ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി “ജാഗൃതി”, ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂരിൽ വിദ്യാർത്ഥികൾക്കായി ജാഗൃതി രൂപീകരിച്ചു വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുക, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഉയർച്ചയ്ക്കാവശ്യമായ പ്രോത്സാഹനം നൽകുക, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുക, മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെ ബോധവത്ക്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി ജാഗൃതി എന്ന പേരിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകിയത് . കാരക്കാട് എൻ.എസ്.എസ് കരയോഗം ഹാളിൽ ചേർന്ന സംഘടന രൂപീകരണ യോഗം ഐ.എം.എ ഗുരുവായൂർ പ്രസിഡന്റ് ഡോ.ജിജു കണ്ടരാശ്ശേരി ഉദ്ഘാടനം ചെയ്തു.

Vadasheri

സി. സജിത് കുമാർ അധ്യക്ഷനായി. ഡോ. രങ്കണ്ണ കുൽക്കർണി, പ്രൊഫ. എൻ.വിജയൻ മേനോൻ, ഉണ്ണികൃഷ്ണൻ കോട്ടപ്പടി , ടി.വി. കവിത, എം. അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ.ജിജു കണ്ടരാശ്ശേരി (പ്രസിഡന്റ് ),
ഡോ. രംഗംണ കുൽക്കർണി, പ്രൊഫ. വിജയൻ മേനോൻ (വൈസ് പ്രസിഡന്റുമാർ )
സി.സജിത് കുമാർ (സെക്രട്ടറി),
ഉണ്ണികൃഷ്ണൻ കോട്ടപ്പടി , കവിത ടി വി (ജോയിന്റ് സെക്രട്ടറിമാർ )എം. അനൂപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു