
പെൺ സുഹൃത്തിന്റെ വീടിനു മുകളിൽ യുവാവിനെ മരിച്ച നിലയിൽ.

ചാവക്കാട് : ഏങ്ങണ്ടിയൂർ അഞ്ചാംകല്ലിൽ പെൺ സുഹൃത്തിന്റെ വീടിനു മുകളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ ഏത്തായി ബീച്ച് കല്ലുങ്ങൽ ജയന്റെ മകൻ ജിതിൻ ജിതിനെ (28) യാണ് അഞ്ചാംകല്ല് പടിഞ്ഞാറ് ഭാഗത്തെ വീടിൻ്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണം നടന്ന വീട്ടിലെ വീട്ടമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് യുവാവിന്റെ വീട്ടിലേക്ക് ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് വാടാനപ്പള്ളി പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു. മരിച്ച ജിതിൻ ചേറ്റുവ ഹാർബറിൽ യു.കെ.ബി എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ഡ്രൈവറായും ജോലി ചെയ്തിരുന്നു. അമ്മ: റിജി. സഹോദരൻ: ജിഗിനേഷ്.
