Header Saravan Bhavan

ഗുരുവായൂര്‍ നായര്‍ സമാജത്തിന്‍റെ അഷ്ടമിരോഹിണി ആഘോഷം ചടങ്ങ് മാത്രമായി നടത്തും

Above article- 1

ഗുരുവായൂര്‍: ഗുരുവായൂര്‍ നായര്‍ സമാജത്തിന്‍റെ നേതൃത്വത്തില്‍ അഷ്ടമിരോഹിണി മഹോത്സവം കോവിഡ് മഹാമാരി മൂലം തിങ്കളാഴ്ച്ച ആഘോഷങ്ങളൊഴിവാക്കി ചടങ്ങ് മാത്രമായി നടത്തും.
ഞായറാഴ്ച്ച വൈകിട്ട് 5.30ന് ഗുരുവായൂര്‍ നായര്‍ സമാജം ഹാളിലെ പ്രത്യേകം തയ്യാറാക്കുന്ന പൂജാമണ്ഡപത്തില്‍ കിഴിയേടം രാമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉറിപൂജയും, ഉറിനിറക്കല്‍ ചടങ്ങും നടക്കും.

അഷ്ടമിരോഹിണി ദിവസമായ തിങ്കളാഴ്ച്ച (30.) രാവിലെ 9.30ന്  കൃഷ്ണ-കുചേലവേഷമിടുന്ന കുട്ടികള്‍ കുത്തുവിളക്കിന്‍റേയും, മുത്തുക്കുടയുടേയും അകമ്പടിയില്‍ മമ്മിയൂരപ്പനേയും, ഗുരുവായൂരപ്പനേയും വണങ്ങിയ ശേഷം ഉറിയടിക്കായി പ്രത്യേകം തിരഞ്ഞെടുത്ത വീടുക ളിലേക്ക് നീങ്ങും. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ്  ചടങ്ങുകള്‍ ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12മണിയോടെ പരിപാടികള്‍ സമാപിക്കും.                               
Vadasheri Footer