
ഗുരുവായൂർ ദേവസ്വം ചെയർമാനെതിരെ കോൺഗ്രസ്സിൽ പടയൊരുക്കം

ഗുരുവായൂർ : ദേവസ്വം ചെയർമാൻ എ വി ഗോപിനാഥനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലും വിമർശനം അദ്ദേഹത്തെ തൽ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യ പെട്ടുകൊണ്ട് ദേവസ്വം മന്ത്രി കെ. മുരളീധരനെയും ആഭ്യന്തര മന്ത്രി . രമേശ് ചെന്നിത്തലയെയും . മുഖ്യമന്ത്രി വി ഡി സതീശനെയും നേതാക്കൾ ഉടൻ കാണും


യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് നാല് മാസം പിന്നിട്ടെങ്കിലും ദേവസ്വം ഭരണം നിയന്ത്രിക്കുന്നത് സഖാക്കൾ ആണെന്നാണ് ആക്ഷേപം അതിന് ദേവസ്വം ചെയർമാനും മറ്റു മെമ്പർമാരും ഒത്താശ ചെയ്തു കൊടുക്കുക യാണ്…. ഡി എ, മാനേജർ ക്ലർക് എന്നി തസ്തികകൾ 10വർഷത്തിന് ശേഷമുള്ള സ്ഥലമാറ്റം ഇടത് നേതാക്കളുടെ ആവശ്യപ്രകാരം തടഞ്ഞു വെച്ചിരിക്കുകയാണ്.

താൽക്കാലിക നിയമനങ്ങൾ മുഴുവൻ ഇടത് നേതാക്കൾ കൊടുക്കുന്ന ലിസ്റ്റിൽ നിന്നുമാണ് .നടത്തുന്നത് യു ഡി എഫ് നിയമിച്ച അഡ്മിനിസ്റ്റൈറേറ്ററെ പോലും ഇരുട്ടിൽ നിറുത്തിയാണ് ചെയര്മാന് ഇടത് താൽപര്യം സംരക്ഷിക്കുന്നതത്രെ .കോൺഗ്രസിന് ഒരു കൂട്ടായ നേതൃത്വം ഇല്ലാത്തതും ഇടത് പക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു
