Madhavam header
Above Pot

കൊറിയർ കമ്പനി വഴി അയച്ച പാർസൽ എത്തിയില്ല ,പതിനായിരം രൂപ നഷ്ടം നൽകണമെന്ന് ഉപ ഭോക്തൃ കോടതി .

തൃശൂർ : കൊറിയർ വഴി അയച്ച പാർസൽ മേൽവിലാസക്കാരന് ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരം നൽകാൻ വിധി . പൂങ്കുന്നം രമാദേവി മന്ദിർ റോഡിലെ സൺ ഓട്ടോ ഇലക്ട്രിക്കൽ സ് ഉടമ സൂര്യൻ പി ആർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലെ ഡി ടി ഡി സി കൊറിയർ ഏൻ്റ് കാർഗോ ലിമിറ്റഡിൻ്റെ മാനേജർ, തൃശൂർ വഞ്ചിക്കുളത്തിന് സമീപമുള്ള ഡി ടി ഡി സി കൊറിയർ ഏൻ്റ് കാർഗോ ലിമിറ്റഡിൻ്റെ മാനേജർ എന്നിവർക്കെതിരെ ഉപഭോതൃ കോടതി വിധിയായത്

Astrologer

സൂര്യൻ കൊറിയർ മുഖേന ബാംഗ്ളൂരിലേക്കാണ് 6400 രൂപ വിലവരുന്ന ആർമേച്ചറുകൾ അയച്ചതു് മേൽവിലാസത്തിൽ ലഭിച്ചില്ല സൂര്യൻ കമ്പനിയിൽ പരാതിപ്പെട്ടുവെങ്കിലും പരിഹാരം ഉണ്ടായില്ല . തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു കൊറിയർ കമ്പനിയുടെ സേവനത്തിലെ വീഴ്ച വിലയിരുത്തിയ പ്രസിഡൻ്റ് സി ടി സാബു മെമ്പർമാരായ ഡോ: കെ രാധാകൃഷ്ണൻ നായർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് നഷ്ടപരിഹാരമായി 10000 രൂപ നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു ഹർജിക്കാരന് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി

Vadasheri Footer