് സംസ്ഥാനത്തെ സി.പി.ഐ.എം വിമതരുടെ പൊതുവേദിയായ ഇടതുപക്ഷ ഏകോപനസമിതിക്ക് രൂപം നല്‍കിയത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ത്ഥിയായി പാലക്കാട്ട് മുരളി കളത്തിലിറങ്ങുകയും ചെയ്തു.അന്ന് ഇരുപതിനായിരത്തിലധികം വോട്ട് മുരളി നേടിയപ്പോള്‍ ആയിരത്തിലധികം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എം.ബി. രാജേഷ് ജയിച്ചത്.

സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരിക്കുമ്ബോഴാണ് മുരളി പാര്‍ട്ടി വിട്ടത്. 15 വര്‍ഷം മുമ്ബ് നടന്ന ഷൊര്‍ണൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലാണ് മുരളി പാര്‍ട്ടി ടിക്കറ്റില്‍ അവസാനമായി മത്സരിച്ചത്. അന്ന് നഗരസഭാ ചെയര്‍മാനാവുകയും ചെയ്തു. പിന്നീടാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച്‌ മുരളി പാര്‍ട്ടിക്ക് വിമതനാവുന്നത്. പിന്നീട് മൂന്നു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മുരളി സ്വയം രൂപം കൊടുത്ത ജെ.വി.എസ് എന്ന സംഘടനയുടെ സ്ഥാനാര്‍ത്ഥിയായി രണ്ടു തവണ ഷൊര്‍ണൂര്‍ നഗരസഭ അംഗവുമായി. ഒരുതവണ ചെയര്‍മാനും.

സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാറെന്ന് ശരണ്യ മനോജ്

<p>കൊല്ലം: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ​ഗണേഷ് കുമാറെന്ന് കേരളാ കോൺ​ഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ. പരാതിക്കാരിയെക്കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്തത് ​​ഗണേഷ്കുമാറാണ് എന്നാണ് മനോജ് കുമാർ പറയുന്നത്. കൊല്ലം തലവൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോ​ഗത്തിലാണ് മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ.

ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ ബാലകൃഷ്ണ പിള്ളയുടെയും ​ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു. അദ്ദേഹമാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞയിടയ്ക്കാണ് കേരളാ കോൺ​ഗ്രസ് ബി വിട്ട് അദ്ദേഹം കോൺ​ഗ്രസിൽ ചേർന്നത്. പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പറയിച്ചത് ​ഗണേശ് കുമാറും പി എയും ചേർന്നാണ് എന്നാണ് മനോജ് കുമാർ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അറിയാം. അത് അദ്ദേഹം പറയാതിരിക്കുന്നത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. ആ രഹസ്യം എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി തുറന്നു പറയാത്തിടത്തോളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ലെന്നും മനോജ് കുമാർ‌ പറയുന്നു. എറണാകുളം ​ഗസ്റ്റ് ഹൗസിൽ വച്ച് &nbsp;നടന്ന കൂടിക്കാഴ്ചയിൽ ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യം എന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞ കാര്യമായിരുന്നു. അത് എന്താണെന്ന് ഉമ്മൻ ചാണ്ടി ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാര്യമാണ് എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

തൃശ്ശൂര് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍ കുട്ടി അന്തരിച്ചു.

തൃശ്ശൂര്‍ : തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശ്ശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രൊഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ തൃശൂര്‍ സരോജ നഴ്‌സിങ് ഹോമിലായിരുന്നു അന്ത്യം. തൃശൂരിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യമാണ്. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് നടക്കും ആലുവ യു.സി കോളേജില്‍ നിന്നും ഗണിതവിഭാഗം വകുപ്പ് മേധാവിയായിട്ടായിരുന്നു വിരമിച്ചത്. അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. തൃശ്ശൂര്‍ പൂരത്തെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമൊപ്പം പൂരത്തെ ജനകീയവല്‍ക്കരിക്കുന്നതിലും വിദേശ ശ്രദ്ധയാകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കോടതി കയറേണ്ടി വരികയും നടക്കില്ലെന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്ന നിരവധി സാഹചര്യങ്ങളിലും തൃശ്ശൂര്‍ പൂരം തടസങ്ങള്‍ അഭിമുഖീകരിച്ചപ്പോഴെല്ലാം പൂരം നടത്തിപ്പ് സുഗമമാക്കുന്നതില്‍ മാധവന്‍കുട്ടിയുടെ ഇടപെടല്‍ പ്രധാനപ്പെട്ടതാണ്. തൃശ്ശൂര്‍ സത്സംഗ് അടക്കം നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹിയുമാണ്.</p>

ഗുരുവായൂരിൽ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.വിവിധ ആശുപത്രികളിലായി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് തൈക്കാട് സോണില്‍ ആറും അര്‍ബന്‍ സോണില്‍ നാലും പൂക്കോട് സോണില്‍ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. മാണിക്കത്ത്പടി 22-ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം ആറ് പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലാത്തതിനാല്‍ ഈ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

പിണങ്ങി പോയവരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പൂക്കോട് അഞ്ച് പേർ കോൺഗ്രസിൽ നിന്നും രാജി വെച്ചു

ഗുരുവായൂർ : നഗര സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് വിട്ടു പോയവരെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു പൂക്കോട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് കോമത്ത് നന്ദൻ അടക്കം അഞ്ചു പേര് പാർട്ടിയിൽ നിന്ന് രാജി വെച്ചതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മണ്ഡലം സേവാദള്‍ പ്രസിഡണ്ടും 34-ാം വാര്‍ഡ് പ്രസിഡണ്ടുമായ സി എസ് സത്യന്‍, ഉണ്ണികൃഷ്ണന്‍ ആലുങ്ങല്‍, ഷാജന്‍ സി പി, സുന്ദരന്‍ കൈപ്പട എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ . ഇവർ ഒരു വിമത സ്ഥാനാർത്ഥിയെ നിറുത്തി തിരഞ്ഞെടുപ്പ് പ്രവർത്തനം പകുതി നടത്തിയിരുന്നു. അതിനു ശേഷമാണ് കോൺഗ്രസിൽ നിന്നും രാജി വെച്ച് ഇടതു പക്ഷ മുന്നണിയിൽ ചേരുന്നതായി അറിയിച്ചത്