Madhavam header
Above Pot

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ സരിത സുരേന്ദ്രനെ ആദരിച്ചു


ഗുരുവായൂർ : പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധി മുതൽ , നരേന്ദ്ര മോഡി വരെയുള്ള പ്രഗത്ഭരുടെ ചിത്രം തന്റെ കാമറ കണ്ണിലൂടെ പകർത്താൻ കഴിഞ്ഞ സരിത സുരേന്ദ്രനെ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ഗുരുവായൂരിലെ കോൺഗ്രസ് ആദരിച്ചു .ഗുരുവായൂരിൽ ദർശനത്തിന് എത്തുന്ന എല്ലാ വി ഐ പി കളുടെയും ഗുരുവായൂർ ക്ഷേത്ര ചടങ്ങുകളുടെയും , ഗുരുവായൂരിന്റെ ആകമാനവും ചിത്രങ്ങൾ എടുക്കാൻ ഭാഗ്യം ലഭിച്ച ഫോട്ടോ ഗ്രാഫർ കൂടിയയാണ് സരിത സുരേന്ദ്രൻ .

Astrologer

ജീവൻ തുടിയ്ക്കുന്ന ഫോട്ടോകൾ രേഖാചിത്രങ്ങളായി പകർന്ന് നൽകിയ ഗുരുവായൂർ ദേവസ്വം ഫോട്ടോഗ്രാഫർ കൂടിയായ സാമുഹ്യ-സാംസ്ക്കാരിക സഹചാരിയും ആണ് . . മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ഒ.കെ.ആർ.മണികണ്ഠൻ ഉപഹാര സമർപ്പണം നടത്തി ഉൽഘാടനം ചെയ്തു – ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി -പി.ഐ: ലാസർ, ശിവൻ പാലിയത്ത്, മേഴ്സി ജോയ്,, ജോയ് തോമാസ് ,ജോയൽ കാരക്കാട് എന്നിവർ സംസാരിച്ചു

Vadasheri Footer