Header

ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു.

ഗുരുവായൂർ : ഇന്ത്യന്‍ എഫ്‌എംസിജി കമ്പനിയായ ജ്യോതി ലബോറട്ടറീസ് മാനേജിങ് ഡയറക്ടറായി എം ആര്‍ ജ്യോതിയെ നിയമിച്ചു. കമ്പനി സ്ഥാപകനായ എം പി രാമചന്ദ്രന്‍റെ മകളാണ് എം ആര്‍ ജ്യോതി. അടുത്ത ഏപ്രില്‍ ഒന്നുമുതലാണ് നിയമനം പ്രാപല്യത്തില്‍ വരുന്നത്. 5000 രൂപ പ്രാരംഭ നിക്ഷേപവുമായി ഗുരുവായൂരിനടുത്ത കണ്ടാണശ്ശേരിയിൽ പ്രവര്‍ത്തനമാരംഭിച്ച ജ്യോതി ലബോറട്ടറീസ് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 1769 കോടി രൂപയുടെ വിറ്റുവരവും 193 കോടി രൂപയുടെ അറ്റാദായവുമാണ് നേടിയത്. പുതുമയിലൂടെ ബ്രാന്‍ഡുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും തുടര്‍ച്ചയായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാകും കൂടുതല്‍ ശ്രദ്ധ നല്‍കുകയെന്ന് നിലവില്‍ കമ്ബിനിയുടെ ഡയറക്ടറും, ചീഫ് മാര്‍ക്കറ്റിങ് ഓഫീസറുമായ ജ്യോതി പറഞ്ഞു.