Header 1 = sarovaram
Above Pot

ലോഡ്ജിലെ കക്കൂസ് മാലിന്യം കാനയിലേക്ക് ,പ്രതിപക്ഷം ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനെ ഘരാവോ ചെയ്തു .

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ മൂക്കിന്താഴെ സ്ഥിതിചെയ്യുന്ന സ്വകാര്യ ലോഡ്ജില്‍നിന്നും കക്കൂസ് മാലിന്യം പൊതുകാനയിലേയ്ക്ക് ഒഴുക്കുന്നത് തടയാന്‍ നഗര സഭ തയ്യാറല്ലെന്ന് ആക്ഷേപിച്ചു പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍മാനെ ഘരോവോചെയ്തു.

babu lodge waste

Astrologer

പ്രതിപക്ഷ നേതാവ് ബാബുമാസ്റ്ററുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരായ പ്രിയാരാജേന്ദ്രന്‍, ലതാപ്രേമന്‍, ഷൈലജാദേവന്‍, എ.ടി. ഹംസ, ജലീല്‍ പണിക്കവീട്ടില്‍, ടി.കെ. വിനോദ്കുമാര്‍ എന്നിവരാണ് രാവിലെ 11-മണിയോടെ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍മാന്‍ എം. രതിയുടെ മുറിയില്‍ പ്രതിഷേധവുമായെത്തിയത്.

ഗുരുവായൂര്‍ നഗരസഭയ്ക്ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ബാബുലോഡ്ജില്‍ നിന്നാണ് കക്കൂസ് മാലിന്യം പൊതുകാനയിലേയ്ക്ക് ഒഴുക്കിവിടുന്നതെന്ന് കണ്ടെത്തിയ പ്രതിപക്ഷം
ഹെൽത്ത് ഉദ്യോഗസ്ഥരെയും ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാനെയും വിവരം അറിയിച്ചു വെങ്കിലും സ്ഥലം സന്ദർശിക്കാൻ ഉദ്യോഗസ്ഥർ തയ്യാറില്ല . ഇതിൽ പ്രതിഷേധിച്ചാണ് ഘരാവോ അരങ്ങേറിയത് . . പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഉടന്‍ അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോള്‍, തനിയ്ക്ക് മറ്റു മീറ്റിങ്ങുകളുണ്ടെന്നും, അത് കഴിഞ്ഞ ശേഷമേ ഇക്കാര്യം പരിശോധിയ്ക്കൂവെന്നും ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍മാന്‍ പറഞ്ഞതോടേയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായത്. എന്നാല്‍ ഗുരുതരമായ ഈ വിഷയത്തില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റിചെയര്‍മാന്‍ നടപടിയെടുക്കാത്തത്, ലോഡ്ജുടമയുമായി നടത്തുന്ന രഹസ്യ ഒത്തുതീര്‍പ്പുവ്യവസ്ഥയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഒടുവില്‍ പ്രശ്‌നത്തില്‍ വൈസ്‌ചെയര്‍മാന്‍ കെ.പി. വിനോദ് ഇടപ്പെട്ടതോടെ പ്രശ്‌നത്തിന് പരിഹാരമായി. വൈസ്‌ചെയര്‍മാന്റേയും, നഗരസഭ സെക്രട്ടറി വി.പി. ഷിബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മൂസക്കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ താജുദ്ദീന്‍, പ്രദീപ് എന്നീ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ ലോഡ്ജില്‍നിന്നും പുറത്തേയ്ക്ക് ഒഴുക്കിവിടുന്ന എല്ലാഹോളുകളും അടച്ചിട്ട് ലോഡ്ജ് ഉടമയ്ക്ക് നഗരസഭ നോട്ടീസ് നല്‍കി.

Vadasheri Footer