മൂന്നു കിലോ കഞ്ചാവുമായി അട്ടപ്പാടി സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു .

">

കുന്നംകുളം : സ്ഥിരമായി കഞ്ചാവ് കടത്തുന്ന അട്ടപ്പാടി സ്വദേശിയെ മൂന്നു കിലോ കഞ്ചാവുമായി കുന്നംകുളം പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആനക്കട്ടി ഷോളയൂർ സ്വദേശി വട്ടലാക്കിൽ ലക്ഷം വീട് കോളനിയിൽ ചിന്നൻ 52 നെയാണ് കുന്നംകുളം സി ഐ കെ.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. തമിഴ് നാട്ടിൽ നിന്നും കുന്നംകുളത്തെ വ്യാപാരികൾക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ചിന്നൻ. ഉത്സവ മേഖലകളിലേക്ക് കഞ്ചാവ് എത്തിക്കുന്നതാണ് പ്രതിയുടെ ശൈലി. 2016 ൽ രണ്ട് കിലോ കഞ്ചാവുമായി കുന്നംകുളം പൊലീസും, 2013 ൽ ചാവക്കാട് നിന്ന് രണ്ട് കിലോ കഞ്ചാവുമായി എക്സൈസ് സംഘം ഇയാളെ പിടികൂടിയിട്ടുണ്ട്. ഇതിന്റെ വിചാരണ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി കുന്നംകുളത്തേക്ക് പ്രതി കഞ്ചാവുമായി വരുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന്് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് അതീവ രഹസ്യമായിപ്രതിയെ വലയിലാക്കിയത്. എസ് പി യുടെ സബ് ഡിവിഷണൽ സ്‌ക്വോഡാണ് പ്രതിയെ പിടികൂടിയത്. എസ്. ഐ. യു.കെ ഷാജഹാൻ പൊലീസുകാരായ രാഗേഷ്. നിഗേഷ്. അഷറഫ്. ബാബുരാജ്. എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors