Madhavam header
Above Pot

ഗുരുവായൂർ നഗര സഭ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം
വർണ്ണാഭമായി നടത്തി. രാവിലെ 8.00 ന് നഗരസഭ ചെയര്‍പേഴ്സണ്‍ വി എസ് രേവതി നഗരസഭ അങ്കണത്തില്‍ പതാക ഉയര്‍ത്തി . തുടര്‍ന്ന് ലൈബ്രറി അങ്കണത്തില്‍ ഗാന്ധി പ്രതിമയില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ പി വിനോദ് പുഷ്പ്പാര്‍ച്ചന നടത്തി . തുടര്‍ന്ന് ഗുരുവായൂര്‍ സത്യഗ്രഹ സ്മാരക മണ്ഡപത്തിന് സമീപത്തെ മൈതാനിയില്‍ ചെയര്‍പേഴ്സണ്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു . എന്‍.സി.സി, എന്‍.എസ്.എസ് ,സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റ്, സ്കൗട്ട്
ഗൈഡ്സ് പങ്കെടുക്കുന്ന പരേഡും നഗരസഭ പരിധിയിലെ എൽ എഫ് കോളേജ് ,ശ്രീകൃഷ്ണ സ്‌കൂൾ ,ചാവക്കാട് ഹൈസ്‌കൂൾ ,വി ആർ അപ്പു മൊമ്മോറിയയിൽ സ്‌കൂൾ , ബ്രഹ്മകുളം കോൺവെന്റ് സ്‌കൂൾ , പാലുവായ് വിസ്ഡം കോളജ് , പുത്തന്പല്ലി മേഴ്‌സി കോളേജ് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ളവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന റിപ്പബ്ലിക് ദിന റാലിയും നടന്നു .
റാലിയിൽ നഗര സഭ ചെയർ പേഴ്‌സണു പുറമെ വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മാരായ എംപി എസ് ഷനിൽ ,എം രതി ,ഷൈലജ ദേവൻ ,പ്രതിപക്ഷ നേതാവ് ബാബു ആളൂർ ,അഭിലാഷ് വി ചന്ദ്രൻ , ആന്റോ തോമസ് .അനിൽ കുമാർ ,ശോഭ ഹരിനാരായണൻ ,ഹബീബ് നാറാണത്ത് തുടങ്ങിയവർ നേതൃത്വം നൽകി

Vadasheri Footer