Header 1 vadesheri (working)

ചാവക്കാട് പുന്നയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദ്ദിച്ചു

Above Post Pazhidam (working)

ചാവക്കാട്: പുന്നയില്‍ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദ്ദിച്ചു.പുന്ന സമര്‍പ്പണം നഗര്‍ താമരശ്ശേരി വേലായുധന്റെ മകന്‍ രമേഷി(40)നാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസം വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം.രമേഷിന്റെ വീടിന് സമീപം കനോലികനാലിന്റെ തീരത്ത് ഏറെക്കാലമായി കഞ്ചാവ് വില്‍പ്പനക്കാരും ഉപയോഗിക്കുന്നവരും തമ്പടിക്കുന്നുണ്ടെന്നു പറയുന്നു.പുന്ന സ്വദേശികള്‍ തന്നെയായ ചിലരാണ് ഇതിന് പിന്നിലുള്ളത്.കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നതു കണ്ട രമേഷ് ഇവരെ ചോദ്യം ചെയ്തു.ഇതു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സംഘത്തിലെ പുന്ന സ്വദേശികളായ രണ്ടു പേര്‍ ചേര്‍ന്ന് രമേഷിനെ വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു.രമേഷിന്റെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം.പരിക്കേറ്റ രമേഷിനെ ചാവക്കാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയിലെത്തി രമേഷിന്റെ മൊഴിയെടുത്തു.മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാൽ പോലീസിൽ ഹാജരാകാൻ തയ്യാറായിട്ടില്ല

First Paragraph Rugmini Regency (working)