
മുഖ്യമന്ത്രി വി.ഡി സതീശൻ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ : മുഖ്യമന്ത്രി വി.ഡി സതീശൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. വൈകിട്ട് അഞ്ചോടെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ അദ്ദേഹം ആറുമണിയോടെ ചെയർ മാൻ എ വി ഗോപിനാഥ് , ഭരണ സമിതി അംഗം സി മനോജ് എന്നിവരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ ദർശനം നടത്തി. ദർശന ശേഷം ഭഗവാന് അദ്ദേഹം തുലാഭാരം നടത്തി . 69 കിലോ നേന്ത്രപ്പഴം ആണ് തുലാഭാരത്തിനായി വേണ്ടി വന്നത് . വീണ്ടും ശ്രീവത്സം ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തി കുറച്ച് നേരം വിശ്രമിച്ച. അദ്ദേഹം മടങ്ങി. നിരവധി പേർ മുഖ്യ മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
കോൺഗ്രസ് ജില്ലാ-മണ്ഡലം ഭാരവാഹികൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ക്ഷേത്രനടയിൽ വെച്ച് നിരവധി ഭക്തർ മുഖ്യ മന്ത്രി യോടൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടി . എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡി ഐ ജി.ടി നാരായണൻ ,സ്‌പെഷൽ ബ്രാഞ്ച് എ സി .കെ സി സേതു ,ഗുരുവായൂർ എ സി പി. എം.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പോലിസും സുരക്ഷക്കായി എത്തിയിരുന്നു
