Madhavam header
Above Pot

പി.ഐ സൈമൺ മാസ്റ്ററുടെ ‘ദർപ്പണം’ പുസ്തകം പ്രകാശനം ചെയ്തു .

ഗുരുവായൂർ : സ്നേഹിക്കാനാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും സ്നേഹത്തിനതീതമായതെല്ലാം മാനവീകതയ്ക്ക് എതിരാണെന്നാണ്‌ എല്ലാ മതഗ്രന്ഥങ്ങളും ഓര്മിപ്പിക്കുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണൻ. പി.ഐ സൈമൺ മാസ്റ്ററുടെ ‘ദർപ്പണം’ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ തോമസ്സ് കാക്കശ്ശേരി പുസ്തകം മുൻ മന്ത്രി കെ.പി മോഹനൻ ,എം.എൽ.എ ക്ക് നല്കി പ്രകാശനം ചെയ്തു.

Astrologer


സുഹൃദ് സംഗമം എൻ.കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫാ.സെബി ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ബഹ്മസ്വമഠം വേദ ഗവേഷണ കേന്ദ്രം ചെയർമാൻ വടക്കുംമ്പാട് നാരായണൻ പുസ്തക പരിചയം നടത്തി. ഫാ. ജീൻസൻ ചിരിയങ്കണ്ടത്ത്, ഫാ. പ്രകാശ് പുത്തൂർ, ഫാ.ജോസ് പീറ്റർ പോന്നോർ എന്നിവർ ആശംസകൾ അർപ്പിച്ചു. പൗരോഹിത്യ സുവർണ ജൂബിലേറിയാൻ ഫാ.തോമസ്സ് വടക്കേത്തലയെ ട്രസ്റ്റ് പ്രസിഡണ്ട് പി.ഐ. വർഗീസ് പൊന്നാടയണിയിച്ച് ആദരിച്ചു. പുത്തൂർ ട്രസ്റ്റാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.


പി.ഐ സൈമൺ മാസ്റ്ററുടെ 75ാം ജന്മദിന സമ്മാനമായി ആക്റ്റ്സ് ഗുരുവായൂരിന് നല്കിയ സംഭാവന പ്രസിഡണ്ട് സി.ഡി. ജോൺസൻ ഏറ്റുവാങ്ങി. ജി.കെ പ്രകാശൻ, വി. എച്ച്. ഹാരി ഫാബി , ഡോ.പി.എ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പി.ഐ സൈമൺ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.പി.ഐ. ആന്റോ ആ മുഖ പ്രസംഗം നടത്തി.
പി.ഐ. ലാസർ മാസ്റ്റർ സ്വാഗതമാശംസിച്ചു.
ഷീജ ജിഷോ നന്ദി പ്രകാശിപ്പിച്ചു . പി.ഐ. ജോസഫ് ,
ജിഷോ , ജോഷി, ഷീന, ആനി, സലോമി , ഡീത്ത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Vadasheri Footer