വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല പ്രതിനിധി സമ്മേളനം

">

ചാവക്കാട് : പെരിന്തൽമണ്ണയിൽ വെച്ച് നടക്കുന്ന 23 മത് അന്താരാഷ്ട്ര ‘പ്രോഫ്‌കോൺ’ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഇൻഷാദ് സ്വലാഹി ഉൽഘാടനം നിർവഹിച്ചു.വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല പ്രസിഡന്റ് നിയാസ് പി.എ അധ്യക്ഷത വഹിചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് കാസിം ചൊവാല്ലുർപടി, വിസ്ഡം യൂത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നിസാർ വെങ്കിടങ്, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലദീദ്, ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം എന്നിവർ സംസാരിച്ചു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ജില്ല ട്രീഷറർ റിഷാബ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Sponsors