Header Aryabhvavan

വെള്ളക്കെട്ടിൽ ജീവിതം ദുസ്സഹമായി , കോൺഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

Above article- 1

ഗുരുവായൂർ : വെള്ളക്കെട്ടിൽ ജീവിതം ദുസ്സഹമായതിനെ തുടർന്ന് കോൺഗ്രസ് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.ഗുരുവായൂർ ഇരുപത്തിരണ്ടാം വാർഡ് വല്ലാശേരി ക്ഷേത്ര ത്തിനു സമീപം തലപ്പുള്ളി റോഡിലെ കാലങ്ങളായുള്ള വെള്ളക്കെട്ട് ഒഴിവാക്കുവാൻ പരാതികൾ നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ച് സമരം സംഘടിപ്പിച്ചു.

Astrologer

യൂഡിഎഫ് പാർലിമെന്ററി പാർട്ടി ഉപനേതാവ് കെ പി എ റഷീദ് ഉത്ഘടനം ഉൽഘാടനം ചെയ്തു പതിമൂന്നാം വാർഡ് കൗൺസിലർ സി എസ് സൂരജ്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം സെക്രട്ടറിമാരായ മിഥുൻ പി എം , വി എസ് നവനീത് എന്നിവർ സംസാരിച്ചു.
കോൺഗ്രസ്‌ നേതാക്കളായ റെയ്മണ്ട് മാസ്റ്റർ, ടി വി കൃഷ്ണദാസ്, ബഷീർ കുന്നിക്കൽ, ഹാരിഫ് ഉമ്മർ, സി കെ ഡേവിസ്, സി ഡി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

ജ്യോതി കൂളിയാട്ട്, സദാ നന്ദൻകൂളിയാട്ട്, സുബ്രമുണ്യൻ മുതുവീട്ടിൽ, സന്തോഷ്‌, ഭാസ്കരൻ വലിയറ, രമണി, രാധ, റുക്കിയ അഷ്‌റഫ്‌, ഹരീഷ്, റഷീദ് ഇന്ദ്രനീലം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളും സമരത്തിൽ പങ്കെടുത്തു . കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനം ജെ സി ബി ഉപയോഗിച്ചാണ് മാറ്റിയിട്ടത് . സ്വകാര്യ വ്യക്തി നഗര സഭയുടെ മൗനാനുവാദത്തോടെ വെള്ളം ഒഴുകി പോകുന്ന ചാൽ മണ്ണിട്ട് നികത്തിയതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു

Vadasheri Footer