
ചിത്ര കല രചന മത്സരങ്ങൾ സംഘടിപ്പിച്ചു.

ഗുരുവായൂർ : വൈ എം സി എ ഗുരുവായൂരിൻ്റെ നേതൃത്വത്തിൽ അഖില കേരള ചിത്രകല രചന മത്സരങ്ങൾ സംഘടിപ്പിച്ചു.എൻറെ സ്വപ്നത്തിലെ ഭൂമി എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 350 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

വയസ്സ് അടിസ്ഥാനത്തിൽ 4 കാറ്റഗറികളിൽ ആയിരുന്നു മത്സരം ചിത്രകല മത്സരം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉദ്ഘാടനം ചെയ്തു വൈ എം സി എ പ്രസിഡൻറ് ബാബു എം വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആൻലിറ്റ് മുഖാതിഥിയായി

ചിത്രകലയെകുറിച്ചുള്ള സന്ദേശം പ്രശസ്ത ചിത്രകാരൻ ജയ്സൺ ഗുരുവായൂർ നൽകി
നാഷണൽ ബോർഡ് മെമ്പർ ജോൺസൺ മാറോക്കി,വനിതാ വിഭാഗം പ്രസിഡൻറ് ടെസ് ജയ്സൺ എന്നിവർ ആശംസകൾ
നേർന്നു
സെക്രട്ടറി ജോമോൻ ചുങ്കത്ത് സ്വാഗതവും ട്രഷറർ ജോയ് സി പി
നന്ദിയും പറഞ്ഞു
ഡേവിസ് സി കെ , ഒ റ്റി സൈമൺ ,
ബിജു അന്തിക്കാട്ട്,ലാ ങ്കോസ് ചക്രമാക്കിൽ,ജയ്സൺ സിവി, തോമസ് പി എ, ജോസ് ലൂയിസ്,ജിജു തലക്കോട്ടൂർ, റാഫി തോമസ്,ലോറൻസ് നിലങ്കാവിൽ,ജോയ് ചെമ്മണ്ണൂർ,ജേക്കബ് ക്ലീറ്റസ്, റോണി ജോസ് ഇഗ്നേഷ്യസ് ആളൂർ, പ്രിൻസൺ തരകൻ, രാഖി ഷാജൻ, ലിമ യേശുദാസ്, ലീന ഷജു, ആനി ജോസ് എന്നിവർ നേതൃത്വം നൽകി

