Category Archives: Popular Category

സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന കാർ തട്ടിയെടുത്ത നാലംഗ സംഘം അറസ്റ്റിൽ

കുന്നംകുളം :  സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം യാത്ര ചെയ്തിരുന്ന കാർ തടഞ്ഞു നിർത്തി ആക്രമിച്ച്  കാർ തട്ടിയെടുത്ത കേസിൽ 4 പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി ചൂൽപ്പുറം രായംമരക്കാർ വീട്ടിൽ ഷാഹിദ്, കടപ്പുറം അഞ്ചങ്ങാടി കറുകമാട് പുതുവീട്ടിൽ അജ്മൽ , വെന്മേനാട് പോക്കാക്കില്ലത്ത് ഫൈസൽ , ചാവക്കാട് ബേബി റോഡ് ആലുങ്ങൽ വീട്ടിൽ സുഫ്‌യാൻ എന്നിവരാണ് മണിക്കൂറുകൾക്കുള്ളിൽ കുന്നംകുളം കുന്നംകുളം എസ് എച് ഒ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ    പിടിയിലായത്</p>

പെരുമ്പിലാവ് പട്ടാമ്പി റോഡിൽ    വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് കേസിനാസ്പദമായ സംഭവം.  സുഹൃത്തിന്റെ കാറുമായി കൊല്ലത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന വണ്ടൂർ സ്വദേശി റഫീഖ് അലിയെയും കുടുംബത്തെയുമാണ് പ്രതികൾ ആക്രമിച്ചു വാഹനം തട്ടിയെടുത്തത്. പ്രതികളിൽ ഒരാളായ ഷാഹിദിന്റെ ബന്ധുവിന്റെ വാഹനം നിയമാനുസൃതമായ രേഖകളില്ലാതെ റെന്റിനു കൊടുത്തത്  തിരിച്ചു കിട്ടുന്നതിന് വേണ്ടിയാണ് സിനിമാ സ്റ്റൈലിൽ വാഹനം തട്ടിയെടുക്കുന്നതിനുള്ള പദ്ധതി ഇട്ടത് .  റെന്റ് വാഹനം പിടിച്ചു കൊടുത്തു പരിചയമുള്ള ഫൈസലിനെ ഇതിനായി ഏല്പിക്കുകയും, ഫൈസലും അജ്മലും ഷാഹിദും കൂടി വണ്ടൂര് മുതൽ വാഹനത്തെ പിന്തുടർന്ന് വരികയും സുഫിയാന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘത്തെ വാഹനത്തെ തടുക്കുന്നതിനായി പെരുമ്പിലാവ് ഭാഗത്തു നിറുത്തുകയും ചെയ്തു.

വാഹനം പെരുമ്പിലാവ് എത്തിയ സമയം ഇരു സംഘവും ചേർന്ന് വാഹനം തടുത്തു നിറുത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബത്തെ  ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപിച്ചും വലിച്ചിറക്കി വാഹനം തട്ടിയെടുക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു പ്രതികളായ അജ്മലിനെയും ഷാഹിദിനെയും തട്ടിയെടുത്ത വാഹന സഹിതം ചാട്ടുകുളത്തു നിന്നും പിടികൂടുകയും മറ്റു രണ്ടു പ്രതികളായ ഫൈസലിനെയും സുഫിയാനെയും ചാവക്കാട് നിന്നും പിടികൂടുകയും ചെയ്തു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ് എച് ഒ യെ കൂടാതെ സബ് ഇൻസ്‌പെക്ടർ ബാബു.ഇ, എ എസ് ഐ മാരായ പ്രേംജിത്, വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്. ഇ.കെ , സുമേഷ്. വി.പി, സജയ് എന്നിവരും ഉണ്ടായിരുന്നു.

കോവിഡ് നിയന്ത്രണം ലംഘിച്ച് മന്ത്രി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന് ഗുരുവായൂരിൽ സുഖ ദർശനം : ഹൈക്കോടതി റിപ്പോർട്ട് തേടി

p>ഗുരുവായൂർ : കോവിഡ് നിയന്ത്രണം ലംഘിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുഖ ദര്‍ശനം നടത്തിയതില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പൊതുജനങ്ങള്‍ക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തില്‍ പ്രവേശിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.

ഗുരുവായൂര്‍ ഏകാദശിയുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രന്‍, മരുമകള്‍, ദേവസ്വം സെക്രട്ടറി പി വേണുഗോപാലും കുടുംബവും , ദേവസ്വം ചെയർമാൻ, ഭരണ സമിതി അംഗങ്ങൾ ചെയർമാന്റെ അടുത്ത ബന്ധു തുടങ്ങിയവര്‍ ദര്‍ശനം നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് ഇതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ബി.ജെ.പി. നേതാവ് നാഗേഷ് ആണ് കോടതിയെ സമീപിച്ചത്.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഈ നിയന്ത്രണത്തിനിടെ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ നാമ്പലത്തില്‍ കയറുകയും രണ്ട് തവണ ദര്‍ശനം നടത്തുകയും ചെയ്തു. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇതിന്‍പ്രകാരം മന്ത്രിയുടെ ഭാര്യക്കെതിരെ കേസ് എടുക്കണമെന്നാണ് നാഗേഷിന്റെ ആവശ്യം.

പോലീസിനെ സമീപിച്ചെങ്കിലും കേസ് എടുത്തില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഹൈക്കോടതി പോലീസിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പോലീസ് വിശദീകരിക്കേണ്ടിവരും. കേസ് പതിനാലാം തിയതി വീണ്ടും കോടതി പരിഗണിക്കും.

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

p>തിരുവനന്തപുരം പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും കേരളം, ബിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നേതാക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. 

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, കരമന അഷ്‌റഫ് മൗലവി എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന തുടരുകയാണ്. 

10.30-ഓടെ കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അഷ്‌റഫ് മൗലവിയുടെ വീട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യം കടലാസില്‍ എഴുതിനല്‍കണമെന്ന് പ്രവര്‍ത്തകരും നാട്ടുകാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് കടലാസില്‍ എഴുതിനല്‍കിയതിന് ശേഷമാണ് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മടങ്ങിയത്. 

എളമരത്തിന്റെ വീട്ടില്‍നിന്ന് ഒരു ലാപ്‌ടോപ്പും പെന്‍ഡ്രൈവും പിടിച്ചെടുത്തതായും സൂചനയുണ്ട്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ റെയ്ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല

ഗുരുവായൂരിൽ നാല് പോലീസുകാരടക്കം 23 പേർക്ക് കൂടി കോവിഡ്

ഗുരുവായൂര്‍ : നഗരസഭ പരിധിയില്‍ നാല് പോലീസുകാരടക്കം 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.അര്‍ബന്‍ സോണില്‍ 13 പേരും തൈക്കാട് സോണില്‍ ഒമ്പതും പൂക്കോട് സോണില്‍ ഒരാളുമാണ് രോഗബാധിതരായത്. ടെമ്പിള്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനും നഗരസഭ അഗതി മന്ദിരത്തിലെ അന്തേവാസിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അഗതി മന്ദിരത്തിലെ അന്തേവാസികളും ജീവനക്കാരുമടക്കം 45 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കാലൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയതായിരുന്നു അന്തേവാസി. ഇവരുടെ കൂടെ നിന്നിരുന്ന സ്ത്രീക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തിരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തിക്കരുത്.

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിക്കുന്ന താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലം, സ്വകാര്യ സ്ഥലം എന്നിവിടങ്ങളിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പഞ്ചായത്ത് തലത്തിൽ പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന 200 മീറ്റർ പരിധിയിലും നഗരസഭ തലത്തിൽ 100 മീറ്റർ പരിധിയിലും ഇത്തരം ഓഫീസുകൾ പ്രവർത്തിക്കരുത്. എന്നാൽ തിരഞ്ഞെടുപ്പ് ഓഫീസുകൾ സ്ഥാപിക്കുന്നിടത്ത് സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ മാത്രം വയ്ക്കാൻ അനുമതിയുണ്ട്. ഇവയ്ക്കെല്ലാം ബന്ധപ്പെട്ട അധികാരിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങണം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗത്തിനും സമയപരിധിയുണ്ട്. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ പൊതുയോഗം നടത്തരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപു മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് പൊതുയോഗം, ജാഥ എന്നിവ പാടില്ല.

വോട്ടിംഗ് യന്ത്രങ്ങളില്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ആറ്, ഏഴ് തീയതികളില്‍

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകളും ചിഹ്നവുമടങ്ങിയ ലേബലുകള്‍ ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കും. വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. സ്ഥാനാര്‍ഥികളുടെ അഭാവത്തില്‍ ഏജന്റിനും പങ്കെടുക്കാം.

ഇതിനായുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഡിസംബര്‍ നാല് ,അഞ്ച് തീയതികളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ ബ്ലോക്ക് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് വിതരണം ചെയ്യും. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കായി മൂന്നു ബാലറ്റ് യൂണിറ്റുകളാണ് ഉപയോഗിക്കുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വെള്ള ലേബലാണ് ഉപയോഗിക്കുക. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും യഥാക്രമം പിങ്ക്, ഇളം നീല ലേബലുകളുമാണുള്ളത്.

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15-ല്‍ കൂടുതലാണെങ്കില്‍ അധികമായി ഒരു ബാലറ്റ് യൂണിറ്റ് കൂടി ഉപയോഗിക്കും. കാന്‍ഡിഡേറ്റ് സെറ്റിംഗിനു ശേഷം പ്രവര്‍ത്തനം കൃത്യമെന്ന് ഉറപ്പാക്കുന്നതിന് മോക് പോള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഇതിനുള്ള ഹാളുകള്‍ തലേ ദിവസം അണുവിമുക്തമാക്കും. സാമൂഹിക അകലം ഉറപ്പുവരുത്തി പരമാവധി 30 പേരെ മാത്രമേ ഹാളില്‍ പ്രവേശിപ്പിക്കൂ.

കാന്‍ഡിഡേറ്റ് സെറ്റിംഗ് പൂര്‍ത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങള്‍ വരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇവിടെ നിന്നാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തുക. ഡിസംബര്‍ ഒന്‍പതിനാണ് ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും മറ്റു പോളിംഗ് സാമഗ്രികളുടെയും വിതരണം.

ഹിന്ദിയിൽ ഡോക്ടറേറ്റ് നേടിയ പ്രിൻസി എ. തറയിൽ

ഗുരുവായൂർ : കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഹിന്ദിയിൽ ഡോക്ടറേറ്റ് നേടിയ പ്രിൻസി എ. തറയിൽ. കുന്നംകുളം മോഡൽ ഗേൾസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. വിലങ്ങന്നൂർ പരേതനായ കൊള്ളന്നൂർ തറയിൽ ആൻറണിയുടെയും റോസിയുടെയും മകളും ഗുരുവായൂരിലെ മാധ്യമം ലേഖകൻ ലിജിത്ത് തരകൻറെ ഭാര്യയുമാണ്

കോവിഡ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ ജാഗ്രത വേണം – ജില്ലാ കലക്ടർ

തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്ടർ എസ് ഷാനവാസ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണം. ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് രോഗമുണ്ടായാൽ പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പു സംവിധാനത്തെ പോലും അത് ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓരോ പ്രദേശത്തും ചുമതലയുള്ള ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ജാഗ്രത പുലർത്തണമെന്നും കലക്ടറേറ്റ്കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പുതല മേധാവികളുടെ യോഗത്തിൽ കലക്ടർ വ്യക്തമാക്കി.

ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഡിസം. 8 നകം സ്പെഷ്യൽ ബാലറ്റ് പേപ്പർ എത്തിക്കണം. അതിനു ശേഷം പാടില്ല. കോവിഡ് രോഗവ്യാപന സാധ്യത കൂടുന്ന പ്രദേശങ്ങൾ ക്ലസ്റ്റർ ആയാൽ ആ മേഖലകളിൽ സ്പെഷ്യൽ ബാലറ്റുകൾ വിതരണം ചെയ്യേണ്ട അവസ്ഥയും ഉദ്യോഗസ്ഥർ മുൻകൂട്ടി കാണണമെന്നും കലക്ടർ നിർദേശം നൽകി. എ ഡി എം റെജി പി ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ യു ഷീജാ ബീഗം, തിരഞ്ഞെടുപ്പ് ക്ലാസ്സ് പരിശീലകൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ​ഗതികേടിലാണ് മന്ത്രിമാർ : കെ.മുരളീധരൻ…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ​ഗതിക്കേടിലാണ് സംസ്ഥാനത്തെ മന്ത്രിമാരെന്ന് കെ.മുരളീധരൻ എംപി. യുഡിഎഫ് നേതാക്കൾക്കെതിരെ സ‍ർക്കാർ തെരഞ്ഞെു പിടിച്ച് കേസെടുക്കുകയാണെന്നും സംസ്ഥാനത്ത് എൽഡിഎഫ് – ബിജെപി രഹസ്യബാന്ധവം നിലനിൽക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. 

ജേസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്പീക്ക‍ർക്കോ സ‍ർക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പോലും വിവാദങ്ങളിൽ പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങൾ സ്പീക്കർ തിരിച്ചറിയണം. അഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത്. കേസുകളെല്ലാം പരമാവധി നീട്ടി കൊണ്ടു പോയി. പിണറായി വിജയനെ വരുത്തിക്ക് നി‍‍ർത്താനാണ് കേന്ദ്രസ‍ർക്കാ‍രിൻ്റെ ഉദേശ്യം. 

ഏറെ വിവാദമായ കെ റെയിൽ പദ്ധതിക്കെതിരേയും രൂക്ഷമായ വി‍മ‍ർശനമാണ് കെ.മുരളീധരൻ ഉയ‍ർത്തിയത്. ജനത്തിന് ഒരു പ്രയോജനവും കിട്ടാത്ത പദ്ധതിയാണ് കെ റെയിലെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിൽ തീവണ്ടികളിൽ ആളുകൾക്ക് കേറാനാവില്ലെന്നും തീവണ്ടി ചീറി പാഞ്ഞുല പോകുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിക്കൂവെന്നും മുരളീധരൻ പറഞ്ഞു. 

ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശ ലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക്

തിരുവനന്തപുരം : നിയമസഭയില്‍ വെക്കുംമുമ്ബ് സി.എ.ജി റിപ്പോര്‍ട്ട് ധനമന്ത്രിതോമസ് ഐസക് ചോര്‍ത്തിയെന്ന പരാതി തുടര്‍നടപടികള്‍ക്കായി സ്പീക്കര്‍ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്‍ നല്‍കിയ പരാതിയാണ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്പീക്കറുടെ തീരുമാനം. വിശദീകരണത്തിനായി ധനമന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചു വരുത്തും. പ്രതിപക്ഷത്തിന്‍റെ പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ട പശ്ചാത്തലത്തില്‍ തോമസ് ഐസക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനമന്ത്രി പ്രഥമ ദൃഷ്ട്യാ കുറ്റം ചെയ്തു. കേരളത്തിന്‍റെ ധനമന്ത്രിയാണ് എന്ന കാര്യം തോമസ് ഐസക് മറക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.