Madhavam header
Above Pot

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളെജിൽ മലയാള ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനവും ദേശീയസെമിനാറും

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളെജിൽ മലയാള ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനവും ദേശീയസെമിനാറും നടന്നു .കോളെജ് ഓഡിറ്റോറിയത്തിൽ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശ്രീ കേരളവർമ്മ കോളെജ് പ്രിൻസിപ്പാൾ ഡോ കൃഷ്ണകുമാരി നിർവ്വഹിച്ചു. എൽ.എഫ് കോളെജ് പ്രിൻസിപ്പാൾ ഡോ. മോളി ക്ലെയർ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം മേധാവി പ്രൊഫ ഡോ. ഉമ്മർ തറമേൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. നവോത്ഥാനത്തിന്റെ ബഹുലധാരകൾ സാഹിത്യത്തിലും സാമൂഹ്യനിർമ്മിതിയിലും എന്ന വിഷയത്തെ ആസ്പമാക്കി നടന്ന സെമിനാറിൽ തകഴിയും സരസ്വതി അമ്മയും കലഹിക്കുമ്പോൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ടി. അനിതകുമാരിയും ആശാനും നവോത്ഥാനവും എന്ന വിഷയത്തിൽ അധികരിച്ച് ഡോ.കെ.കെ ബാബുരാജ് എന്നിവർ വിഷയാവതരണം നടത്തി. ഡോ മോളി ജോസഫ് മാമ്പിള്ളി, പി.ജി ജസ്റ്റിൻ, മലയാള വിഭാഗം മേധാവി ഡോ. സിസ്റ്റർ ഉഷസ്സ്, ഡോ. ഷൈജി സി മുരിങ്ങാത്തേരി, ഡോ. ശോഭിത ജോയ് സാഹിത്യസമാജം സെക്രട്ടറി കെ.വി സയന എന്നിവർ സംസാരിച്ചു. ദേശീയസെമിനാറിൽ അധ്യാപകരും ഗവേഷകരും സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു

Vadasheri Footer