Header 1 vadesheri (working)

ഹൈക്കോടതി വിധിക്കെതിരായി ,അനധികൃത നിർമാണത്തിന്റെ അനുമതിക്കായി ദേവസ്വം വീണ്ടും ശ്രമം തുടങ്ങി .

Above Post Pazhidam (working)

ഗുരുവായൂർ : ഹൈക്കോടതി വിധിക്കെതിരാണെന്ന് കണ്ട് നഗര സഭ നിറുത്തി വെപ്പിച്ച ദേവസ്വത്തിന്റെ അനധികൃത നിർമാണ വീണ്ടും ആരംഭിക്കാൻ തകൃതിയായ ശ്രമം . നഗര സഭയുടെ ഭരണ തലപ്പത്ത് പുതിയ അധ്യക്ഷ വന്നതിനു പിന്നാലെയാണ് പുതിയ നീക്കം ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് .. ക്ഷേത്രത്തിന് തൊട്ടടുത്ത് പടിഞ്ഞാറേനടയില്‍ ഉരല്‍പുരയ്ക്ക് സമീപം കലവറയ്ക്കുവേണ്ടി ഉള്ള നിർമാണമാണ് നഗരസഭയുടെ ഉത്തരവ് ലഭിയ്ക്കാത്തതിന്റെ പേരില്‍ മാസങ്ങള്‍ക്കുമുമ്പ് പാതിവഴിയില്‍ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നത്.

First Paragraph Rugmini Regency (working)

ക്ഷേത്ര സുരക്ഷയ്ക്കായി അക്വിസേഷന്‍ നടത്തിയ 100-മീറ്റര്‍സ്ഥലം ഒഴിച്ചിടണമെന്ന് 08.04.2011-ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നിലനില്‍ക്കേയാണ്, ഉത്തരവ് ലംഘിച്ചും, നഗരസഭയുടെ അനുമതിയില്ലാതേയും 100-മീറ്റര്‍ സ്ഥലപരിതിയ്ക്കകത്ത് ദേവസ്വം നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങിയത്. പി കെ ശാന്തകുമാരി ചെയര്‍പേഴ്‌സന്‍ ആയിരുന്ന കാലത്താണ് നഗരസഭയുടെ അനുമതിയില്ലാതെ ദേവസ്വം പണി ആരംഭിച്ചത്. എന്നാല്‍ മാധ്യമങ്ങളിലൂടെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വാര്‍ത്ത വന്നതോടെ ഭക്തജന പ്രതിഷേധവും ശക്തമായി. ഈ സാഹചര്യത്തിലണ് നഗരസഭ ഇടപ്പെട്ട് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചത്.

ശാന്തകുമാരിയുടെ കാലാവധി കഴിയുകയും, സി.പി.ഐയുടെ പുതിയ ചെയര്‍പേഴ്‌സണ്‍ അധികാരത്തില്‍ വരുകയുംചെയ്തതോടെയാണ് ദേവസ്വം വീണ്ടും വിഷയം പൊടിതട്ടിയെടുത്ത് മുന്നോട്ട് നീങ്ങാനൊരുങ്ങുന്നത്. നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണ്‍ സി.പി.ഐക്കാരിയായതുകൊണ്ട്, ദേവസ്വത്തിലെ സി.പി.ഐയുടെ ഭരണസമിതി അംഗമായ എം. വിജയനുമൊത്താണ് ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഇന്നലെ നഗരസഭയെ സമീപിച്ചത്. 2004-ല്‍ 16494/2004 നമ്പര്‍ പ്രകാരം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട് .അത് സുപ്രീം കോടതിയും ശരി വെച്ചിട്ടുള്ളതാണ് .
അങ്ങനെയിരിക്കെയാണ് അതെല്ലാം കാറ്റില്‍പറത്തി പുതിയ നിര്‍മ്മാണത്തിനൊരുങ്ങാന്‍നു വേണ്ടി ദേവസ്വം നഗരസഭയെ സമീപിച്ചത്.

Second Paragraph  Amabdi Hadicrafts (working)

മാസങ്ങള്‍ക്കുമുമ്പ് ഗുരുവായൂര്‍ ദേവസ്വം പാര്‍ക്കിങ്ങ് സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍, ഈ വിഷയം ദേവസ്വം ചെയര്‍മാന്‍ ഉന്നയിച്ചെങ്കിലും , നിയമപരമായി സാങ്കേതിക തടസ്സം നിലനില്‍ക്കുന്നതായി ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി വേദിയില്‍വെച്ചുതന്നെ മറുപടിയും നല്‍കി. ഹൈകോടതിയുടെ വിധി മറികടക്കാന്‍ നഗരസഭക്ക് കഴിയില്ലെന്നാണ് ല്ലെന്നാണ് അന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്.
പടിഞ്ഞാറേ നട വികസനം അട്ടിമറിക്കാൻ വേണ്ടി ചില തൽപര കക്ഷികളുടെ ഗൂഡ നീക്കമാണ് കലവറയുടെ രൂപത്തിൽ എത്തിയതെന്ന് ഭക്തർ ആരോപിക്കുന്നു . ഇവിടെ ഒരു നിർമിതി ഉയർന്നാൽ അത് ചൂണ്ടി കാട്ടി ഏതെങ്കിലും കട ഉടമകൾ കോടതിയെ സമീപിച്ചാൽ പടിഞ്ഞാറേ നടയിലെ സ്ഥലം ഏറ്റെടുക്കൽ ഇല്ലാതാകും .ഇത് കണ്ടാണ് തമിഴ് നാട് സ്വദേശിയായ ഒരു ഭക്തനെ കൊണ്ട് വഴിപാട് ആയി നിർമിക്കാൻ ഈ സംഘം ശ്രമം നടത്തിയത് .

എന്നാൽ നഗര സഭയുടെ ശക്തമായ എതിർപ്പ് കാരണം പണി നിറുത്തി വെക്കേണ്ടി വന്നു . കഴിഞ്ഞ ദിവസം വഴിപാട് കാരനെ ഗുരുവായൂരിൽ എത്തിച്ച മുൻ ഭരണ സമിതി അംഗവും ഇതിന്റെ കരാറുകാരനും ,ദേവസ്വത്തിലെ സിപിഐ യുടെ ശക്തനായ വക്താവും കൂടി ടൂറു പോയിരുന്നു . അവിടെ വെച്ചാണ് വീണ്ടും നഗര സഭയെ സമീപിച്ച് അനുമതി വാങ്ങി എടുക്കാനുള്ള തിരക്കഥ രചിച്ചതത്രെ . അത് കൊണ്ടാണ് സി പി ഐയുടെ ഭരണ സമിതി അംഗത്തിനെ സി പി ഐ ക്കാരിയായ നഗര സഭ ചെയർ പേഴ്‌സണുമായി ചർച്ചക്ക് അയച്ചതന്നറിയുന്നു . എന്നാൽ വിഷയത്തിൽ എൻ സി പിയുടെ അംഗം പി ഗോപിനാഥും , ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്തും വിയോജിപ്പ് പ്രകടിപ്പിച്ചതായി പറയുന്നുണ്ട് .

വിദഗ്ധ നിയമോപദേശം ലഭി ച്ച ശേഷം നിര്‍മ്മാണ നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എസ്. രേവതി ചർച്ചയിൽ ദേവസ്വത്തെ അറിയിച്ചു . ചര്‍ച്ചയില്‍ നഗരസഭ ചെയര്‍പേഴ്‌സണെകൂടാതെ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, പി.എസ്. ഷെനില്‍ എന്നിവരും, കൂടാതെ ദേവസ്വം ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു