Header 1 vadesheri (working)

തൃശ്ശൂരിൽ സി ഐ സെബാസ്റ്റ്യനോ, ടി എൻ പ്രതാപനോ ?

തൃശൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കാനില്ലെന്ന് കട്ടായം പറഞ്ഞതോടെ തൃശൂരിൽ സി ഐ സെബാസ്റ്റ്യൻ , ടി എൻ പ്രതാപൻ , എന്നിവരാണ് അവസാന ഘട്ടത്തിൽ എ ഐ സി സി യുടെ പരിഗണന ലിസ്റ്റിൽ ഉള്ളെതെന്നറിയുന്നു . രണ്ടു പേരുടെയും…

ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യം :ഡോ കെ എസ് രാധാകൃഷ്ണൻ

ഗുരുവായൂർ : ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യമെന്ന് കാലടി സംസ്‌ക്യത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായ ഡോ.കെ.എസ് രാധാകൃഷ്ണൻ. 1947 ആഗസ്റ്റ് 15 ന് മുൻപുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ…

നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കുക സിഎംപി ലക്ഷ്യം: സി.പി. ജോണ്‍

കൊച്ചി: ലോകത്തെല്ലായിടത്തുമുള്ള നവചിന്താ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളെ അണിചേര്‍ത്ത് പുതിയ നവചിന്താ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയര്‍ത്തുക എന്നതാണ് സിഎംപി 10-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി…

അഖിലേന്ത്യാ സിഎ പരീക്ഷയില്‍ ലക്ഷ്യ ക്യാമ്പസിന് ഏഴ് റാങ്കുകളോടെ ചരിത്ര നേട്ടം

കൊച്ചി - അഖിലേന്ത്യാ തലത്തില്‍ സിഎ പരീക്ഷയില്‍ ആദ്യ റാങ്കുകളില്‍ ലക്ഷ്യ സി.എ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര നേട്ടം. സി.എ ഫൗണ്ടേഷന്‍ പരീക്ഷയില്‍ രാജ്യത്തെ ആദ്യ 50 റാങ്കുകളില്‍ എട്ടെണ്ണമാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ ആറും ലക്ഷ്യ…

വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല പ്രതിനിധി സമ്മേളനം

ചാവക്കാട് : പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന 23 മത് അന്താരാഷ്ട്ര 'പ്രോഫ്‌കോൺ' പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനം…

ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ആൻലിയയെ അധിക്ഷേപിക്കുന്നവർക്കെതിരെ നഴ്‌സസ് അസോസിയേഷൻ

കൊച്ചി: ആൻലിയയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള വാർത്തകള്‍ക്ക് കീഴിൽ ആൻലിയയെ അധിക്ഷേപിച്ചും, നഴ്സിംഗ് സമൂഹത്തെ അങ്ങേയറ്റം അവഹേളിച്ചും ചിലർ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ ആൻലിയ പഠിച്ച വെസ്റ്റ് ഫോർട്ട് കോളേജ് ഓഫ് നേഴ്സിംഗിലെ തന്നെ പൂര്‍വ്വ…

ഗുരുവായൂരിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച യുവ മോർച്ച നേതാവിനെ മർദിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂർ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ മർദിച്ച കേസിൽ രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിൽ. ഗുരുവായൂർ കോരനാത്ത് വീട്ടില്‍ നാരയണന്റെ…

മൂന്നു കിലോ കഞ്ചാവുമായി അട്ടപ്പാടി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു .

കുന്നംകുളം : സ്ഥിരമായി കഞ്ചാവ് കടത്തുന്ന അട്ടപ്പാടി സ്വദേശിയെ മൂന്നു കിലോ കഞ്ചാവുമായി കുന്നംകുളം പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആനക്കട്ടി ഷോളയൂർ സ്വദേശി വട്ടലാക്കിൽ ലക്ഷം വീട് കോളനിയിൽ ചിന്നൻ 52 നെയാണ് കുന്നംകുളം സി ഐ…

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളെജിൽ മലയാള ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനവും ദേശീയസെമിനാറും

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളെജിൽ മലയാള ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനവും ദേശീയസെമിനാറും നടന്നു .കോളെജ് ഓഡിറ്റോറിയത്തിൽ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശ്രീ കേരളവർമ്മ കോളെജ് പ്രിൻസിപ്പാൾ ഡോ കൃഷ്ണകുമാരി നിർവ്വഹിച്ചു. എൽ.എഫ് കോളെജ്…

പെരുന്തട്ട ശിവക്ഷേത്രത്തിൽ രണ്ടാം അതിരുദ്രമഹായജ്ഞം ഫെബ്രുവരി ഒന്നിന് തുടങ്ങും

ഗുരുവായൂർ: ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ നടക്കുന്ന രണ്ടാം അതിരുദ്രമഹായജ്ഞം ഫെബ്രുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് അതിരുദ്രയജ്ഞ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ…