Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് 5,43,47,500 രൂപ ലഭിച്ചു

ഗുരുവായൂർ : ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിട്ട് രണ്ടു വർഷമായെങ്കിലും, ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ ഇപ്പോഴും നിരോധിത നോട്ടുകൾ ഭക്തർ നിക്ഷേപിക്കുന്നു . 1,47,500 രൂപയുടെ നിരോധിത നോട്ടുകൾ ആണ് ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് ആയിരത്തിന്റെ 33 എണ്ണവും അഞ്ഞൂറിന്റെ 229 എണ്ണവും ആണ് ഉണ്ടായിരുന്നത് . ഭണ്ഡാരത്തിൽ നിന്ന് 3.939.300 കിലോ ഗ്രാം സ്വർണവും 14.870 കിലോ ഗ്രാം വെള്ളിയും ലഭിച്ചു . ഇതിനു പുറമെ 5,43,47,500 രൂപ പണമായി ലഭിച്ചു ധനലക്ഷ്മി ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല

Vadasheri Footer