Post Header (woking) vadesheri

ഗുരുവായൂരിൽ നാളെ മുതൽ പാരമ്പര്യ വിളക്കുകൾ തെളിയും

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന വിളക്കുകളിൽ നാളെ പഞ്ചമി വിളക്ക്. മലപ്പുറം,വെ ന്നിയൂർ കാപ്രാട്ട് പാറുക്കുട്ടിയമ്മയുടെ വക വഴിപാടായാണ് പഞ്ചമി വിളക്ക് നടക്കുക ക്ഷേത്രത്തിൽ ഈ വിളക്ക് മുതൽ പാരമ്പര്യവിളക്കുകൾ തെളിയും. തിങ്കളാഴ്‌ച മാണിക്കത്ത് കു ടുംബത്തിന്റെ ഷഷ്‌ഠിവിളക്കാണ്. ചന്ദ്രശഖരൻ മേനോൻ് പേ രിലുള്ളതാണിത്.

Srepathi

ചൊവ്വാഴ്‌ച നെൻമിനി മന എൻ.സി. രാ മൻ ഭട്ടതിരിപ്പാടിൻ്റെ പേരിലുള്ള സപ്‌തമിവിളക്കാഘോഷം ന ടക്കും. പൂർണമായും വെളിച്ചണ്ണ ഉപയോഗിക്കുന്നതിനാൽ വെ ളിച്ചെണ്ണ വിളക്കെന്നാണ് പറയാറ്.പുളിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമിവിളക്ക് ബു ധനാഴ്ചയും കൊളാടി ഡോ. ജയകൃഷ്‌ണന്റെ പേരിലുള്ള ന വമിവിളക്ക് വ്യാഴാഴ്ചയും ആഘോഷിക്കും.

ദശമിവിളക്ക് ഗു രുവായൂരപ്പൻ സങ്കീർത്തനട്രസ്റ്റിൻറെ വകയാണ്. 21 ന് ആണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർഏകാദശി. അന്ന് ഗുരുവാ യൂർ ദേവസ്വംവക ചുറ്റുവിളക്കാഘോഷമാണ്. ശനിയാഴ്ച ക്ഷേത്രത്തിൽ മുൻ എം എൽ എ യും ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനുമായിരുന്നു പി ടി മോഹന കൃഷ്ണന്റെ കുടംബത്തിന്റെ വിളക്കാഘോഷ മായിരുന്നു

First Paragraph Jitesh panikar (working)