ഗുരുവായൂരിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച യുവ മോർച്ച നേതാവിനെ മർദിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: ഗുരുവായൂർ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിയ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ മർദിച്ച കേസിൽ രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിൽ. ഗുരുവായൂർ കോരനാത്ത് വീട്ടില്‍ നാരയണന്റെ മകനും, ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരനുമായ രാജേഷ് (28), ചാമുണ്ഡേശ്വരി എസ്.ആര്‍.കെ ഗോവര്‍ദ്ദനില്‍ നന്ദകുമാറിന്റെ മകനും, ഗുരുവായൂരിലെ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനുമായ വിവേകാനന്ദിനേ (24) യുമാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത് . ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പിറ്റേന്ന് ജനുവരി 2-ന് രാവിലെ ഗുരുവായൂരിൽ മ ലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ പോലീസ് പിടികൂടുന്നതിനിടെ ക്രൂരമായി സി പി എം പ്രവർത്തകർ മർദിച്ചിരുന്നു . യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായ ഒരാളെ തിരിച്ചറിയാൻ പോലീസിനോ ഡി വൈ എഫ് ഐ നേതാക്കൾക്കോ കഴിഞ്ഞിരുന്നില്ല സദസിന്റെ പിന് നിരയിൽ ഇരിക്കുകയായിരുന്ന സന്ദീപ് വാരിയർ കരിങ്കൊടിയുമായി ചാടിയപ്പോഴാണ് പോലീസും പാർട്ടിക്കാരും കണ്ടത് തന്നെ .അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി .

Astrologer