Category Archives: My Cat

മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവീകരിച്ച മുഖമണ്ഡപം സമർപ്പിച്ചു.

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍റെ ശ്രീകോവിലു മുന്നിലെ മുഖമണ്ഡപം ചെമ്പ് പൊതിഞ്ഞ് സമര്‍പ്പണ ചടങ്ങ് ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. മുബൈ സ്വദേശി . സരോജിനി വെങ്കിടരാമന്‍റെ വഴിപാടായിട്ടാണ് 3 ലക്ഷം രൂപ ചെലവില്‍ മുഖമണ്ഡപം നവീകരിച്ചത്. 2021 വര്‍ഷത്തെ ചുമര്‍ ചിത്രങ്ങള്‍ അടങ്ങിയ ബഹു.വര്‍ണ്ണ കലണ്ടറിന്‍റെയും പ്രകാശനം തന്ത്രി നിര്‍വ്വഹിച്ചു. ഭക്തജനങ്ങള്‍ക്ക് 30 രൂപ നിരക്കില്‍ കലണ്ടര്‍ ദേവസ്വം കൗണ്ടറില്‍ നിന്നും ലഭ്യമാക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കെ.ഓമനക്കുട്ടന്‍ അറിയിച്ചു.

ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാതെയും പ്രവേശനം അനുവദിക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺ ലൈൻ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്ത് മറ്റുള്ളവർക്ക് തിരിച്ചറിയൽ കാർഡ് പ്രകാരം പ്രവേശനം അനുവദിക്കാൻ ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചു . ഇതിന് പുറമെ പ്രദേ ശവാസികൾ,,ജീവനക്കാർ ,പെൻഷൻകാർ , ക്ഷേത്രം പാരമ്പര്യ പ്രവര്തിക്കാർ ,മാധ്യമ പ്രവർത്തകർ എന്നിവർക്ക് പുലർച്ചെ 4.30 മുതൽ രാവിലെ 8.30 വരെ അനുവദിച്ച ദർശന സമയത്ത് മുൻ‌കൂർ ബുക്കിങ്ങ് പ്രകാരമുള്ള ഭക്തർ ഇല്ലാത്ത സമയത്തും തിരിച്ചറിയൽ കാർഡ് ഉള്ള ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കും ഈ സംവിധാനങ്ങൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുത്തുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ പറയുന്നില്ല .

ദിവസം മൂന്ന് വീതം വഴിപാടുകാർ ഉണ്ടെങ്കിൽ ഉദയസ്തമന പൂജയും ചുറ്റുവിളക്കും വഴിപാട് നടത്താൻ അനുവദിക്കും, ഈ വഴിപാടുകൾ ഏകാദശിക്ക് ശേഷം നവംബർ 28 മുതൽ ആരംഭിക്കും .< മേല്പത്തൂർ ആഡിറ്റോറിയത്തിന്റെയും ദേവസ്വം മീറ്റിങ് ഹാളുകളുടെയും ബുക്കിങ് ഉടൻ ആരംഭിക്കും .13 കീഴ് ശാന്തി കുടുംബങ്ങൾക്കുള്ള വേതനം ഇരട്ടിയാക്കി . 7500 നിന്ന് 15000 ആക്കി ഉയർത്തി യ വേതന വർദ്ധനവ് .ഈ മാസം മുതൽ തന്നെ പ്രാബല്യത്തിൽ ആക്കി .ശാന്തിയേറ്റ നമ്പൂതിരിമാരുടെ വേതനം 10,000 നിന്ന് 15,000 ആക്കി വർദ്ധിപ്പിച്ചു . ഈ വർഷത്തെ ചെമ്പൈ സംഗീതോല്സവം ചടങ്ങ് മാത്രമാക്കി ചെമ്പൈ പുരസ്‌കാര ജേതാവിന്റെ കച്ചേരി മാത്രം ഏകാദശി നാളിൽ അരങ്ങേറും .ഭരണസമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ . കെ . ബി . മോഹൻദാസ് അദ്ധ്യക്ഷനായി ഭരണ സമിതി അംഗങ്ങൾ ആയ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഏ . വി . പ്രശാന്ത് , കെ . അജിത്, കെ വി ഷാജി , ഇ പി ആർ വേശാല ,ടി ബ്രിജാ കുമാരി എന്നിവർ പങ്കെടുത്തു .

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150 ലിറ്റർ ശുദ്ധജലം പദ്ധതിയിലൂടെ ലഭിക്കും. അമൃത് മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ കെ. വി അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷത വഹിച്ചു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ല -തരൂര്‍

പൂന: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താല്‍ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാന്‍ തെല്ലും യോഗ്യതയില്ല. പൂന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.

വിദേശനയങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ ഭേദമില്ല. ആഭ്യന്തരതലത്തില്‍ പലവിധ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ രാ താല്‍പ്പര്യത്തെക്കുറിച്ച്‌ പറയുമ്ബോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശനയമോ അല്ല. അത് ഇന്ത്യയുടെ വിദേശനയമാണ്.ആഭ്യന്തരകാര്യങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തുടരും. എന്നാല്‍ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്കൊപ്പമാണ് തന്റെ നിലപാട്. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.

buy and sell new

അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹം രാജ്യത്ത് ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ്. വിദേശത്ത് പോകുമ്ബോള്‍ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പതാകയാണ് വഹിക്കുന്നത്. എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നന്നായി ആദരിക്കപ്പെടണമെന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങണമെന്നും മോഹിക്കുന്നു, തരൂര്‍ പറഞ്ഞു.

ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്റര്‍ 40-ാം വാര്‍ഷികം 25-ന്

ചാവക്കാട്: ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ നാല്‍പതാം വാര്‍ഷികവും ”ആദരണീയം 2019”ഉം 25-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30-ന് ഒരുമനയൂര്‍ ഇസ്ലാമിക് വി.എച്ച്.എസ്.സ്‌കൂളില്‍ നടക്കുന്ന പരിപാടി ടി.എന്‍.പ്രതാപന്‍ എം.പി.ഉദ്ഘാടനം ചെയ്യും.കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയാവും.

buy and sell new

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ടി.ഇ. ജെയിംസ്, ജില്ലാ പി.ടി.എ.യുടെ മാതൃകാ അധ്യാപിക അവാര്‍ഡ് നേടിയ നിഷ ഫ്രാന്‍സീസ് എന്നിവരെയും വിരമിച്ച സ്റ്റാഫ് അംഗങ്ങള്‍, ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ സ്ഥാപക അംഗങ്ങള്‍ തുടങ്ങിയവരെയും പരിപാടിയില്‍ ആദരിക്കും. പ്രസിഡന്റ് എ.കെ.ഹമീദ്, ഭാരവാഹികളായ എന്‍.കെ.അബ്ദുള്‍ വഹാബ്, പി.കെ.ജമാലുദ്ദീന്‍,നൗഷാദ് അഹമ്മു, ഒരുമനയൂര്‍ ഇസ്ലാമിക് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഇ. ജെയിംസ് എന്നിവർ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

കോടതി പരസ്യം

ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

O ട 125 /2018

കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ് ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം

1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത് ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍ 62 വയസ്സ് ഷാഹുല്‍ ഹമീദ്

2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത് ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍ 47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍

മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്

അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍

പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രശ്ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതേസമയം, പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി. ഇതിനിടെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാൻ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‍സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടൽ. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പാര്‍ലമെന്‍റിൽ തെരേസ മേ വിശദീകരണം നൽകിയേക്കും. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെ ബ്രിട്ടീഷ് കപ്പലിൽ സ്വന്തം പതാക നാട്ടി ഇറാൻ നിലപാട് കടുപ്പിച്ചു.

new consultancy

ഇറാൻ സൈന്യത്തിന്‍റെ സാന്നിധ്യവും കപ്പലിലുണ്ട്. ബൻഡര്‍ അബ്ബാസ് തുറുമുഖത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. പുനരധിവാസത്തിനുള്ള ശ്രമങ്ങളും നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയ്‍ശങ്കർ ട്വീറ്റ് ചെയ്തു. ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നാല് മലയാളികൾ കപ്പലിലുണ്ടെന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നൽകിയത്

buy and sell new

തിരുവെങ്കിടം തരകൻ തോമസ് നിര്യാതനായി

ഗുരുവായൂർ: തിരുവെങ്കിടം തരകൻ തോമസ് (86) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റീന, സെലീന, ബേബി, ലില്ലി, പരേതനായ ജോസഫ്. മരുമക്കൾ: പോൾ, വിൻസെൻറ്, ജോജു, ജസ്റ്റിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണം : എൻഎസ്എസ്

ഗുരുവായൂർ: ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ 54 ാമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പാസ്സാക്കിയ പ്രമേയത്തിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ഗുരുവായൂർ തിരുനാവായ റയിൽപാത നിർമ്മിക്കുക, ഗുരുവായൂരിൽ റയിൽവേ മേൽപ്പാലം നിർമ്മിക്കുക, ക്ഷേത്ര നഗരിയിൽ ശുചീകരണം ഊർജ്ജിതമാക്കുക, വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെടുന്ന പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി.

താലൂക്ക് യൂണിയന് കീഴിലെ കരയോഗങ്ങളെ ഹൈടെക് ആക്കുന്നതിനും സമ്മേളം തീരുമാനിച്ചു. 36,93,680 രൂപ വരവും അത്ര തന്നെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് സമ്മേളനം പാസ്സാക്കി. വിദ്യാഭ്യാസം, ചികിത്സ, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനും വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്‌സ്, വ്യക്തിവികസന ക്ലാസ്സുകൾ, നമ്മുടെ ആരോഗ്യം പദ്ധതി എന്നിവ നടത്തുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. യൂണിയൻ ഓഫീസിലെ ആചാര്യ പ്രതിമയിൽ പുഷ്പ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ.രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ബജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ, കോർഡിനേറ്റർമാരായ കെ.ഗോപാലൻ, ടി.ഉണ്ണികൃഷ്ണൻ, ഡോ.വി.അച്യുതൻകുട്ടി, പ്രതിനിധി സഭാംഗംഅഡ്വ. സി.രാജഗോപാൽ, വനിതായൂണിയൻ ഭാരവാഹികളായ സി.കോമളവല്ലി, ബിന്ദു നാരായണൻ, ജ്യോതി രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. വിവിധ കരയോഗങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യ

സതാംപ്ടണ്‍: ലോകകപ്പിന് വിജയത്തോടെ തുടക്കമിട്ട് ഇന്ത്യന്‍ ടീം. കരുത്തരായ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 23-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 128 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 135 പന്തുകള്‍ നേരിട്ട രോഹിത് 13 ബൗണ്ടറിയും രണ്ടു സിക്‌സുമടക്കം 122 റണ്‍സോടെ പുറത്താകാതെ നിന്നു.

സെഞ്ചുറിയോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.  സ്‌കോര്‍ 13-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ റബാദ മടക്കി (8). പിന്നാലെ 34 പന്തുകള്‍ നേരിട്ട് ക്യാപ്റ്റന്‍ വിരാട് കോലിയും (18) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139-ല്‍ എത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 26 റണ്‍സെടുത്ത രാഹുലിനെ റബാദ മടക്കി.

പിന്നീട് ക്രീസില്‍ ധോനിക്കൊപ്പം രോഹിത്ത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ജയിക്കാന്‍ 15 റണ്‍സ് വേണമെന്നിരിക്കെ ക്രിസ് മോറിസിന് വിക്കറ്റ് സമ്മാനിച്ച് ധോനി (34) മടങ്ങി. നാലാം വിക്കറ്റില്‍ രോഹിത് – ധോനി സഖ്യം 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ 15 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ തുടക്കം മുതല്‍ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് മാത്രമാണ് നേടാനായത്. ജസ്പ്രീത് ബൂറയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. എട്ടാം വിക്കറ്റില്‍ ക്രിസ് മോറിസും കഗീസോ റബാദയും കൂട്ടിച്ചേര്‍ത്ത 66 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്. 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഡൂപ്ലെസി 54 പന്തില്‍ നിന്ന് 38 ഉം ഡേവിഡ് മില്ലര്‍ 40 പന്തില്‍ നിന്ന് 31 ഉം ഫെഹ്‌ലുക്വായോ 61 പന്തില്‍ നിന്ന് 34 ഉം വാന്‍ ഡെര്‍ ഡുസ്സെന്‍ 37 പന്തില്‍ നിന്ന് 22 ഉം റണ്‍സെടുത്തു.

പത്തോവറില്‍ 51 റണ്‍സിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയില്‍ മുന്നിട്ടുനിന്നത്. എന്നാല്‍, പത്തോവറില്‍ 35 റണ്‍സിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓപ്പണര്‍മാരെയും അഞ്ചാം ഓവറിനുള്ളില്‍ മടക്കിയത് ബൂംറയാണ്. ഭുവനേശ്വര്‍ കുമാര്‍ രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.