Madhavam header
Above Pot

ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യം :ഡോ കെ എസ് രാധാകൃഷ്ണൻ

ഗുരുവായൂർ : ശോഭനമായ ഭൂതകാലമുണ്ടായിരുന്നുവെന്ന് പറഞ്ഞു നടക്കാനാണ് മലയാളികൾക്ക് താല്പര്യമെന്ന് കാലടി സംസ്‌ക്യത സർവ്വകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി ചെയർമാനുമായ ഡോ.കെ.എസ് രാധാകൃഷ്ണൻ. 1947 ആഗസ്റ്റ് 15 ന് മുൻപുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനല്ലാതെ മറ്റൊരു പൊതു പ്രസ്ഥാനത്തിനും നവോഥാനത്തെ കുറിച്ച് പറയാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150 -ാംമത് ജന്മവാർഷികത്തോടനുബന്ധിച്ച് കാക്കശ്ശേരി വിദ്യാവിഹാർ സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 12 മണികൂർ നീണ്ടു നിന്ന പ്രസംഗോത്സവത്തിന്റെ സമാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നുഅദ്ദേഹം .

ഗാന്ധിജിയുടെ കോൺഗ്രസ് അല്ല ഇന്ന് കാണുന്ന കോൺഗ്രസ്. ഗാന്ധി വിഭാവനം ചെയ്ത നിസ്സഹകരണ സമരവും ക്വിറ്റ് ഇന്ത്യാസമരവും തള്ളിപറഞ്ഞവരാണ് അന്നത്തെ കോൺഗ്രസുകാർ സവർണ്ണനെയും അവർണ്ണനെയും ഒന്നിച്ചിരുത്തി പന്തിഭോജനം നടത്തിയത് മന്നത്ത് പത്മനാഭനാണെന്നും , അവർണ്ണർക്ക് വഴിനടക്കാനുള്ള അവകാശത്തിനായി വൈക്കം സത്യഗ്രഹം നടത്തിയത് സവർണ്ണരാണെന്നും അദ്ദേഹം കൂട്ടിചേർത്തു, ഗുരുവായൂർ നഗരസഭ ഇ.എം.എസ് സ്‌ക്വയറിൽ നടത്തിയ പ്രസംഗോത്സത്തിൽ നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി അധ്യക്ഷത വഹിച്ചു.നാരായൺ ദേശായി എഴുതിയ മഹാത്മാഗാന്ധിയുടെ ജീവചരിത്രം ‘എന്റെ ജീവിതംതന്നെ എന്റെ സന്ദേശം’ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കെ.സഹദേവൻ, മാനേ ജിങ് ട്രസ്റ്റി അഡ്വ. കെ.വി. മോഹനകൃഷ്ണൻ, പി.ടി.എ പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. വി. ബിന്ദു, ഉഷ നന്ദകുമാർ, എ.ഡി ആന്റു. എന്നിവർ സംസാരിച്ചു.

Astrologer

രാവിലെ എട്ടിന് ആരംഭിച്ച പ്രസംഗോത്സവം സാഹിത്യകാരൻ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 150 വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് 150 വിദ്യാർഥികൾ പ്രസംഗിച്ചു. പദയാത്ര, ഭജനകൾ, ഗാന്ധിയുടെ അപൂർവ്വമായ ഫോട്ടോ പ്രദർശനം, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും ഗാന്ധിയെ ജീവിതത്തിൽ പിൻതുടരുന്ന ജോർജ് പോൾ ഗാന്ധിയും 40 വിദ്യാർഥികളും അഭിനയിച്ച ‘ബാപ്പുജി മാപ്പ്’ എന്ന നാടകവും അരങ്ങേറി.

Vadasheri Footer