Post Header (woking) vadesheri

കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റുമാർട്ടം നടത്തി

Above Post Pazhidam (working)

ചാവക്കാട് : നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. എടക്കഴിയൂര്‍ സ്വദേശികളായ ഇബ്രാഹിം- മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് ജനുവരി 10-നാണ് മരിച്ചത്. അന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെയാണ് സംസ്‌കരിച്ചത്. എന്നാല്‍, ഇതിനുപിന്നാലെ മാര്‍ച്ച് 20-ന് മാതാവ് മുഹ്സിനയും മരണപ്പെട്ടത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കുകയായിരുന്നു. അവരുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്

Poonthanam

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ മരണത്തിലും ദുരൂഹത ആരോപിച്ച് പൊലീസ് കോടതിയെ സമീപിച്ചതും തുടര്‍നടപടികള്‍ സ്വീകരിച്ചതും. തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജന്‍ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ സബ് കളക്ടറുടെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എടക്കഴിയൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം അതേ പള്ളിയിലെ കബര്‍സ്ഥാനില്‍ തന്നെ വീണ്ടും സംസ്‌കരിച്ചു.

Vasudev Inn
Rugmani 700-200

യുവതി മരിച്ചത് മതിയായ ശാസ്ത്രീയ ചികിത്സ നിഷേധിച്ച് വീട്ടിൽ വെച്ച് പ്രസവം നടത്തുകയും അക്യുപഞ്ചർ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണെന്ന് തെളിഞ്ഞു . ഇതേത്തുടർന്ന് മുഹ്സിനയുടെ ഭർത്താവും അക്യുപഞ്ചർ പ്രാക്ടീഷണറുമായ ഇബ്രാഹിമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു മുഹ്സിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദേഹത്ത് അക്യുപഞ്ചര്‍ ചികിത്സ നടത്തിയതിന്റെ ലക്ഷണങ്ങളും ഗര്‍ഭാശയത്തില്‍ ഗുരുതരമായ അണുബാധയുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്.

First Paragraph Jitesh panikar (working)


ഏഴാമത്തെ പ്രസവത്തിന് ഒന്നര വര്‍ഷം മുന്‍പ് ഇവരുടെ നാലു വയസുള്ള കുട്ടിയും, മറ്റൊരു കുഞ്ഞ് ഏഴാം മാസത്തിലും മരണപ്പെട്ടിരുന്നു. ഇതില്‍ നാലു വയസുള്ള കുട്ടിയുടെയും നാലുദിവസം പ്രായമായ കുട്ടിയുടെയും മരണത്തിലാണ് നിലവില്‍ ദുരൂഹത സംശയിക്കുന്നത്. പുതിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്.