Madhavam header
Above Pot

ഗുരുവായൂരിൽ കുടിവെള്ള ടാങ്കറുകൾക്ക് റജിസ്‌ട്രേഷൻ നിർബന്ധമാക്കി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനാണ് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾക്ക് റജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് . കുടിവെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും, ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റും നഗരസഭക്ക് രജിസ്ട്രേഷനൊപ്പം നൽകണം . വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കണം . സ്ഥാപനങ്ങളിലും വിതരണം ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കണം . 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നഗരസഭയുടെ കീഴിൽ വരുന്ന കൃഷിഭവനുകളിലെ പ്രാദേശിക സമിതികൾ കൗൺസിലിൽ പുനഃസംഘടിപ്പിച്ചു . ചക്കംകണ്ടം , അങ്ങാടിത്താഴം , ചൂൽപ്പുറം മാലിന്യ സംസ്കരണ പ്ലാൻറ് പരിസരങ്ങളിലെ അർഹരായവർക്ക് നഗരസഭയുടെ ‘സുജലം’ പദ്ധതി വഴി വാട്ടർ അതോറിറ്റിയുടെ സൗജന്യ വാട്ടർ കണക്ഷൻ നൽകും. നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതിയുടെ അധ്യക്ഷത വഹിച്ചു. കെ.പി. വിനോദ്, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, ടി.ടി. ശിവദാസൻ, പ്രഫ. പി.കെ. ശാന്തകുമാരി, എം. രതി, ബഷീർ പൂക്കോട്, ശോഭ ഹരിനാരായണൻ എന്നിവർ സംസാരിച്ചു.

Vadasheri Footer