
മുസ്ലിം ലീഗ് ഗുരുവായൂർ ഈസ്റ്റ് കമ്മിറ്റി സംഭാര വിതരണം നടത്തി

ഗുരുവായൂർ : മണ്ഡല കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വരുന്ന അയ്യപ്പ ഭക്തർക്ക് ദാഹശമനത്തിനായി മു സ്ലിം ലീഗ് നടത്തുന്ന സംഭാര വിതരണത്തിന്റെ ഉത്ഘാടനം മുസ്ലീം ലീഗ് ജില്ലാ ട്രഷറർ ആർ.വി.അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ഈസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ജയപ്രകാശ് ഗുരുവായൂർ സ്വഗതം പറഞ്ഞു.
പ്രസിഡൻ്റ് അബ്ദുള്ള തൈക്കാട് അധ്യക്ഷനായി. മുസ്ലീം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ആർ.വി. ജലീൽ
ട്രഷറർ ഹമീദ് കുമ്മത്ത്,കൗൺസിലർ റഷീദ് കുന്നിക്കൽ,വി.അറുമുഖൻ,കെ.സി. രാഘവൻ,
മുജീബ് റഹ്മാൻ,അബ്ബാസ് അലി ഇരിങ്ങപ്പുറം,
അഷറഫ് മുല്ലത്തയിൽ, മുസ്തഫ കുരഞ്ഞിയൂർ,
അബ്ബാസ് തൈക്കാട് തുടങ്ങിയവർ സംസാരിച്ചു.

