Header 1 = sarovaram
Above Pot

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കരയോഗം അനുമോദിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട് എന്‍.എസ്.എസ് കരയോഗത്തിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, സി.ബി.എസ്.സി പരീക്ഷകളില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കരയോഗം അനുമോദിച്ചു. കരയോഗം പ്രസിഡണ്ട് വേണുഗോപാല്‍ പാഴൂര്‍ അദ്ദ്യക്ഷത വഹിച്ച യോഗത്തില്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി ഓ. രാജഗോപാല്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോ നല്‍കി.

Astrologer

കരയോഗം സെക്രട്ടറി ഗോപിനാഥ് പെരുമ്പള്ളി, താലൂക്ക് യൂണിയന്‍ മെമ്പര്‍ ബാബു വീട്ടിലായില്‍, വനിത സമാജം സെക്രട്ടറി സുനിത ബാലകൃഷ്ണന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രേകുമാര്‍, രാഘവന്‍ പെരുമ്പള്ളി എന്നിവര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ശശി കേനാടത്ത്, സേതു കരിപ്പോട്ട് എന്നിവര്‍ സംസാരിച്ചു.

Vadasheri Footer