Header 1 vadesheri (working)

കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്ന ലോഡ്ജുകൾക്കെതിരെ കർശന നടപടി : നഗര സഭ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ സ്വാകാര്യ ലോഡ്ജുകളിൽ നിന്ന് കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി പൈപ്പുകൾ അടച്ചു .പടിഞ്ഞാറേ നടയിൽ രാജവൽസം ലോഡ്ജിൽ നിന്നും കിഴക്കേ നടയിൽ ബാബു ലോഡ്ജിൽ നിന്നും കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടിരുന്നത് . ബാബു ലോഡ്ജിന്റെ മുന്നിൽ അമൃതം പദ്ധതിയുടെ കാന നിർമാണത്തിനിടെ കാനയിലേക്കുള്ള പൈപ്പുകൾ വിച്ഛേദിച്ചപ്പോൾ പിറകിലെ റോഡിലെ കാനയിലേക്ക് പൈപ്പുകൾ മാറ്റി ഘടിപ്പിക്കുകയായിരിക്കുന്നു പുതിയതായി പണിത കാന പൊട്ടിച്ച് അതിലേക്ക് കക്കൂസ് മാലിന്യം തുറന്ന് വിടുകയായിരുന്നു രാജവൽസം ലോഡ്ജുകാർ. ഇത് സംബന്ധിച്ച് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ഇക്കാര്യം ഉയർത്തി ബഹളമയമാക്കിയിരുന്നു .കാനയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് നഗരസഭ അറിയിച്ചു . ദേവസ്വത്തിന്റെ സ്ഥാപങ്ങളിൽ നിന്നുള്ള മാലിന്യ മൊഴുക്ക് തടയാൻ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്ന് ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ കുമാർ നഗര സഭ അധികൃതർക്ക് ഉറപ്പ് നൽകി . രണ്ടു മാസത്തിനുള്ളിൽ എസ്‌ ടി പി സ്ഥാപിക്കുമെന്നാണ് ദേവസ്വം ഉറപ്പു നൽകിയിട്ടുള്ളത്

First Paragraph Rugmini Regency (working)