പെരുവല്ലൂരിൽ കാർ മരത്തിലിടിച്ച് ഗുരുവായൂർ സ്വദേശി കൊല്ലപ്പെട്ടു

">

ഗുരുവായൂർ : പെരുവല്ലൂരിൽ നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തിലിടിച്ച് ഗുരുവായൂർ കാരക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു .ഗുരുവായൂർ കാരക്കാട് സ്വദേശിപൊന്തു വീട്ടിൽ ബഷീറിൻറെ മകൻ ഷാഹിർ എന്ന അച്ചു (25) ആണ് കൊല്ലപ്പെട്ടത് . കാറിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് പുലർച്ചെ പെരുവല്ലൂർ മദർ കോളേജിന് സമീപം അന്നകരയിലാണ് അപകടം നടന്നത് . ചിറ്റിലപ്പള്ളിയിലെ ബന്ധു വീട്ടിൽ നടന്ന വിവാഹ സൽക്കാരത്തിന് ശേഷം മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത് . വാഹനത്തിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. കാറിൻറെ പുറകുവശത്ത് ഇരുന്നിരുന്ന ഷാഹിർ പാടത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പാടത്തെ കരിങ്കൽ ഭിത്തിയിൽ തലയിടിച്ചാണ് മരണം. അപകടത്തെ തുടർന്ന് പാവറട്ടി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി , ഫോട്ടോഗ്രാഫർ ആയിരുന്നു ഷാഹിർ . മാതാവ് സുഹറ , സഹോദരങ്ങൾ : ഹാഷീർ (ഖത്തർ ) ഹഫ്‌ന

Leave a Reply

Your email address will not be published. Required fields are marked *

Sponsors