
ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയായി

ഗുരുവായൂർ : ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയായി. പരദേശി ബ്രാഹ്മണന്, ശ്രീഗുരുവായൂരപ്പന് നേരിട്ട് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്പത്തിലാണ് ത്രയോദശി ഊട്ട് നടത്തുന്നത് .

രസം കൂട്ടുകറി പച്ചടി മ ത്തങ്ങാ തോരൻ പിണ്ടിപ്പായസം അച്ചാറ് മോര് എന്നീ ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടിൽ പതിനായിരത്തോളം ഭക്തർ പങ്കെടുത്തു . ത്രയോദശി ഊട്ടോടെ ഈവര്‍ഷത്തെ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയായി .

തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍, കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്മാര് മണിക്കിണറും, ശ്രീലകവും പുണ്യാഹം നടത്തി .
