Post Header (woking) vadesheri

രാഷ്ട്രപതി ദ്രൗപതി മുർമു ഗുരുവായൂരിൽ ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : രാഷ്ട്ര പതി ദ്രൗപതി ഗുരുവായൂർ ക്ഷേത്ര ത്തിൽ ദർശനം നടത്തി.വെള്ളിയാഴ്ച വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവർണ്ണർ ഓം പ്രകാശ് മാഥുറിനൊപ്പം രാഷ്ട്രപതിയുടെ സന്ദർശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം മൂന്നരയോടെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി.

Srepathi

ദേവസ്വം മന്ത്രി .കെ.മുരളീധരൻ, ദേവസ്വം ചെയർമാൻ . എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ  എം.യു. ഷിനിജ, .പി.എ അഭിലാഷ്, .പി.ശിവദാസൻ, .സി.വി.ബാലചന്ദ്രൻ ,ജില്ലാ കളക്ടർ .ശിഖാ സുരേന്ദ്രൻ,അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ഡി.എ പ്രമോദ് കളരിക്കൽ, മാനേജർ വിനോദൻ എന്നിവർ ചേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും ഗവർണ്ണറെയും സ്വീകരിച്ചു.

Second Paragraph  Bridalls (working)

തുടർന്ന് ദേവസ്വം മന്ത്രി കെ.മുരളീധരറൊപ്പം രാഷ്ട്രപതിയും മകൾ നിത്യശ്രീ മുർമുവും ഗവർണ്ണർ ഓം പ്രകാശ് മാഥുറും ഉദ്യോഗസ്ഥ സംഘവും ക്ഷേത്രത്തിലേക്ക് നടന്നെത്തി. കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ക്ഷേത്രം തന്ത്രി  പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ഭരണസമിതി അംഗം  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ രാഷ്ട്രപതിയെ ക്ഷേത്രത്തിലേക്ക് വരവേറ്റു. തന്ത്രി പൂർണകുംഭം നൽകിയാണ് രാഷ്ട്രപതിയെ വരവേറ്റത്. 3.55 ന് ദർശനത്തിനായി നാലമ്പലത്തിലേക്ക് പ്രവേശിച്ച രാഷ്ട്രപതി സോപാനത്തിലെത്തി ശ്രീഗുരുവായൂരപ്പനെ കൺനിറയെ കണ്ടു. കാണിക്കയുമർപ്പിച്ചു. മേൽശാന്തിയിൽ നിന്നു പ്രസാദവും സ്വീകരിച്ചു.

തുടർന്ന് ഉപദേവതകളെയും ദർശിച്ച ശേഷം കൊടിമര ചുവട്ടിലെത്തി. ദേവസ്വം മന്ത്രി കെ മുരളീധരൻ, ഉണ്ണിക്കണ്ണൻ്റെ തടിയിൽ തീർത്ത ശിൽപം രാഷ്ട്രപതിക്ക് സമ്മാനിച്ചു. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ്, ഓടക്കുഴൽ വായിക്കുന്ന
പാരമ്പര്യ ദാരുശില്പകലയുടെ തനിമയിൽ പൂർണ്ണമായും കുമിഴ് മരത്തിൽ കൊത്തിയെടുത്ത രണ്ടടി ഉയരമുള്ള വേണുഗോപാല ശ്രീകൃഷ്ണ ശിൽപവും സ്വർണ്ണക്കോലത്തിൻ്റെ മാതൃകയും രാഷ്ട്രപതിക്ക് സമ്മാനിച്ചു. കളഭവും സ്പെഷ്യൽ പായസവും തിരുമുടി മാലയും പഴം, പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് രാഷ്ട്രപതിക്ക് നൽകി.ക്ഷേത്ര ഊരാളനുംദേവസ്വം ഭരണസമിതി അംഗവുമായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ,
ഡി..എ മാരായ എം.രാധ (ക്ഷേത്രം), കെ.ബിനു, ദേവസ്വം പി.ആർ.ഒ. വിമൽ ജി നാഥ്, അസി.മാനേജർ അനിൽ ,മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായി.
നാലു പത്തോടെ ദർശനം പൂർത്തി യാക്കി പുറത്തിറങ്ങിയ രാഷ്ട്രപതി കിഴക്കേനടയിൽ കാത്തു നിന്ന ഭക്തർക്കരികിലെത്തി. കൈവീശി ഭക്തർക്ക് സ്നേഹാഭിവാദനങ്ങൾ നേർന്നാണ് മടങ്ങിയത്.

First Paragraph Jitesh panikar (working)