Header 1 = sarovaram
Above Pot

തൃശ്ശൂരിൽ സി ഐ സെബാസ്റ്റ്യനോ, ടി എൻ പ്രതാപനോ ?

തൃശൂർ : ലോകസഭ തിരഞ്ഞെടുപ്പിൽ വി എം സുധീരൻ മത്സരിക്കാനില്ലെന്ന് കട്ടായം പറഞ്ഞതോടെ തൃശൂരിൽ സി ഐ സെബാസ്റ്റ്യൻ , ടി എൻ പ്രതാപൻ , എന്നിവരാണ് അവസാന ഘട്ടത്തിൽ എ ഐ സി സി യുടെ പരിഗണന ലിസ്റ്റിൽ ഉള്ളെതെന്നറിയുന്നു . രണ്ടു പേരുടെയും യോഗ്യതയും അയോഗ്യതയും ആണ് പാർട്ടി ഇപ്പോൾ പരിശോധിക്കുന്നത് .ഇറക്കുമതി സ്ഥാനാർഥി ഉണ്ടാകില്ലെന്ന് എ കെ ആന്റണിയും ഉറപ്പ് നൽകുന്നുണ്ട് .
കെ പി സി സി അംഗവും ദീർഘകാലം ജില്ലാ കോൺഗ്രസിലും യൂത്ത്‌ കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ച സി ഐ സെബാസ്റ്റ്യന് പാർട്ടിയിൽ നിന്നുളള എതിർപ്പില്ല എന്നത് അനുകൂല ഘടകമാണ് .കൂടാതെ സഹകരണ മേഖലയിലും തന്റെ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്

എന്നാൽ ടി എൻ പ്രതാപൻ മൽസ്യ തൊഴിലാളി മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളും ,എം എൽ എ എന്ന നിലയിൽ നടത്തിയ പ്രവർത്തങ്ങളും പാർട്ടി വിലയിരുത്തുമ്പോൾ തന്നെ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ആയതിനു ശേഷം ജില്ലയിൽ പാർട്ടിക്കുണ്ടായ തകർച്ചയും പാർട്ടി വിലയിരുത്തപ്പെടും . .

Astrologer

. ജില്ലയിലെ കോൺഗ്രസിന്റെ പ്രതാപ കാലത്താണ് സാക്ഷാൽ ലീഡറും ,മകനും പരാജയപ്പെട്ടത് .എന്നാൽ അന്തരിച്ച എ സി ജോസും , പി സി ചാക്കോയും അതിനു ശേഷം ഇവിടെ നിന്ന് വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇതും സി ഐ സെബാസ്റ്റ്യന് അനുകൂല ഘടകമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു . എ ഐ സി സി നടത്തിയ രഹസ്യ സർവേയും ഇതിനോടൊപ്പം നിൽക്കുന്നതാണെന്ന് അറിയുന്നു .

Vadasheri Footer