Category Archives: Guruvayoor

എടക്കഴിയുരില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ രണ്ടാമനും കൊല്ലപ്പെട്ടു

ചാവക്കാട് : എടക്കഴിയൂരില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലയിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി .അകലാട് നായാടി കോളനിയില്‍ തലപ്പുള്ളി മോഹനന്‍റെ മകന്‍ ഷയ്ബാജി(37) ആണ് മരിച്ചത്. എടക്കഴിയൂര്‍ തെക്കേമദ്രസ്സക്കടുത്ത് കഴിഞ്ഞ ആറിന് ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടംഉണ്ടായത് . അപകടത്തില്‍ എടക്കര മാമ്പുള്ളി വാസുവിന്‍റെ മകന്‍ വിവാസ് (22 ) കൊല്ലപ്പെട്ടിരുന്നു .ഗുരുതരമായി പരിക്കേറ്റ ഷയ്ബാജിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.. സംസ്കാരം നടത്തി.അമ്മ:ഉഷ.ഭാര്യ:നിഷ.മക്കള്‍:സജിത്ത്,സൗമ്യ

സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് എംപ്ലോയീസ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

ഗുരുവായൂര്‍ : തൃശ്ശൂര്‍ ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) ചാവക്കാട് ഏരിയാ കണ്‍വെന്‍ഷന്‍ സംസ്ഥാന ഫെഡറേഷന്‍ വര്‍ക്കിംഗ് കമ്മറ്റി പ്രസിഡണ്ട് ബാബു എം പാലിശ്ശേരി ഉദ്ഘാടനം ചെയ്തു. യുണിയന്‍റെ ജില്ല സെക്രട്ടറി ആര്‍ വി ഇക്ബാല്‍ ഫെഡറേഷന്‍ സംസ്ഥാന വൈ. പ്രസിഡണ്ട് .വി .ഹരിദാസ്, ബേബി കുമാരന്‍ എന്നിവ? സംസാരിച്ചു.സി പി .ചന്ദ്രശേഖരന്‍ അധ്യക്ഷനായി.സി വി ധര്‍മ്മപാലന്‍ സ്വാഗതവും,എന്‍ എം സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു

വടക്കേക്കാട് മേഖലയിൽ വീടുകളുടെ ചവരുകളിൽ അടയാളം വെച്ച് മോഷണം ശ്രമങ്ങൾ പതിവാകുന്നു .

ചാവക്കാട് : വടക്കേക്കാട് മേഖലയിൽ വീടുകളുടെ ചവരുകളിൽ അടയാളം വെച്ച് മോഷണം ശ്രമങ്ങൾ പതിവാകുന്നതിൽ ആശങ്ക. വൈലത്തൂരിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണ ശ്രമമാണ് ജനൽ പാളിയിൽ നേരത്തെ പതിച്ച കറുത്ത സ്റ്റിക്കർ മോഷ്ടാക്കളിട്ടതാണെന്ന് സംശയിിക്കാൻ കാരണമായത്. ഒന്നരക്കാട്ടയിൽ മുസ്തഫയുടെ വീടിന്റെ ജനൽ ഗ്ലാസിലാണ് ചതുരാക്യതിയിലുള്ള സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്. സ്റ്റിക്കർ അടയാളം കണ്ട പിറ്റേന്ന് പാതിരാക്ക് വീടിന്റെ പുറത്തു ആൾ പെരുമാറ്റം ഉണ്ടെന്നു മനസ്സിലായപ്പോൾ അടുത്ത വീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ നാട്ടുകാരുമായി തിരച്ചിലിനെത്തിയപ്പോൾ വീടിന്റെ മതിൽ ചാടി രണ്ട് പേർ രക്ഷപ്പെട്ടതായി കണ്ടു. ഇതേതുടർന്ന് വീട്ടുകാർ വടക്കേക്കാട് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം തിങ്കളാഴ്ച്ച വൈലത്തൂരിൽ മേപ്പാട്ട് ഷാജിയുടെ വീട്ടിലും സമാന രീതിയിലുള്ള അടയാളം കണ്ടെത്തി. ഇവരുടെ പരാതിയെ തുടർന്ന് വടക്കേക്കാട് പൊലീസ് പരാതി നൽകിയെങ്കിലും അന്വേഷമം നടത്തുന്നിന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. പ്രവാസികൾ ഏറെയുള്ള പ്രദേശത്ത് ഇനിയും മോഷണ ശ്രമങ്ങൾ നട്കകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.

മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉല്‍ഘാടനം ചെയ്തു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയിലെ പുന്നത്തൂര്‍ റോഡ് , തൊഴിയൂര്‍ സുനേന നഗര്‍, മല്ലാട് എന്നീ ഇടങ്ങളില്‍ പുതിയതായി സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയ?പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി അധ്യക്ഷയായി..വൈസ് ചെയര്‍മാന്‍ കെ പി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ വി മജീദ്, കൗസിലര്‍മാരായ ടി ടി ശിവദാസന്‍, ആന്‍റോ തോമസ്, ടി കെ സ്വരാജ്, എം എ ഷാഹിന,ഫൈസല്‍ പൊട്ടത്തേയില്‍ എന്നിവര്‍ സംസാരിച്ചു. മമ്മിയൂര്‍ സെന്‍ററിലും, 16 ാം വാര്‍ഡില്‍ നളന്ദയിലും പുതുവത്സരദിനത്തില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്‍റെ ഉദ്ഘാടനം നടന്നിരുന്നു. നഗരസഭയിലേക്ക് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് എല്‍ ഇ ഡി ലൈറ്റുകള്‍ അനുവദിച്ചത് .

പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ആറാട്ട്

ഗുരുവായൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ആറാട്ട്. പള്ളിവേട്ട ദിനമായ വ്യാഴാച്ച ഭഗവാന്‍ പുറത്തേക്കെഴുന്നള്ളുന്ന ചടങ്ങ് ഭക്തി നിര്‍ഭരമായി.ഭക്തര്‍ നിറ പറ വെച്ചായിരുന്നു വരവേറ്റത്. ആറാട്ട് ദിനമായ നാളെ വൈകീട്ട് നഗരപ്രദക്ഷിണമുണ്ട്.

ഗുരുവായൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാലിയത്ത് ചിന്നപ്പന്‍ അന്തരിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂരിലെ മുതിര്‍ന്ന കോണ്‍ഗ്രെസ് നേതാവ് കുറുവങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന ചിന്നപ്പന്‍ 76 അന്തരിച്ചു . ബുധന്‍ വൈകീട്ട് 5 ന് കൊച്ചി ആസ്റ്റെര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം ,ഇന്നലെ പുലര്‍ച്ചെ അബോധാവസ്ഥയില്‍ ആയ അദ്ദേഹത്തെ ഇന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വൈകീട്ട് 5 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു . തൃശ്ശൂര്‍ ജില്ല സഹകരണ ബാങ്കില്‍ നിന്ന് സീനിയര്‍ മാനേജര്‍ ആയി വിരമിച്ച ശേഷം കോണ്‍ഗ്രസില്‍ സജീവമായിരുന്നു . ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് , ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ജില്ല കമ്മറ്റി അംഗം നിലകളിലും ഇടക്കാലത്ത് ബ്ലോക്ക് പ്രസിഡന്റിന്‍റെ താല്‍ക്കാലിക ചുമതല വഹിച്ചും പ്രവര്‍ത്തിച്ചിരുന്നു . സംസ്കാര ചടങ്ങുകള്‍ക്കായി മൃതദേഹം നാളെ ഉച്ചക്ക് 12 ന് വീട്ടില്‍ നിന്നും പാമ്പാടി ഐ വര്‍ മഠത്തിലേക്ക് കൊണ്ടുപോകും . രാജലക്ഷ്മിയാണ് ഭാര്യ .മക്കള്‍ ദീപ (അദ്ധ്യാപിക കോയമ്പത്തൂര്‍ ),ഉണ്ണികൃഷ്ണന്‍ എഞ്ചിനീയര്‍ ചെന്നൈ , മരുമക്കള്‍ : ബിജു കുമാര്‍ (കാഡ്ബറീസ് ),സുപ്രിയ ചെന്നൈ

മിനിഹൈമാസ്റ്റ് എല്‍ ഇ ഡി ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭയിലെ മമ്മിയൂരും നളന്ദയിലും പുതയതായി സ്ഥാപിച്ച മിനിഹൈമാസ്റ്റ് എല്‍ ഇ ഡി ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി കെ ശാന്തകുമാരി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ കെ പി വിനോദ് , കൗണ്‍സിലര്‍മാരായ എ ടി ഹംസ,പി എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.മമ്മിയൂര്‍ സെന്‍ററില്‍ ഗുരുവായൂര്‍ റോഡിലും 16 ാം വാര്‍ഡില്‍ നളന്ദയിലുമാണ് പുതുവത്സരദിനത്തില്‍ ലൈറ്റുകള്‍ തെളിയിച്ചത്. നഗരസഭയിലേക്ക് എം എല്‍ എ യുടെ 201617 ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് എല്‍ ഇ ഡി ലൈറ്റുകള്‍ അനുവദിച്ചത് . പുന്നത്തൂര്‍ റോഡിലും , മല്ലാടും , തൊഴിയൂരിലെ സുനേനയിലും സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച (ജനുവരി മൂന്നിന്) വൈകീട്ട് നടക്കും

എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആശുപത്രി യിലേക്ക് സ്റ്റൂളുകള്‍ നല്‍കി

ഗുരുവായൂര്‍: ഗുരുവായൂര്‍ അപ്പുമാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ 2015-16 ബാച്ചുകളിലെ എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഗുരുവായൂര്‍ നഗരസഭ ഗവണ്‍മെന്‍റ് ആയുര്‍വ്വേദ ആശുപത്രിയിലെ കിടപ്പുരോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് 20-സ്റ്റൂളുകള്‍ നല്‍കി മാതൃകയായി. എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ ആശുപത്രിയില്‍ ചെന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പരിചാരകരുടെ ഇരിപ്പിട സൗകര്യത്തിന്‍റെ കുറവ് മനസ്സിലാക്കി കൃസ്തുമസ്സ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് വീട്ടുകാര്‍ നല്‍കിയ പോക്കറ്റ്മണി ഉപയോഗിച്ചാണ് സ്റ്റൂളുകള്‍ വാങ്ങി നല്‍കിയത്. 2015-ല്‍ നടത്തിയ പെന്‍ഷന്‍ സഹായ ക്യാമ്പില്‍വന്ന പലര്‍ക്കും വാര്‍ദ്ധക്യ-വിധവാ പെന്‍ഷന്‍ കിട്ടിതുടങ്ങിയ കാര്യം അറിയിച്ചുകൊണ്ട് വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിച്ച ദാസേട്ടന്‍ കൊണ്ടുവന്ന് നല്‍കിയ മിഠായിയുടെ മധുരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സമ്മാനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗവണ്‍മെന്‍റ് ആയുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങ് സ്ക്കൂള്‍ മാനേജര്‍ ഹീരാലാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ്. അമ്മിണി, പ്രിന്‍സിപ്പാള്‍ ജിതാമോള്‍ പി. പുല്ലേലി, റോസ് ലിന്‍റ് മാത്യു, ശ്രീജിത്, വിദ്യാര്‍ത്ഥികളായ അനന്തുക്ലിന്‍റണ്‍, വിസ്മയ, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു

കോട്ടപടി പള്ളിയിലെ സംയുക്ത തിരുന്നാള്‍ ജനുവരി 1,2,3 തിയതികളില്‍

ഗുരുവായൂര്‍ : കോട്ടപ്പടി പള്ളിയിൽ വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുന്നാൾ ജനുവരി ഒന്ന്, രണ്ട് , മൂന്ന് തിയതികളിലായി ഭക്തിനിർഭരമായി ആഘോഷിക്കുമെന്ന് തിരുന്നാൾ ആഘോഷകമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് 5.30 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനയ്ക്ക് എറവ് പള്ളി സഹവികാരി ഫാ സഞ്ചയ് തൈക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ എ.സി.പി പി.എ ശിവദാസൻ നിർവ്വഹിക്കും.

ചൊവ്വാഴ്ച്ച വൈകീട്ട് 5.30 ന് ആഘോഷമായ പാട്ടുകുർബ്ബാനയും ,വേസ്പരയും നടക്കും. കല്യാൺ രൂപതയിലെ വികാരി ഫാ ജെയ്ക്കബ്ബ് പൊറത്തൂർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എഴുന്നെള്ളിച്ച് വെക്കും.തിരുന്നാൾ ദിനമായ ബുധനാഴ്ച്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന, 10.ന് ആഘോഷമായ തിരുന്നാൾ ഗാനപൂജ എന്നിവ നടക്കും യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികത്വം വഹിക്കും. വൈകീട്ട് 4 ന് വിശുദ്ധകുർബ്ബാന തുടർന്ന് പ്രദക്ഷിണം എന്നിവ നടക്കും തിരുന്നാൾ ദിനത്തിൽ രാത്രി 10 ന് വിശുദ്ധ ലാസർ മുത്തപ്പന്റെ തിരുസ്വരൂപം വണങ്ങുന്നതിനുള്ള സൗകര്യം ഒരുക്കും.

വ്യാഴാഴ്ച്ച രാവിലെ 6.30 ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബ്ബാനയും തുടർന്ന് സെമിത്തേരിയിൽ ഒപ്പീസും നടക്കും ജനുവരി ഒന്നിന് രാത്രി 7 ന് കലാസന്ധ്യയും ചൊവ്വാഴ്ച്ച 7 ന് ഫാൻസിവെടിക്കെട്ടും ഉണ്ടായിരിക്കും. തിരുന്നാൾ ദിനമായ ബുധനാഴ്ച്ച രാത്രി 9.30 ന് പള്ളി അങ്കണത്തിൽ ഫേൻസി വെടിക്കെട്ട് നടക്കും. ഈ വർഷവും പെരുന്നാളിനോടനുബന്ധിച്ച് നിർധനരായ യുവതികളുടെ വിവാഹത്തിനായി ജാതിമത ഭേദമെന്യ ധനസഹായവും. ചികിൽസാ സഹായവുമായി ലക്ഷകണക്കിന് രൂപയുടെ സഹായം നൽകുന്നുമെന്നും വിപുലമായ രീതിയിൽ കാരുണ്യപ്രവർത്തനങ്ങൾ നടത്തുമെന്നും പള്ളി വികാരി ഫാ നോബി അമ്പൂക്കൻ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ആഘോഷകമ്മറ്റി ജനറൽ കൺവീനറും കൈക്കാരനുമായ വി ലോസൺ മാത്യു, പബ്ലിസിറ്റി കൺവീനർ സൈസൺ മാറോക്കി എന്നിവർ പങ്കെടുത്തു.

കോൺഗ്രസിന്റെ ജന്മദിനം ഗുരുവായൂർ യൂത്ത് കോൺഗ്രസ് ആഘോഷിച്ചു .

ഗുരുവായൂര്‍ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 133-ാം ജന്മദിനം യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മുൻനിയോജകമണ്ഡലം പ്രസിഡന്റ് കെ.വി.സത്താർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ.യു.മുഷ്താക്ക്, അനൂപ് പെരുമ്പിലാവിൽ, എം.ജെ.ജോഫിമോൻ, തെബ്ഷീർ മഴുവഞ്ചേരി, പ്രകാശൻ പൊന്നൂസ്, കൃഷ്ണദാസ്.പി, സഫ്ത്തർ സുബൈർ, കെ.ജെ.ജിഷ്ണു എന്നിവർ നേതൃത്വം നൽകി.