Post Header (woking) vadesheri

എൽ എഫ് കോളേജും, അമലയും അക്കാദമിക് സഹകരണം

Above Post Pazhidam (working)

ഗുരുവായൂർ  : ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജും തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും, അക്കാദമിക് സഹകരണം, ഗവേഷണ സമന്വയം, സമൂഹ കേന്ദ്രീകൃത സംരംഭങ്ങൾ, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഊന്നൽ നൽകി കൊണ്ടുള്ള നൂതന ഗവേഷണ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി,  അമല ഡയറക്ടർ ഫാദർ ജൂലിയസ് അറക്കലും ലിറ്റിൽ ഫ്ലവർ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. ബിൻസിയും ധാരണ പത്രം കൈമാറി.

Poonthanam
Rugmani 700-200

ഡോ. ആന്റണി മഞ്ഞുമ്മൽ സി എം ഐ (അസോസിയേറ്റ് ഡയറക്ടർ) ഡോക്ടർ ബെറ്റ്സി തോമസ് (പ്രിൻസിപ്പൽ അമല) ഡോ. ജോബി കെ തോമസ് (ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) ഡോ. അജിത് ടി എ (ഡയറക്ടർ ഓഫ് റിസർച്ച് ലാബ്) ഡോ. ജൂലി ഡൊമിനിക് എ (ഡീന്‍ ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് ആൻഡ് കൊളാബ്രറേഷൻസ്) എന്നിവർ സംസാരിച്ചു. സിസ്റ്റർ ലൗലി ജേക്കബ് വൈസ് പ്രിൻസിപ്പൽ, (ലിറ്റിൽ ഫ്ലവർ കോളേജ്), ഡോ. ദീപ്തി രാമകൃഷ്ണൻ (വൈസ് പ്രിൻസിപ്പൽ, അമല), ഡോ. കായിൻ വടക്കൻ (സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Vasudev Inn