Header 1 = sarovaram
Above Pot

ഗുരുവായൂരിൽ രാജീവ് ഗാന്ധി അനുസ്മരണം

ഗുരുവായൂർ: ആധുനിക ഇൻഡ്യയുടെശിൽപ്പിയും, മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ്ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ചു് അനുസ്മരണവും, സമാദരണ സദസ്സും, ഓർമ്മ മരംനട്ടും ആചരിച്ചു.’ നാരായണീയനാനൂറാം വാർഷിക ആഘോഷവുമായി ഗുരുവായൂരിലെത്തി ജനമനസ്സുകൾ കീഴടക്കിയ ഓർമ്മകൾ പങ്ക് വെച്ച് മമ്മിയൂർ കൈരളി ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ്റ്റ് നേതാവ് മോഹൻദാസ് ചേലനാട്ട് ഓർമ്മ മരം ഫലവൃക്ഷതൈനട്ടു

Astrologer

ബ്ലോക്ക് കോൺഗ്രസ്സ് -വൈസ് പ്രസിഡണ്ടു്.പി.ഐ. ലാസർ മാസ്റ്റർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ.മണികണ്ഠൻ അദ്ധ്യക്ഷനായി. -.ചടങ്ങിൽ രാജീവ് ഗാന്ധി യൂത്ത് എക്സ് ലൻ്റ് അവാർഡുകൾ വിതരണം ചെയ്തു. ചിത്രരചനയിൽ വേറിട്ട പാതയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ രതീഷ് ബാലാമണി, ഖൊ- ഖൊ യിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാർത്ഥസാരഥി – നൂറ് മീറ്റർ ഓട്ടമത്സരത്തിൽ വിജയിയായ ഗസ്സൽ എന്നിവരെയാണ് പൊന്നാടയും ‘ഉപഹാരവും, മെഡലുകൾ സമ്മാനിച്ച് ആദരിച്ചത്.-

നഗരസഭ പ്രതിപക്ഷ ഉപനേതാവ് കെ.പി.എ.റഷീദ് ഉപഹാര വിതരണം നിർവഹിച്ചു.: ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറനാട്ട് .നേതാക്കളായ ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, പി.കെ.രാജേഷ് ബാബു വി.കെ.സുജിത്ത്, രേണുക ശങ്കർ, ബിന്ദു നാരായണൻ.ടി.വി കൃഷ്ണദാസ്, സ്റ്റീഫൻ ജോസ് ,മേഴ്സി ജോയ്, വി.എ.. സുബൈർ, വി.കെ.ജയരാജ്, മുരളി വിലാസ്, സി.അനിൽകുമാർ, ബഷീർ കുന്നിക്കൽ, ജോയ് തോമാസ്, ജ്യോതി ശങ്കർ, എന്നിവർ സംസാരിച്ച

Vadasheri Footer