Madhavam header
Above Pot

മഹീന്ദ്രയുടെ എസ്.യു.വി ഥാർ ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്.യു.വി ഥാർ. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവാണ് ഇന്നു രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷനാണ്. ലിമിറ്റഡ് എഡിഷനും. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാൻ്റുള്ള എസ്.യു.വി. യാണ്.

Astrologer

പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് വാഹനം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകിയത്.വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയാകും. 2200 സി.സി.യാണ് എൻജിൻ. കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസിന് വാഹനത്തിൻ്റെ താക്കോൽ മഹീന്ദ്രാ ആൻ്റ് മഹീന്ദ്രാ ലിമിറ്റഡിൻ്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെൻ്റ് .ആർ. വേലുസ്വാമി കൈമാറി.


ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, മഹീന്ദ്ര ആൻ്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് പ്രസിഡൻ്റ്, (എച്ച്.ആർ)ജോസ് സാംസൺ ,കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡി.എച്ച്, ക്ഷേത്രം ഡി.എ പി.മനോജ് കുമാർ, ക്ഷേത്രം മാനേജർ ഏ.കെ.രാധാകൃഷ്ണൻ ‘അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Vadasheri Footer